7 ദിവസങ്ങൾക്ക് ശേഷം;
ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന പടുകൂറ്റൻ കെട്ടിടങ്ങൾ, സിഡ്‌നി നഗരത്തിന്റെ പ്രൗഢി ഒട്ടും കുറയാതെ എടുത്തു കാണിച്ചിരുന്നു.
Tae, അവൻ ഒരു മുറിയുടെ അകത്ത് ചില്ല് കൊണ്ടുണ്ടാക്കിയ ജനാലയിലൂടെ ആകാശത്ത് നോക്കി തറയിൽ ഇരിക്കുന്നു.
എന്തെന്നില്ലാത്ത അസ്വസ്ഥത അവനിൽ പ്രകടമാണ്.
ആകാശം മുഴുവൻ അവളുടെ ചിരിക്കുന്ന മുഖവും, എങ്ങും അവളുടെ ശബ്ദവും..
" ഞാൻ തന്നെ വിട്ട് എവിടെ പോകാനാടോ?"
അവനാകെ പ്രാന്ത് പിടിക്കുന്ന പോലെ തോന്നി. Kookie അല്ലാതെ വേറെ ഒന്നും അവന്റെ മനസ്സിൽ ഇല്ല. Tae അറിയാതെ തന്നെ അവന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു. പെട്ടെന്ന് door തുറന്ന്
Baek അകത്തേക്ക് വന്നു.Baek : നീ കഴിച്ചില്ലേ Tae ?
Tae : ..............
Baek : Tae, you have to move on. അത് കഴിഞ്ഞു.
പെട്ടെന്ന് മറക്കണം എന്നല്ല. പക്ഷേ എന്റെ മോൻ ഇങ്ങനെ അത് തന്നെ ആലോചിച്ച് ഇരുന്ന് ഇല്ലാത്ത അസുഖം വരുത്തല്ലേ.Tae : നിങ്ങൾ എന്നോട് എന്തിനാ ഈ ക്രൂരത ചെയ്തത്? എനിക്ക് അവളെ ഒന്നു അവസാനമായി കാണാൻ പോലും പറ്റിയില്ല. അവൾ പോയി മണിക്കൂറുകൾ കഴിയും മുന്നേ സമനില തെറ്റിയ എന്നെ നിങ്ങൾ ആരോടും പറയാതെ ഓസ്ട്രേലിയ വരെ കൊണ്ട് വന്നു. എന്റെ friends, teachers ആരും ആയി ഞാൻ contact ചെയ്യാതിരിക്കാൻ അല്ലേ എനിക്ക് നാടുമായി ഉണ്ടായിരുന്ന എല്ലാ ബന്ധങ്ങളും നിങ്ങൾ ഇല്ലാതാക്കിയത്? എന്റെ ഫോൺ.. എന്റെ വേണ്ടപ്പെട്ടവരുടെ നമ്പർ ഒന്നും ഒന്നും നിങ്ങൾ കരുതിയില്ലല്ലോ?
ESTÁS LEYENDO
♡ A musical love story ♡
FanficBTS നെ സ്നേഹിക്കുന്ന, especially taekook നെ സ്നേഹിക്കുന്ന purple ocean ലെ പുന്നാര ആമി (army) കുട്ടികൾക്ക് വേണ്ടി ഒരു കുഞ്ഞു taekook ff❤😇💜