CHAP - 18

212 27 32
                                    

~ 𝓢𝓱𝓪𝓭𝓮𝓼 𝓸𝓯 𝓵𝓸𝓿𝓮

@hospital

ഹോബിയും ലീയും ഇവാനും പിന്നേ വേറെ കൊറച്ചു ചെറുക്കന്മാരുമൊക്കെ ഐ സി യു ടെ മുമ്പിൽ നിൽക്കുവാണ്..അതിൽ ചിലവരുടെ കയ്യിൽ sfi ടെ കൊടിയും ണ്ട്..ഹോബി ആരോടോ ഫോണിൽ സംസാരിക്കുന്നു.. ലീ അവിടുത്തെ ഡോക്ടറോട് സംസാരിക്കുന്നു.. ഇവാൻ അവിടെ കയ്യിൽ തല വെച്ച് അവിടെ ഇരിക്കുന്നു..

ഹോബി (in phone) : എന്റെ പൊന്ന് അമ്മുസേ.. കുഴപ്പമൊന്നുമില്ല.. വണ്ടി ചെറുതായൊന്നു തട്ടി.. അപ്പൊ അവന്റെ കൈക്ക് ചെറിയൊരു പരിക്ക്.. അത്രേ ഒള്ളൂ..

അമൃത : ന്തൊക്കെ പറഞ്ഞാലും.. ന്റെ സിദ്ധുന്റെ ഒച്ച കേൾക്കാതെ എനിക്ക് സമാധാനം ആവില്ല.. നീ അവനൊന്നു ഫോൺ കൊടുത്തേ.. എനിക്ക് നാല് പറയാനുണ്ട്..

ഹോബി : അബ്.. അത്.. ഡോക്ടർ അവനെ ചെക്ക് ചെയ്തോണ്ട് നിൽക്ക.. അത് കഴിഞ്ഞിട്ട് ഞാൻ അവനോട് അങ്ങോട്ട് വിളിക്കാന് പറയാം..

അമൃത : ആ..എന്തായാലും അവനോടൊന്ന് വേഗം വിളിക്കാൻ പറ.. എനിക്ക് ഇവിടെ ഇരുന്നിട്ട് ഇരിപ്പൊറുക്കുന്നില്ല..

ഹോബി : ആ ഞാൻ പറയാം അമ്മേ..

അമൃത : അല്ല ഹോബി.. വേറെ പ്രശനം ഒന്നുമില്ലല്ലോ അല്ലെ... അവിടുത്തെ എംഡി സെലിൻ ഡോക്ടർ എന്റെ പരിചയക്കാരിയാ.. ആ ബന്ധത്തിൽ ഞാന് അവിടെ വിളിച്ചു അന്വേഷിക്കണോ..?

ഹോബി : അമ്മ എന്താ തീരെ ഒരു വിശ്വാസം ഇല്ലാത്ത പോലെ.. മറച്ചു വെക്കാനാണെങ്കിൽ ഇങ്ങനെ വിളിക്കണ്ട ആവശ്യം ഉണ്ടോ എനിക്ക്..

അമൃത : മം.. ദാ വരുന്നു അമ്മാ *shouts*.. എടാ എന്നാ നീ വെച്ചോ.. അവനോട് വിളിക്കാന് പറയാൻ മറക്കല്ലേ..

ഹോബി : ആ *call ends*

അവൻ തിരിച്ചു അവരുടെ അടുത്തേക്ക് പോയി.. അവൻ വരുന്നത് കണ്ടതും ഇവാൻ തലയുടെ മേൽ നിന്ന് കൈ മാറ്റി എന്നിട്ട് ചോദിച്ചു ...

ഇവാൻ : എന്തെടാ അമ്മ പറഞ്ഞത്.. സംശയമൊന്നുമില്ലല്ലോ..

ഹോബി : ഇല്ലായിക ഒന്നുല്ല *sits beside him*.. എന്നാലും ഒരു വിധത്തിൽ ഒതുക്കി വെച്ചിട്ടുണ്ട്..

• SOUL OF HIS HEART •Where stories live. Discover now