CHAP - 20

252 26 19
                                    

~ 𝓢𝓸𝓶𝓮𝓽𝓱𝓲𝓷𝓰 𝓲𝓼 𝓰𝓸𝓲𝓷𝓰 𝓽𝓸 𝓱𝓪𝓹𝓹𝓮𝓷 ~

Jiya's pov

ഇന്നലെ ഞാൻ ആകെ disturbed ആയിരുന്നു... എന്ത് ചെയ്യണമെന്നോ എങ്ങനെ പ്രതികരിക്കണമെന്നോ അറിയാത്ത അവസ്ഥ.. എനിക്ക് അയാളെ അത്രക്കും ഇഷ്ടം ആണോ..?

എനിക്ക് അറിയില്ല.. പക്ഷെ ഇപ്പൊ അയാൾക്ക് എന്നോട് വെറുപ്പ് ആണെന്ന് തിരിച്ചറിയുമ്പോൾ ഇനി ഒരിക്കലും അയാൾ ഞാൻ സ്വപ്നം കണ്ട പോലെ എന്റെ ഒപ്പം ഉണ്ടാവില്ല എന്ന് തിരിച്ചറിയുമ്പോൾ ഞാൻ കാരണം അയാൾക്ക് ഒരുപാട് നഷ്ടങ്ങൾ ഉണ്ടായി എന്ന് തിരിച്ചറിയുമ്പോൾ എനിക്ക് വല്ലാതെ നോവുന്നുണ്ട്.. എന്നെ തന്നെ നഷ്ടപെടുന്നുണ്ട്... എനിക്ക് എന്തൊക്കെയോ കൊണ്ട് അങ്ങേരെ മറക്കാൻ കഴിയുന്നില്ല.. ഇതിനും മാത്രം എനിക്ക് ആരായിരുന്നു അയാൾ.. ഇത്രക്കും ഇഷ്ടപ്പെടാൻ മാത്രം അയാൾ എന്ത് ചെയ്ത് തന്നു എനിക്ക്?.. എനിക്ക് അറിയില്ല.. ഉള്ളിന്റെ ഉള്ളിൽ അങ്ങേരുടെ ഒപ്പം ഞങ്ങടെ കൊച്ചിനെയും ഒക്കത്തു വെച്ച് നിന്ന് പരസ്പരം സൊറ പറഞ്ഞു ചിരിക്കുന്ന ഞങ്ങടെ ഒരു ചിത്രം പതിപ്പിച്ചിട്ടുണ്ട് ഞാൻ..എന്തോ.. അതാണെന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ സ്വപ്നം എന്ന് തോന്നുന്നു.. അല്ലെങ്കിലും കയ്യിൽ നിന്ന് വഴുതി പോവുമ്പോഴല്ലെ അതിനോടുള്ള കൊതി കൂടാ..! എന്തൊക്കെ ആയാലും ഞാൻ ഇന്നത്തോടെ എല്ലാം പറഞ്ഞു അവസാനിപ്പിക്കാൻ തീരുമാനിച്ചു.. ഇനി ഞാൻ ആയിട്ട് അയാളുടെ ജീവിതത്തിലേക്ക് കയറി ചെല്ലില്ല... അങ്ങേരെ ശല്യം ചെയ്യില്ല അങ്ങേരെ ഓരോന്ന് പറഞ്ഞു വിഷമിപ്പിക്കില്ല.. ഒന്നും ചെയ്യില്ല..!!

• SOUL OF HIS HEART •Kde žijí příběhy. Začni objevovat