CHAP - 25

216 23 37
                                    

~ 𝓣𝓻𝓪𝓰𝓮𝓭𝓲𝓮𝓼 𝓪𝓰𝓪𝓲𝓷 ~

നീണ്ട മൂന്നാഴ്ചകൾ കൂടി കടന്ന് പോയി...

ഇന്ന്, രാവിലെ 8:39

കോളേജിന്റെ മുറ്റത്തു ഒരു പോലീസ് ജീപ്പ് കിടക്കുന്നുണ്ടായിരുന്നു... ആ കോളേജിൽ ഉള്ളവരെല്ലാം നോക്കി നിൽക്കെ സജീവിനെയും അവന്റെ കൂട്ടുകാരെയും കോളേജിന്റെ പുറത്തേക്ക്  പോലീസ് പിടിച്ചു കൊണ്ട് വന്നു... അപ്പോഴേക്കും കാണികളായി സിദ്ധുവും ഹോബിയുമെല്ലാം അവിടെ എത്തിയിരുന്നു..

"നിന്നെ ഞാൻ വെറുതെ വിടില്ലെടാ നായെ..! "

സജീവ് സിദ്ധുവിനെ നോക്കി അലറി.. പക്ഷെ സിദ്ധു ഒരു നിർവികാര ഭാവത്തിൽ അതെല്ലാം നോക്കി കണ്ടു.. ആ മുഖത്ത് ഭയമില്ല.. ആശങ്കയില്ല... ഒരു തരി കുറ്റബോധം പോലുമില്ല... നീതി ജയിക്കാൻ താൻ കൂട്ടുനിന്നു എന്ന ഒരു അഭിമാനം മാത്രം അവന്റെ മനസ്സിൽ തളം കെട്ടി നിന്നു..

ഇനി തനിക്ക് വരാൻ പോവുന്ന അനന്തരഫലങ്ങളെ കുറിച് പൂർണ്ണബോധ്യം ഉണ്ടെങ്കിലും.. അവന്റെ ഉള്ളിലെ ആത്മവിശ്വാസത്തിന് അത് ഒരു തരി വിള്ളൽ പോലും ഉണ്ടാക്കിയില്ല എന്നതാണ് സത്യം..

...

Sfi party office

ഒരു ടേബിളിന്റെ രണ്ട് വശങ്ങളിലായി രണ്ട് കസേരകൾ ഇട്ടിട്ടുണ്ട്.. ഒരു വശത്തു ജയനും.. ജയന്റെ ബാക്കിൽ sfi ക്കാരും മറ്റേ വശത്തു സിദ്ധുവും.. അവന്റെ ബാക്കിൽ ഹോബിയും ലീ യും ഉണ്ടായിരുന്നു..

• SOUL OF HIS HEART •Where stories live. Discover now