~𝓐 𝓭𝓻𝓪𝓶𝓪𝓽𝓲𝓬 𝓭𝓪𝔂 ~
V പരീക്ഷ കഴിഞ്ഞതിന്റെ ശേഷം ഹരിയെയും (hobi) തപ്പി നടക്കുവാണ്...പരീക്ഷ കഴിഞ്ഞതിനു ശേഷം അവനെ ഇതുവരെ താൻ കണ്ടിട്ടില്ല.. പരീക്ഷയുടെ മുമ്പ് അവനോട് കാര്യമായൊന്നും സംസാരിക്കാനും കഴിഞ്ഞില്ല..തന്റെ മനസിലുള്ളതെല്ലാം അവനോട് പറയണം അങ്ങനെ എങ്കിലും ആ ഭാരമൊന്ന് ഇറക്കി വെക്കണം.. അതായിരുന്നു v ന്റെ ഒരേ ഒരു ലക്ഷ്യം..
എല്ലാ ഇടത്തും തിരക്കി അവൻ വീട്ടിൽ പോയിട്ടുണ്ടാവും എന്ന് തന്നെ മനസ്സിൽ ഉറപ്പിച്ചു കൊണ്ട് അവൻ ക്ലാസ്സിലേക്ക് തിരിച്ചു നടന്നു..അപ്പോഴാണ് ലക്ഷിത് (lee) അവൻ എതിരായി നടന്നുവരുന്നത്..Lee : എവിടെ പോയി കിടക്കുവായിരുന്നെടാ വതൂരി നീ ഇത്രേം നേരം..?.. ഞാൻ എത്ര തപ്പീന്ന് അറിയോ..?
V : എടാ ഞാൻ ആ ഹോബി നെ നോക്കുവായിരുന്നു.. എവിടെയും കാണാനില്ല അവനെ.. അവൻ വീട്ടിൽ പോണ കാര്യം വല്ലോം നിന്നോട് പറഞ്ഞിരുന്നോ..?
Lee : ഏയ്.. അവൻ ആ പാർട്ടി ഓഫീസിലോ കാന്റീനിലോ മാറ്റോ കാണും..
V : ഇല്ല .. ഞാൻ അവിടെ ഒക്കെ നോക്കിയതാ..
Lee : നീ ലൈബ്രറിയിൽ നോക്കിയാ..?
V : ഇല്ല.. അവിടെ ഒക്കെ അവൻ എങ്ങനെ ണ്ടാവാനാ..?
Lee : ന്റെ മരമണ്ട ശിരോമണി.. എടാ ഫസ്റ്റ് ഇയർ ന്റെ എക്സാമും ഇന്നല്ലേ..
V : അയിന്..?
Lee : അപ്പൊ അവന്റെ പെണ്ണ് ഇവിടെ ഇന്ന് ഉണ്ടാവൂലെ.. രണ്ടും കൂടി കുറുകി നിൽക്കുന്നുണ്ടാവും അവിടെ..
YOU ARE READING
• SOUL OF HIS HEART •
Romance~അവൾ എന്റെ പെണ്ണാ.. എന്റെ മാത്രം പെണ്ണ് ~ - 𝓾𝓷𝓴𝓷𝓸𝔀𝓷 𝐦𝐚𝐢𝐧 𝐥𝐞𝐚𝐝 : 𝗧𝗮𝗲𝗸𝗼𝗼𝗸√ 𝐋𝐚𝐧𝐠𝐮𝐚𝐠𝐞 : 𝗺𝗮𝗹𝗮𝘆𝗮𝗹𝗮𝗺 𝐚𝐮𝐭𝐡𝐨𝐫 : 𝗝𝗲𝗿𝗿𝘆