CHAP- 26

206 24 28
                                    

~  𝓐 𝓰𝓵𝓲𝓶𝓶𝓮𝓻 𝓸𝓯 𝓱𝓸𝓹𝓮 𝓲𝓷 𝓭𝓪𝓻𝓴𝓷𝓮𝓼𝓼 ~

സമയം വീണ്ടും കടന്നുപോയി .. ജിമിൻ ഗ്ളൂക്കോസ് കേറ്റി കഴിഞ്ഞു.. അവൻ എണീച്ചെങ്കിലും ഒന്നും മിണ്ടുന്നില്ലായിരുന്നു.. അവിടെ ഉള്ളവരെല്ലാം അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നുവെങ്കിലും ഡോക്ടർ പറഞ്ഞതനുസരിച് അവനെ ചോദിച്ചു ചോദിച്ചു കൂടുതൽ ബുദ്ധിമുട്ടിക്കണ്ട എന്ന് വെച്ച് ആരും ഒന്നും ചോദിച്ചില്ല..

ആന്റി :  മോളേ.. ഇവിടെ മൂന്നാമത്തെ നിലയിൽ എന്റെ കൂട്ടുകാരി ഷേർലിയുടെ മോൾ പ്രസവിച്ചു കിടക്കുന്നുണ്ട്.. അപ്പൊ ഞങ്ങൾ അതൊന്ന് കണ്ടേച്ചും വരാം.. മോൾ കൊറച്ചു നേരം ഇവിടെ ഇരിക്കില്ലേ... അതോ ലില്ലി കൊച്ചിനെ കൂടെ ഇവിടെ ഇരുത്തണോ..?

ജിയ : ഏയ്‌ അതൊന്നും വേണ്ടാന്നെ..നിങ്ങൾ പോയിട്ട് വാ..

അങ്ങനെ ആന്റിയും അങ്കിളും ലില്ലിയും *avarude mol* കൂടെ അങ്ങോട്ട് പോയി.. അവർ പോയതും ജിയ ജിമിന്റെ ബെഡിന്റെ അടുത്തേക്ക് തന്റെ സ്റ്റൂൾ ഇട്ടു ഇരുന്നു.. ജിമിൻ അവൾ ചെയ്യുന്നതെല്ലാം നോക്കി ഇരിക്കുകയായിരുന്നു..

ജിയ ഒന്ന് നെടുവീർപ്പിട്ടു..

ജിയ : നിനക്കെന്തെങ്കിലും പറയാൻ ഉണ്ടോ..?

അവൾ സൗമ്യമായി ചോദിച്ചു.. അത് കേട്ടതും അവന്റെ ഹൃദയമിടിപ്പ് വർധിച്ചു... അന്നത്തെ ആ രംഗം അവന്റെ മനസ്സിലൂടെ ഒന്ന് മിന്നി മാഞ്ഞു..അതിനെ കുറിച് ഓർക്കുംതോറും അവന്റെ മനസ്സിന് വല്ലാതെ നോവുന്ന പോലെ.. അവന്റെ കണ്ണിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങി..അവൻ വേഗം അത് തുടച്ചു കളഞ്ഞു.. പക്ഷെ അവനെ തോൽപ്പിച്ചു കൊണ്ട് കണ്ണുനീർ വീണ്ടും അനുസരണ ഇല്ലാതെ ഒഴുകി..

ജിയ : ജിമിനേ..

അവൾ അവന്റെ തോളിൽ കൈ വെച്ച് കൊണ്ട് ആശങ്കയോടെ  വിളിച്ചു..

ജിമിൻ അവളുടെ മുഖത്തേക്ക് നോക്കി.. എന്തോ ഇനിയും അവൻ പിടിച്ചു നിൽക്കാൻ കഴിയില്ല എന്ന ഒരു തോന്നൽ അവന്റെ ഉള്ളിൽ നിറഞ്ഞു..

ജിയ : എന്താടാ..

അവന്റെ ഈ അവസ്ഥ കണ്ട് ജിയയുടെ കണ്ണുകളും നിറയാൻ തുടങ്ങിയിരുന്നു..

• SOUL OF HIS HEART •Where stories live. Discover now