കഥയിലെ കഥാപാത്രങ്ങളെ ഒക്കെ നമുക്ക് വഴിയേ പരിചയപ്പെടാം അല്ലേ ആമിസ്(army)????
അപ്പോ നമുക്ക് തുടങ്ങിയാലോ????
"Taehyungieeeeee........"
ഓഡിറ്റോറിയത്തിന്റെ ഒറ്റ ശബ്ദമായി കേട്ട ആ ആരവം അവളെ പെട്ടെന്ന് ആ സ്വപ്നലോകത്തു നിന്നും ഉണർത്തി. അവിടെ കൂടി നിന്ന എല്ലാവരുടെയും കണ്ണുകളിൽ എന്നപോലെ അവൾക്കും അവനെ മാത്രമേ ആ സ്റ്റേജിൽ കാണാൻ കഴിയുന്നുണ്ടായിരുന്നുള്ളൂ.
കടും പച്ച നിറത്തിലുള്ള മൈക്കിലൂടെ,എടുപ്പും പ്രൗഢിയും ഗാംഭീര്യവും ഉള്ള ശബ്ദത്തിൽ, കൂടി നിന്ന ആളുകളെ എല്ലാം ആസ്വാദനത്തിന്റെ സ്വർഗ്ഗകവാടത്തിൽ എത്തിക്കുന്ന വിധം പാടുന്ന taehyung.
അതേ...
നമ്മുടെ കഥയിലെ നായകൻ.
തിളങ്ങുന്ന കണ്ണുകളും,വിടർന്ന മാറിടവും, തെന്നിത്തെറിക്കുന്ന മുടിയിഴകളും.....
ഒറ്റ നോട്ടത്തിൽ ആരെയും മയക്കുന്ന പുരുഷ സൗന്ദര്യം.College band ലെ male vocalist.
നമ്മുടെ സ്വന്തം tae...
College മുഴുവൻ ആരാധകർ ഉള്ള കക്ഷിയാണ്. ഒരു അലസമായ attitude ഉം സംഗീതത്തോട് ഉള്ള പ്രണയവും. അതായിരുന്നു പുള്ളിക്കാരന്റെ master piece.അവിടെ college ഓഡിറ്റോറിയത്തിൽ interzone fest നടന്നു കൊണ്ടിരിക്കുകയാണ്. tae യുടെ band തന്നെ first prize അടിക്കും എന്നുള്ളത്തിൽ ആർക്കും തന്നെ സംശയം ഉണ്ടായിരുന്നില്ല. അത്രയും മനോഹരമായിരുന്നു അവന്റെ സംഗീതം.
അതേ...
Tae യുടെ ഭംഗി ആസ്വദിച്ചു നിന്നത് മതി. ഇനി ബാക്കി കാര്യത്തിലേക്ക് കടക്കാം.ഈ കോളേജിലേക്ക് ആണ് അവൾ transfer ആയി വന്നിരിക്കുന്നത്. അവൾ പിന്നെ ആരാണെന്ന് പ്രത്യേകം എടുത്തു പറയേണ്ട കാര്യം ഇല്ലായിരിക്കുമല്ലോ?
നമ്മുടെ കഥനായിക ofcourse
The golden girl
Kookie......അവൾ ആദ്യമായി കോളേജിൽ വരുമ്പോൾ തന്നെ കാണുന്നത് ഈ രംഗം ആണ്. അത് അവളെ വല്ലാതെ ഹരം കൊള്ളിച്ചു. എന്താണെന്നോ?
Tae യെ പോലെ തന്നെ കറ തീർന്ന ഒരു സംഗീതപ്രേമി തന്നെ ആണ് നമ്മുടെ kookie യും. അവൾക്കും music എന്നു വെച്ചാൽ ജീവൻ ആണ്. Hybe ന്റെ music band ഉം അവരുടെ performance ഉം എല്ലാം കണ്ട് അറിഞ്ഞു മനസിലാക്കി അതിന്റെ ഒരു ഭാഗം ആകാൻ പറ്റണമേ എന്നു കൂടെ മനസിൽ കണ്ടാണ് kookie ഇങ്ങോട്ട് തന്നെ വന്നിരിക്കുന്നത്.Tea യെ കണ്ട് കണ്ണ് തള്ളി നോക്കി നിന്ന നമ്മുടെ kookie ആണ് കഥ തുടങ്ങുമ്പോൾ തന്നെ പറഞ്ഞ ആ അവൾ.
--------------------------------------------------------------
അങ്ങനെ കോളേജിൽ എത്തിയ kookie class room, department ഇതെല്ലാം അന്വേഷിക്കുന്നതിനു മുന്നേ പോയത് hybe band member ആവാൻ എന്താണ് ചെയ്യണ്ടേത് എന്നറിയാൻ ആണ്. അത് അന്വേഷിച്ചു നടക്കുമ്പോൾ ആണ് അവൾ hobi യെ പരിചയപ്പെടുന്നത്.
അതേ..
നമ്മുടെ സ്വന്തം sunshine.
Hobi...
പുള്ളിക്കാരി അടിപൊളി ഒരു dancer ആണ്. പോരാത്തതിന് നമ്മുടെ tae യുടെ band ലെ main dancer.
മെയ്വഴക്കം കൊണ്ട് കണ്ടു നിൽക്കുന്നവരെ എല്ലാം അമ്പരപ്പിപ്പിക്കുന്ന പോലെ dance ചെയ്യാൻ അവൾക്ക് ആകുമായിരുന്നു.സദാ പുഞ്ചിരിക്കുന്ന മുഖം. കൂടെ ഉള്ളവർക്ക് vitamin ആയിരുന്നു അവൾ. Always energetic.അവർ രണ്ടു പേരും പരിചയപ്പെട്ടു. Hobie kookie യെ കൂടെ കൂട്ടി. കാരണം അവരെല്ലാം ഒരേ department ആയിരുന്നു. അവൾ kookie യെ class ലേക്ക് കൊണ്ട് പോയി. എല്ലാവരെയും പരിചയപ്പെടുത്തി. ക്ലാസ്സിലെ boys എല്ലാം ആ സുന്ദരി കുട്ടിയെ കണ്ണ് ചിമ്മാതെ നോക്കി നിന്നു. പക്ഷേ അപ്പോഴും kookie യുടെ മനസ്സ് ആ സ്റ്റേജിൽ നിന്ന് പാടിയിരുന്ന ആളെ തിരയുകയായിരുന്നു. അവൾ hobie യോട് ചോദിച്ചു.
"Hybe band ലെ ആ male vocalist ഏത് ക്ലാസ് ആണെന്ന് അറിയാമോ?"
Hobie അവളെ ഒന്ന് ഇരുത്തി നോക്കി.
"എന്താണ് വന്നപ്പോഴേക്കും ആ പാട്ടുകാരൻ മനസ് കീഴടക്കി കളഞ്ഞോ മോളെ?"
Kookie:"അയ്യേ അതൊന്നുമല്ലഡോ, എനിക്ക് അവരുടെ band ഇൽ member ആവണം എന്നുണ്ട്. Music ഒരുപാട് ഇഷ്ടമാണ് എനിക്ക്. അതുകൊണ്ട് ചോദിച്ചതാ. താൻ ഇങ്ങനെ തെറ്റിദ്ധരിക്കാതെ!"
Hobie ഒന്ന് ചിരിച്ചിട്ടു പറഞ്ഞു.
"Hmm..
അവൻ നമ്മുടെ കോളേജിൽ ഒരു കൊച്ചു hero ആണേ, അവനെ ആഗ്രഹിക്കാത്ത girls ഇല്ലെന്ന് വേണം പറയാൻ. താനും ആ line ആണോ എന്നറിയാൻ ഞാൻ ചുമ്മാ ചോദിച്ചു എന്നെ ഉള്ളു. Take it easy baby!
Tae നമ്മുടെ ക്ലാസ്സിൽ തന്നെ ആണ്. ഇപ്പോൾ മിക്കവാറും college ഓഡിറ്റോറിയത്തിൽ തന്നെ കാണും. ഞാൻ നിന്നെ കൊണ്ട് പോവാം. വാ..."Hobie അവളുടെ കൈ പിടിച്ച് ഓഡിറ്റോറിയത്തിലേക്ക് നടന്നു.........
YOU ARE READING
♡ A musical love story ♡
FanfictionBTS നെ സ്നേഹിക്കുന്ന, especially taekook നെ സ്നേഹിക്കുന്ന purple ocean ലെ പുന്നാര ആമി (army) കുട്ടികൾക്ക് വേണ്ടി ഒരു കുഞ്ഞു taekook ff❤😇💜