𝓦𝓪𝓻 𝓪𝓷𝓭 𝓵𝓸𝓿𝓮
അടുത്ത ദിവസം
യൂന : എടാ ഈ പെണ്ണിത് എവിടെ.. അവളുടെ അമ്മക്ക് വിളിച്ചപ്പോ അവിടുന്ന് ഇറങ്ങിയിട്ടുണ്ട് എന്നാണല്ലോ പറഞ്ഞത്..
ജിമിൻ : വഴിയിൽ വല്ല ബ്ലോക്കിലും പെട്ടിട്ടുണ്ടാവും.. അല്ലാതെ എന്ത്..
യൂനയും ജിമിനും ചീനി മരച്ചുവട്ടിൽ ഇരുന്ന് ജിയയെ കാത്തുരിക്കുകയാണ്..
യൂന : ആ.. ന്തോ ഭയങ്കര നെഗറ്റീവ് അടിക്കണ്
ജിമിൻ : നിനക്കല്ലേ.. നിനക്ക് അടിച്ചില്ലെങ്കിലേ അത്ഭുതം ആണ്..
യൂന : പോടാ കൊരങ്ങാ..
ജിമിൻ : എന്റെ ഇത്രേം handsome ആയ face കണ്ടിട്ട് എങ്ങനെ പറയാൻ തോന്നുന്നെടി നിനക്ക് ഇതൊക്കെ..
യൂന : മം.. ഷാരുഖ്-- *cut off*
ഒരു ബുള്ളറ്റിന്റെ ഭീമഘാരമായ ശബ്ദം അവരുടെ കാതിൽ പ്രതിഫലിച്ചു.. എല്ലാവരും ഒരു നിമിഷം അങ്ങോട്ടേക്ക് നോക്കി.. നോക്കിയ എല്ലാവരുടെയും കണ്ണുകൾ ഒരുപോലെ വിടർന്നു..
ബുള്ളറ്റിൽ കറുത്ത ഷർട്ടും കറുത്ത കരയുള്ള മുണ്ടും ധരിച്ച മനോജ് ബുള്ളറ്റിലൂടെ ഗേറ്റ് കടന്ന് വരുന്നു.. അവന്റെ അടുത്ത് ജിയയും ഇരിക്കുന്നു...
യൂനയും ജിമിനും വായും പൊളിച്ചു നിൽക്കുകയാണ് ... V യും കൂട്ടരും ആ ചീനി മര ചുവട്ടിൽ ഉണ്ടായിരുന്നു.. V അതൊന്നും ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല.. ആ കാഴ്ച കണ്ട ലീ അവനെ തട്ടി വിളിച്ചു..
ലീ : എടാ... നീ അങ്ങോട്ടൊന്ന് നോക്കിയേ..!
ലീ പറഞ്ഞ ഇടത്തേക്ക് v നോക്കി.. അവൻ ഒരു നിമിഷം ഒന്നും വിശ്വസിക്കാനായില്ല... അവൻ ഒരു ആവിശ്വാസത്തോടെ ഹോബിയെ നോക്കി.. ഹോബിയുടെ മുഖത്ത് അവൻ കാണാൻ കഴിഞ്ഞത് ഒരു ഭയം ആയിരുന്നു... ഹോബിയും v യെ തന്നെ ഉറ്റ് നോക്കികൊണ്ട് ഇരിക്കുകയായിരുന്നു... ഇതൊക്കെ കണ്ട് v യുടെ ക്ഷമ നശിച്ച പോലെ ആയിരുന്നു... അവൻ കോപത്തിൽ മുഷ്ടി ചുരുട്ടി..വല്ലാത്ത ഒരു തരം അമർഷവും വെറുപ്പുവുമൊക്കെ അവന്റെ ഉള്ളിൽ വന്ന് നിറയുകയായിരുന്നു..
YOU ARE READING
• SOUL OF HIS HEART •
Romance~അവൾ എന്റെ പെണ്ണാ.. എന്റെ മാത്രം പെണ്ണ് ~ - 𝓾𝓷𝓴𝓷𝓸𝔀𝓷 𝐦𝐚𝐢𝐧 𝐥𝐞𝐚𝐝 : 𝗧𝗮𝗲𝗸𝗼𝗼𝗸√ 𝐋𝐚𝐧𝐠𝐮𝐚𝐠𝐞 : 𝗺𝗮𝗹𝗮𝘆𝗮𝗹𝗮𝗺 𝐚𝐮𝐭𝐡𝐨𝐫 : 𝗝𝗲𝗿𝗿𝘆