~ 𝓞𝓻𝓾 𝓿𝓪𝓻𝓲𝓮𝓽𝔂 𝓵𝓸𝓽𝓽𝓮𝓻𝔂 ~
പതിവിലും സന്തോഷത്തോടെ ക്ലാസ്സിലേക്ക് തുള്ളിചാടി വരുന്ന ജിയയെ കണ്ട് നമ്മുടെ യൂനയൊന്ന് ഞെട്ടി..ആ സംഭവത്തിന് ശേഷം ജിയക്ക് കോളേജ് എന്ന് കേൾക്കുന്നതേ കലിയാണ്.. ഉറക്കം തൂങ്ങി ഒരു താല്പര്യവും ഇല്ലാതെ എന്നും ക്ലാസ്സിലേക്ക് വരുന്ന ജിയ അല്ലായിരുന്നു ഇന്ന്.. എന്തെന്നില്ലാത്ത ഒരു തിളക്കം ഇന്ന് അവളുടെ മുഖത്ത് തെളിഞ്ഞിരുന്നു..
"എന്താടി മോളെ... നിനക്ക് വല്ല ലോട്ടറിയും അടിച്ചോ...പതിവില്ലാത്ത ഒരു സന്തോഷമൊക്കെ.."
യൂന ചോദിച്ചു"ഇതും ഒരു തരത്തിൽ പറഞ്ഞാൽ ഒരു ലോട്ടറി തന്നെയാടി എന്റെ ഉമ്മുകുൽസൂ..."
യൂനയുടെ കവിളിൽ പിച്ചി കൊണ്ട് അവൾ പറഞ്ഞു.."ഓഹ് ഇപ്പൊ പിടികിട്ടി.. ഇന്നത്തെ ഗുളിക കഴിക്കാൻ മറന്നു ല്ലേ... വെറുതെയല്ല വന്നപ്പോ തൊട്ട് ഓരോ പിച്ചും പേയും പറയുന്നത്.."
യൂന ഒരു മനഃസംതൃപ്തി യോട് കൂടി പറഞ്ഞു തീർത്തു..Jiya : ഒന്ന് പോടീ കൊരങ്ങേ...എന്നാലും സാരമില്ല... ഇന്നെനിക്ക് ഒരു നല്ല ദിവസം ആയത്കൊണ്ട് ഞാൻ ക്ഷമിച്ചിരിക്കുന്നു 😌..
"സസ്പെൻസ് ഇടാതെ പറയടി പോത്തേ..എന്താ കാര്യം... ഏതേലും ഒരു ചുള്ളൻ ചെക്കന്റെ വലയിൽ വീണോ നീ "
യൂന ഒന്ന് കളിയാക്കി ചോദിച്ചുJiya : ഇപ്പൊ വീഴും നോക്കി ഇരുന്നോ... ഇങ്ങനത്തെ silly matters ഇലൊക്കെ ഇങ്ങനെ സന്തോഷിക്കാൻ നിന്റെയത്ര cheap അല്ല ഈ ജിയ
Yoona : ഓഹ് സമ്മതിച്ചു..!! ഞാൻ cheap തന്നെയാ... പക്ഷെ ഒരു പ്രശ്നം വരുമ്പോൾ cheap ആയ ഈ ഞാനേ ഉണ്ടാവുള്ളു ന്ന് ഓർക്കണം തമ്പുരാട്ടി..!!
Jiya : ശോ!! Sed ആക്കി...അത് പറയാനുള്ള mood അങ്ങ് പോയി...
Yoona : അത് സാരമില്ല mood കൊണ്ടല്ലല്ലോ നാവ് കൊണ്ടല്ലേ പറയുന്നത്... നീ പറഞ്ഞോ
ജിയ അവളോട് എല്ലാം പറഞ്ഞു..അവളുടെ അച്ഛനോട് അവളുടെ അച്ഛമ്മ വീട്ടിലോട്ട് വരാൻ പറഞ്ഞതും.. അവൾ 2 ആഴ്ചത്തേക്ക് അവളുടെ അച്ഛന്റെ തറവാട്ടിലേക്ക് പോവുവാന്നും..അവളുടെ വല്യച്ഛന്റെ മൂത്ത മോന്റെ നിശ്ചയം ഉണ്ട് ന്നും... അങ്ങനെ എല്ലാം
YOU ARE READING
• SOUL OF HIS HEART •
Romance~അവൾ എന്റെ പെണ്ണാ.. എന്റെ മാത്രം പെണ്ണ് ~ - 𝓾𝓷𝓴𝓷𝓸𝔀𝓷 𝐦𝐚𝐢𝐧 𝐥𝐞𝐚𝐝 : 𝗧𝗮𝗲𝗸𝗼𝗼𝗸√ 𝐋𝐚𝐧𝐠𝐮𝐚𝐠𝐞 : 𝗺𝗮𝗹𝗮𝘆𝗮𝗹𝗮𝗺 𝐚𝐮𝐭𝐡𝐨𝐫 : 𝗝𝗲𝗿𝗿𝘆