CHAP- 28

298 26 55
                                    

- 𝓣𝓱𝓮 𝓬𝓸𝓷𝓯𝓮𝓼𝓼𝓲𝓸𝓷 -

ജിയ : അത്..

സിദ്ധു : അത്..

ജിയ : ത-താങ്ക്സ്..

അവൾ വിക്കി വിക്കി പറഞ്ഞു.. അവന്റെ മുഖത്തോട്ട് നോക്കാൻ എന്ത് കൊണ്ടോ ധൈര്യപ്പെട്ടില്ല അവൾ..

സിദ്ധു : എന്തിന്..?

ജിയ : എന്നെ അവിടുന്ന് രക്ഷിച്ചില്ലേ..

സിദ്ധു : ഓ.. വരവ് വെച്ചിരിക്കുന്നു.. 😑.. ഇനി ബാക്കി പറ..

ജിയ : മ്.. എന്നാ അത്രേ ഒള്ളൂ..എനിക്ക് ഇനി ഒന്നും പറയാൻ ഇല്ല.. നീ പൊക്കോ

സിദ്ധു : ഒന്നും ഇല്ലല്ലേ..

അവന്റെ ശബ്ദം കടുത്തു.. പെട്ടെന്ന് ഉള്ള അവന്റെ ശബ്ദമാറ്റത്തിൽ അവളൊന്ന് ഞെട്ടി അവനെ നോക്കി.. പക്ഷെ പെട്ടെന്ന് തന്നെ അവൾനോട്ടം പിൻവലിച്ചു..

സിദ്ധു : നിനക്ക് എന്നോടൊന്നും പറയാനില്ല അല്ലെടി..

അവന്റെ ശബ്ദം പരിധിയിലും ഉപരി ഉയർന്നു.. പെട്ടെന്ന് ഇത് കേട്ട് അവൾ ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കി.. ആ മുഖം വല്ലാതെ ചുവന്നിരിക്കുന്നു..

സിദ്ധു : എന്ത് പറഞ്ഞാലും ണ്ടാവും അവളുടെഉണ്ടക്കണ്ണും കൂർപ്പിചുള്ളൊരു നോക്കി പേടിപ്പിക്കൽ.. എന്താടി നിന്റെ വായിൽ നാവില്ലേ..?

അവന്റെ ശബ്ദം വീണ്ടുമുയർന്നു..

ജിയ : ഏഹ്..?

അവൾ ആകെ ഞെട്ടിയിരുന്നു..

സിദ്ധു : നീ ആരാന്നാടി നിന്റെ വിചാരം... ഐശ്വര്യ റായിയോ.. അതോ പ്രിയങ്ക ചോപ്രയോ.. ബുദ്ധി ഇല്ലാത്ത കുട്ടി അല്ലെ.. മിണ്ടാതിരിക്കുമ്പോ മാത്രം പാവം ല്ലെ.. എന്നൊക്കെ വിചാരിചൊരു ജീവിതം തരാന്ന് വിചാരിച്ചപ്പോൾ.. അവളുടെ അമ്മൂമ്മേടെ ഒടുക്കത്തെ ഒരു ജാഡ ..!

• SOUL OF HIS HEART •Where stories live. Discover now