part 5

1.7K 322 56
                                    

അടുത്ത ദിവസം അവൾ അവനെ വീണ്ടും കണ്ടു. Class മുറിയിൽ...
അവൻ അതേ അലസഭാവത്തോടെ അവളെ നോക്കി.

Kookie:"എഡോ.. താൻ എന്തിനാ എന്നെ ഇങ്ങനെ നോക്കുന്നത്?"

Tae:"എനിക്കു കണ്ണ് ഉള്ളത് കൊണ്ട്.. പിന്നെ...."

Kookie:"പിന്നെ??....

Tae:"അത് പറയാൻ എനിക്ക് ഇപ്പോ മനസില്ല."

Kookie:"ഓഹ്.. അഹങ്കാരം....!"

Tae:"ആണെന്ന് കൂട്ടിക്കോ.."

Kookie:"ഇന്നലെ എന്തിനാ എന്റെ കയ്യിൽ പിടിച്ചത്?"

Tae:"എന്റെ കയ്യിലാ നീ ആദ്യം പിടിച്ചത്..."

അവൻ പുച്ഛവും പരിഹാസവും നിറഞ്ഞ ഒരു ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി തന്നെ നിന്നു.

Kookie:"അത്.. അത് പിന്നെ.. ഞാൻ അറിയാതെ ആണെന്ന് അപ്പോൾ തന്നെ പറഞ്ഞല്ലോ.. sorry യും പറഞ്ഞില്ലേ?"

Tae:"ആണോ?എന്നാൽ ഞാൻ അറിഞ്ഞും കൊണ്ട് തന്നെ പിടിച്ചതാണ്. എല്ലാം കഴിഞ്ഞ് മാപ്പു പറഞ്ഞാൽ അത് തീരുമെങ്കിൽ ഞാനും ഇപ്പോൾ sorry"

അവൻ വളരെ ലാഘവത്തോടെ പറഞ്ഞവസാനിപ്പിച്ചു. അവൾക് എന്തോ നിസ്സഹായത തോന്നി. അവനു മുന്നിൽ സംസാരിച്ചു ഫലിപ്പിക്കാൻ തന്നെ കൊണ്ട് ആവില്ലെന്ന് അവൾ മനസിലാക്കിയിരുന്നു.
_________________________________________

പിന്നെയും പല തവണ അവർ തമ്മിൽ സംസാരിച്ചു. ഒരിക്കൽ പോലും അവന്റെ വാക്കുകൾക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ അവളെ കൊണ്ട് ആയില്ല. അത് അവളെ വളരെ അധികം ദേഷ്യം പിടിപ്പിച്ചിരുന്നു.
കാണുന്നതേ വഴക്ക് ഇടാൻ വേണ്ടി ആണോ എന്ന് കാണുന്നവർക്കു പോലും തോന്നി തുടങ്ങി.
Tae മനപൂർവ്വം kookie യുടെ പിറകെ നടന്ന് അടി ഉണ്ടാകുമായിരുന്നു. അവനത് ഒരു രസം ആയി മാറി. അവർ തമ്മിൽ സമാധാനത്തോടെ ഒന്ന് സംസാരിക്കുന്നത് പോലും ആരും ഇന്നേ വരെ കണ്ടിട്ടില്ല.

എന്തൊക്കെ ആയാലും ഈ ദിവസങ്ങൾക്കു ഇടയിൽ kookie ഒരു നല്ല singer ആയി മാറി കൊണ്ടിരുന്നു.അവൾ അതിൽ മാത്രം ഒരു വിട്ടുവീഴ്ചയും ചെയ്തിരുന്നില്ല. തളർന്നു വീഴുന്നത് വരെയും practice ചെയ്തു. hobie അവളെ perform ചെയ്യാൻ പഠിപ്പിച്ചു. Dance അവൾക്ക് എളുപ്പം വഴങ്ങി. തന്നെ കൊണ്ട് എന്തും ചെയ്യാൻ സാധിക്കും എന്ന ഉറച്ച വിശ്വാസം അവളെ ഒന്നിലും തളരാതെ മുന്നോട്ട് നയിച്ചു.

 ♡ A musical love story ♡Where stories live. Discover now