🔶അവളാണെന്റെ ലോകം

2K 77 16
                                    

                      Part 1

കല്യാണത്തിന്റെ ആരവങ്ങളൊക്കെ കഴിഞ്ഞു വീടൊന്നു ശാന്തമായത് ഇപ്പോഴാണ്.... പന്തലിട്ട വീട്ടു മുറ്റത്തു അട്ടിയായിട്ടിരിക്കുന്ന കസേരകളിൽ നിന്ന് ഒന്നെടുത്ത് ഞാനതിൽ സ്ഥാനം പിടിച്ചു... ചാരിയിരുന്നങ്ങനെ ഉറങ്ങാൻ തോന്നിയെങ്കിലും ചിന്തകൾ പല വഴിക്ക് സഞ്ചരിക്കാൻ തുടങ്ങിയപ്പോൾ മിഴികൾ അടയാതെ തന്നെ ഞാൻ ഓരോന്ന് ഓർത്തു പോയി....

  ഒന്നര മാസത്തെ ലീവിനാണ് നാട്ടിലേക്ക് വന്നത്,,, കല്യാണമെന്ന സ്വപ്നമൊന്നും അപ്പോഴെനിക്കുണ്ടായിരുന്നില്ല,, ഉപ്പയുടെ നിർബന്ധം ഒന്ന് കൊണ്ട് മാത്രമാണ് രണ്ടാഴ്ചക്കുള്ളിൽ തന്നെ പെണ്ണ് കാണലും വിവാഹവുമൊക്കെ തകൃതിയായി നടന്നത്... ഇനി ഒരു മാസം മാത്രമേ എന്റെ മുന്നിലുള്ളൂ...

എങ്കിലും ഉപ്പയെന്തിനായിരിക്കും ഇത്ര ധൃതി  പ്പെട്ടു എന്റെ കല്യാണം നടത്തിയതെന്നാ എനിക്ക് മനസിലാകാത്തത്.. അതുമല്ല പെണ്ണാണെങ്കിൽ കൊമ്പത്തുള്ള ടീമും... ആകെക്കൂടി എന്തൊക്കെയോ പുകഞ്ഞു പൊന്തുന്നുണ്ട്... അവളെ തന്നെ കെട്ടണമെന്ന നിർബന്ധ ബുദ്ധിയും ഉപ്പയ്ക്കുണ്ടായിരുന്നു എന്നത് മറ്റൊരു യാഥാർഥ്യം...

" എന്താ മോനെ അക്കു,, ഇയ്യിവിടെ തനിച്ചിരിക്കയാ ??ഉറങ്ങാനുള്ള ഉദ്ദേശമൊന്നുമില്ലേ ??"

(അക്കു എന്ന് എന്നെ വീട്ടിൽ വിളിക്കുന്ന പേരാണ്.. അഷ്‌കർ എന്നാണ് ട്ടോ യഥാർത്ഥ പേര് )
 
"ആഹ് ഇക്കയോ,,, ഉറങ്ങണം.... നല്ല ക്ഷീണമുണ്ട്,, ഞാൻ വെറുതെ ഓരോന്നു ആലോചിച്ചു ഇരുന്നു പോയതാ ഇക്കാ " അതും പറഞ്ഞു ഞാനിക്കായുടെ മുന്നിൽ എഴുന്നേറ്റു നിന്നു...

എന്റെ മൂത്ത സഹോദരനാണ് നിയാസ്ക്ക,,, ഇക്കയുടെ ജീവിതം തന്നെ ഞങ്ങൾക്ക് വേണ്ടി മാറ്റി വെച്ചതായിരുന്നു.... കിനാവ് കണ്ട് നടക്കേണ്ട കൗമാരവും ജീവിതം ആസ്വദിക്കേണ്ട യൗവനത്തിന്റെ പകുതി  ഭാഗവും ഇക്ക ചിലവഴിച്ചത് അങ്ങ് മണലാരണ്യത്തിലായിരുന്നു,,, എല്ലാം ഈ ഞങ്ങൾക്ക് വേണ്ടി... ഇന്ന് കാണുന്ന ഈ ഇരു നില വീട് എന്റെ ഇക്കാന്റെ വിയർപ്പു തുള്ളികൾ കൊണ്ട് പണി കഴിപ്പിച്ചതാണെന്ന് പറയാൻ എനിക്ക് യാധൊരു മടിയുമില്ല... എന്റെ ഇത്തയുടെ,, അഥവാ ഇക്കാന്റെ അനിയത്തിയുടെ വിവാഹം ഒരു രൂപ പോലും കടം വരാതെ ഭംഗിയായി നടത്തി കൊടുത്തതിന്റെയും മുഖ്യ പങ്ക് എന്റിക്കയ്ക്ക് മാത്രമാണ്.... അതിനിടയിൽ ഇക്കയ്ക്ക് പറ്റിയൊരു ഇണയെയും കണ്ടെത്തി പുതിയൊരു ജീവിതം തുടങ്ങിയിരിക്കുന്നു...

അവളാണെന്റെ ലോകംTempat cerita menjadi hidup. Temukan sekarang