CHAP - 19

207 22 61
                                    

- 𝓟𝓻𝓸𝓫𝓵𝓮𝓶𝓼 𝓴𝓪 𝓴𝓱𝓸𝓼𝓱𝓪𝔂𝓪𝓽𝓱𝓻𝓪 -

ജിയ പറഞ്ഞ പോലെ അടുത്ത ദിവസം അവൾക്ക് മനോജിനോടൊന്നും തുറന്ന് സംസാരിക്കാൻ കഴിഞ്ഞില്ല... ആ ദിവസം രാവിലെ അപ്രതീക്ഷിതമായി രോഹിണിയുടെ അമ്മ അമിതമായ ശ്വാസം മുട്ടൽ കാരണം ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയി.. രോഹിണി ആകുന്നതും പറഞ്ഞതാണ് അവളോട് താൻ ഒറ്റക്ക് പൊക്കോളാം നീ വരണ്ട എന്ന്.. പക്ഷെ അമ്മുമ്മയെ നെഞ്ചിലേറ്റി നടക്കുന്ന ജിയക്ക് പോകാതിരിക്കാൻ കഴിഞ്ഞില്ല.. അങ്ങനെ ഒരു രണ്ട് ദിവസം ജിയ കോളേജിൽ ലീവ് ആയി..അവളെല്ലാം ജിമിനെയും യൂനയെയും വിളിച്ചു പറഞ്ഞിരുന്നു

അവസാനം ഇന്നാണ് ജിയ കോളേജിലേക്ക് തിരിച്ചു വരുന്നത്.. V യും ഇന്ന് തന്നെയാണ് തിരിച്ചു വരുന്നത്.. V ഇപ്പൊ completely ok അല്ലെങ്കിലും അവൻ വന്നേ തീരൂ.. കാരണം നാളെ ആണ് ഇലക്ഷന്..

അങ്ങനെ ജിയയെ രോഹിണി കോളേജിൽ ഡ്രോപ്പ് ചെയ്തു.. അവളെ അങ്ങനെ മെയിൻ ഗേറ്റിലൂടെ അകത്തേക്ക് കയറി  ..  അവൾ അകത്തേക്ക് കയറി കുറച്ചു നടന്നപ്പോഴേക്കും അവൾക്ക് പുറകിൽ നിന്നും ഒരു വിളി വന്നു..
" ടോ.. "
ജിയ തിരിഞ്ഞു നോക്കി... മനോജ്‌ ആയിരുന്നു അത്.. അവനെ കണ്ടതും അവളുടെ മുഖമൊന്നു കറുത്തു.. മനോജ്‌ അവളുടെ അടുത്തേക്ക് ചിരിച് കൊണ്ട് ഓടി വന്നു..

മനോജ്‌ : അമ്മുമ്മക്ക് വയ്യാത്ത കാര്യം എന്തേ എന്നോട് പറയാതിരുന്നത്..?

ജിയ : അത്..

മനോജ്‌ : ഓഹ് സോറി.. തന്റെ കയ്യിൽ അതിൻ എന്റെ നമ്പർ ഇല്ലല്ലോ അല്ലെ.. തന്റെ ഫോൺ താ.. ഞാൻ ടൈപ്പ് ചെയ്ത് തരം..

ജിയ : അതിന്റെ ഒക്കെ ആവശ്യം ഉണ്ടോ..?🙂

മനോജ്‌ : പിന്നേ.. നമ്മുക്ക് കാര്യങ്ങളൊക്കെ സംസാരികണ്ടേ.. ജിയ എന്താ തീരെ ഒരു താല്പര്യം ഇല്ലാത്ത പോലെ സംസാരിക്കുന്നത്.. താൻ പൊതുവെ നല്ല വായാടി ആണെന്നാണല്ലോ ഞാൻ കേട്ടത്... ഇത്രയും സംസാരിക്കാൻ ഇഷ്ടമുള്ള താൻ എന്താ എന്നോട് സംസാരിക്കാൻ മാത്രം ഒരു അനിഷ്ടം കാണിക്കുന്നത്.. 🤨

ജിയ : അതിന് കാരണമുണ്ട് മനുവേട്ടാ .. അത് ഇന്നെങ്കിലും എനിക്ക് മനുവേട്ടനോട് പറയണം... അത്..

• SOUL OF HIS HEART •Where stories live. Discover now