നിലക്കാത്ത താളത്തിൽ പെയ്തിറങ്ങുന്ന മഴ... വീണ്ടും ഒരു തണുത്ത വൈകുന്നേരം..
Kookie ലാബ് കഴിഞ്ഞു ഇറങ്ങിയതായിരുന്നു.രണ്ടാം നിലയിലെ വരാന്തയിൽ നിന്ന് പലരും വെള്ളം കൈവെള്ളയിൽ പിടിച്ച് എടുത്തു പരസ്പരം നനക്കാൻ തുടങ്ങിയിരുന്നു.മഴയോട് ഉള്ള അവളുടെ പ്രണയത്തിൽ പ്രതി നായകനായി വേഷമിടുന്ന മിന്നൽ. അവളുടെ ശരീരം വിറക്കാൻ തുടങ്ങിയിരുന്നു. ഇടി മുഴക്കത്തിന്റെ അസാധാരണമായ ശബ്ദം കൊണ്ട് കാതു പൊത്തി പിടിക്കുന്നതിനിടയിൽ ചവിട്ട് പടികൾ ഇറങ്ങാൻ അവൾ നന്നേ വിഷമിച്ചിരുന്നു. എങ്ങനെയോ പടി ഇറങ്ങി ഇരുണ്ട വരാന്തയിൽ എത്തിയപ്പോൾ അലച്ചു പെയ്യുന്ന മഴയിൽ നനഞ്ഞു ഒട്ടിയ ദേഹത്തോടെ അവൻ വീണ്ടും അവളുടെ മുന്നിൽ വന്ന് നിന്നു.
...ദൈവമേ, ഇന്ന് ഇനി എന്താണാവോ കാണിക്കാൻ പോകുന്നത്.....
അവൾ മനസ്സിൽ കരുതി.
അവന്റെ നീണ്ട കൺ പീലിയിൽ നിന്നും ഒരു തുള്ളി കവിളിലേക്ക് ഇറ്റു വീണത് അവൾ കണ്ടു. അവനടുത്തേക്ക് വരുകയായിരുന്നു. അവളറിയാതെ പുറകിലേക്ക് നീങ്ങി കൊണ്ടിരുന്നു. ഉറക്കം ഒഴിച്ച് എഴുതി കൂട്ടിയ record കയ്യിൽ ഉള്ളത് കൊണ്ടാണോ അവൾ കയ്യെടുത്തു അവനെ തടയാതിരുന്നത് എന്നറിയില്ല...
പുറകോട്ട് നടന്ന അവൾ ചുമരിൽ തട്ടി നിന്നു. എന്നിട്ടും അവൾ ആ കണ്ണിലേക്ക് തന്നെ നോക്കി. അവനടുത്തേക്ക് വരും തോറും അവളുടെ നെഞ്ചിൽ പാണ്ടിയും പഞ്ചാരിയും ഒന്നിച്ചു കൊട്ടുന്നുണ്ടായിരുന്നു. അവൻ ആ നനഞ്ഞ കൈ കൊണ്ട് അവളുടെ കവിളിൽ തൊട്ടു. അവർ തമ്മിൽ ഉള്ള അകലം കുറഞ്ഞു ഇല്ലാതായത് അവൾ അറിഞ്ഞു. Kookie അവന്റെ shirt ഇൽ മുറുകെ പിടിച്ച് കണ്ണുകൾ അടച്ചു നിന്നു. അവളുടെ ശ്വാസം നിന്ന് പോയിരുന്നു.
Hoppla! Dieses Bild entspricht nicht unseren inhaltlichen Richtlinien. Um mit dem Veröffentlichen fortfahren zu können, entferne es bitte oder lade ein anderes Bild hoch.