CHAP - 24

229 27 54
                                    

~ 𝓓𝓮𝓼𝓽𝓲𝓷𝔂 '𝓼 𝓹𝓵𝓪𝔂 ~

അടുത്ത ദിവസം രാവിലെ രണ്ട് പേരും വീട്ടുകാരോട് യാത്ര പറഞ്ഞു കോളേജിലേക്ക് തിരിച്ചു..രണ്ട് പേരും ഒരേ ട്രെയിയിനിൽ.. ഒരു സീറ്റിന്റെ രണ്ട് വശങ്ങളിലായി ഇരുന്നു.. എങ്ങും നിശബ്ദത.. പരസ്പരം ഒന്നും സംസാരിക്കുന്നില്ല.. ജിയ പുറത്തേക്ക് നോക്കി ഇരിക്കുന്നു.. ഇടക്കിടക്ക് അവളുടെ ഒരു ഫ്രണ്ടിനെ വിളിച്ചു കാര്യങ്ങൾ അന്വേഷിക്കുന്നു.. അതിനിടക്ക് ഒലിച്ചിറങ്ങുന്ന കണ്ണുനീർ തുടച്ചു കളയാൻ ജിയ പാട് പെടുന്നത് സിദ്ധുവും കാണുന്നുണ്ടായിരുന്നു.. എന്താണ് കാര്യം എന്ന് അവൾ വീട്ടുകാരോട് പറയുമ്പോൾ അവനും കേട്ടിരുന്നു..

" കൂട്ടുകാർക്ക് നൊന്തപ്പോൾ ഇത്രക്ക് വേദനിച്ചോ നിനക്ക്.. പിന്നെ എന്താ ജിയ നീ എന്റെ പിടച്ചിൽ കാണാത്തത്..ഒരു കൂട്ടുകാരനായി പോലും നീ എന്നെ കണക്കാക്കിയിരുന്നില്ലേ.. ? സ്നേഹിച്ചില്ലെങ്കിലും എന്നെ ഒന്ന് സമാധാനിപ്പിച്ചു കൂടായിരുന്നോ നിനക്ക്.. എന്റെ ഉള്ളിലെ വിഷമം അതുകൊണ്ടൊന്നും തീരില്ല.. എങ്കിലും... നിന്റെ കടമ തീർക്കാനെങ്കിലും .. "

അവൻ അവളെ നോക്കി കൊണ്ട് മനസ്സിൽ ചോദിച്ചു .. പുറത്തേക്ക് നോക്കി കൊണ്ടിരുന്ന ജിയ അവന്റെ ആ നോട്ടം അറിയുന്നുണ്ടായിരുന്നു.. അതിന്റെ പരിണിതഫലം പോലെ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി കൊണ്ടിരുന്നു..എന്നാൽ പോലും അവൾ അവനെ ഒന്ന് നോക്കാൻ കൂട്ടാക്കിയില്ല... അവളുടെ ആ അവഗണന അവനെ വല്ലാതെ വീർപ്പുമുട്ടിക്കുന്നുണ്ടായിരുന്നു .. അവൻ പെട്ടെന്ന് മുഖം താഴ്ത്തി.. അവന്റെ ബാഗിൽ നിന്ന് ഒരു പുസ്തകം എടുത്ത് അവന്റെ മുഖം മറച്ചു പിടിച്ചു.. അവന്റെ ഒലിച്ചിറങ്ങുന്ന കണ്ണീർ മറക്കാനായിരിക്കും ഒരുപക്ഷെ അത്..

: ചായ... കാപ്പി.. ചായാ..

ട്രെയിൻ ഏതോ സ്റ്റോപ്പിൽ നിർത്തിയതായിരുന്നു..  ഒരു പയ്യൻ ട്രെയിനിലൂടെ നടന്നു ചായ വിൽക്കുന്നു..

: ചേട്ടാ.. ഒരു ചായ എടുക്കട്ടെ..

ആ ചോദ്യം സിദ്ധുവിന് നേരെ ആയിരുന്നു..

: വെറും അഞ്ചു രൂപയുള്ളു ചേട്ടാ.. ഒരു ചായ എടുക്കട്ടെ..

സിദ്ധു : ആ...

• SOUL OF HIS HEART •Where stories live. Discover now