Chap 4

339 33 27
                                    

~𝓦𝓮 𝓶𝓮𝓽 𝓪𝓰𝓪𝓲𝓷 ~

Jiya 's pov :
നല്ല രസമാർന്നു അവരോടൊക്കെ സംസാരിച്ചിരിക്കാൻ.. ഈ വരുന്ന ഉത്സവത്തിനു എന്നേം കൊണ്ടോവാന്ന് അച്ഛമ്മ പറഞ്ഞിട്ടുണ്ട്... കൂട്ടത്തിൽ എനിക്ക് കുറച്ചൂടെ കൂടുതൽ ഇഷ്ടപ്പെട്ടത് വല്യമ്മനെ യാ.. പുള്ളികാരത്തി വേറെ vibe ആണ്.. എന്റെ അമ്മ യൊക്കെ അവരെ കണ്ട് പഠിക്കണം.. പെട്ടെന്നാണ്..

"അമ്മാ ഞാൻ ഒന്ന് പുറത്ത് പോയിട്ട് വരാട്ടാ "

അതാരാ അങ്ങനെ ഒരു ഹോയ് വിട്ടതെന്ന ഭാവത്തിൽ ഞാൻ അങ്ങോട്ട് നോക്കി.. Black ഷർട്ടും അതിലോട്ടു മാച്ച് ആയ ബ്ലാക്ക് പാന്റ്സും ഇട്ട് ഒരു കയ്യ് പോക്കറ്റിലും മറ്റേ കയ്യിൽ ഫോൺ ഉം പിടിച്ചോണ്ട് നിൽക്കുന്ന ഒരു ചെറുപ്പക്കാരൻ..ഞാൻ അങ്ങനെ അവനെ സ്കാൻ ചെയ്യുന്നതിനിടയിലാണ് ഞാൻ അവന്റെ മുഖം ശ്രദ്ധിച്ചത്.. അവന്റെ മുഖം കണ്ടപ്പോൾ ശെരിക്കും ഞാൻ ഞെട്ടി പോയി.. ഞാൻ ഇനി ജീവിതത്തിൽ ഒരിക്കലും കാണരുതെന്ന് ആഗ്രഹിച്ച മുഖം.. വെറുപ്പ് കൊണ്ട് എന്റെ മുഖം ചുവന്നു.. ഒരുപാട് ആഗ്രഹങ്ങളോടെ പ്രതീക്ഷകളോടെ ഞാൻ കാലെടുത്തു വെച്ച എന്റെ collage life തകരാൻ കാരണം ഇവൻ ഒറ്റ ഒരുതനാ.. It was that rascal... siddarth (v)..അവൻ കാരണം ഞാൻ അനുഭവിച്ച കളിയാക്കലിനും ചീത്തവിളിക്കും കയ്യും കണക്കുമില്ല.. ഈ ഭൂമിയിൽ അവനോളം ഞാൻ വെറുത്ത മറ്റൊരു വ്യെക്തി ഉണ്ടോ എന്ന് പോലും എനിക്ക് സംശയമാണ്... പക്ഷെ എനിക്ക് പേടി തോന്നി തുടങ്ങിയത് അവൻ വല്യമ്മയെ അമ്മ എന്ന് വിളിചപ്പോഴാണ് ... No..!! അത് സംഭവിക്കരുത്.. പക്ഷെ ഞാൻ പേടിച്ചത് സത്യമായിരുന്നു siddarth വല്യമ്മേടെ രണ്ടാമത്തെ മകനാണ്.. വല്യമ്മ അവനെ എനിക്ക് പരിചയപ്പെടുത്തി തരുമ്പോൾ ഇപ്പോൾ ഈ ഭൂമി ഒന്ന് പിളർന്നു രണ്ടായിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിച്ച പോവാ.. ഇത്രയും നേരം എന്റെ ചുണ്ടിലുണ്ടായിരുന്ന ആ ചിരി മാഞ്ഞു..ഈ തെണ്ടിയുടെ കൂടെയാണോ ന്റെ ഈശ്വരാ ഈ രണ്ടാഴ്ച ഞാൻ കഴിയാൻ പോവുന്ന...സത്യം പറയാല്ലോ എനിക്കിപ്പോ അവനെ കൊല്ലാനുള്ള ദേഷ്യം  വന്നിരുന്നു ... എവിടെയും സൊയ്ര്യം തരില്ലാന്ന് പറഞ്ഞാൽ..!! ഇനി ഇപ്പൊ അങ്ങട് സഹിക്കുക തന്നെ .. അല്ലാതെ വേറെ വഴിയില്ലല്ലോ... എന്നാലും ന്റെ കൃഷ്ണാ എന്നോട് ഈ ചതി വേണമായിരുന്നോ..?? അവന്റെ നോട്ടം കണ്ടില്ലേ... മിക്കവാറുംകണ്ണ്  ഞാൻ  തന്നെ കുത്തി പൊട്ടിക്കേണ്ടി വരും

• SOUL OF HIS HEART •Opowieści tętniące życiem. Odkryj je teraz