i know you're mine <5>

144 15 14
                                    

"Ivaan sir ഒന്ന് നിൽക്കോ"

വീട്ടിലേക്കു പോകാൻ ആയി കാർ ഇൽ കയറുന്ന സമയത്ത് ആണ് പിറകിൽ നിന്ന് June ന്റെ ശബ്ദം കേൾക്കുന്നത്
അവൻ വണ്ടിയിൽ ആയി files ഉം ബാഗും വെച്ചിട്ട് അവളെ നോക്കി

"എന്താ june"

"ഒരു മാസം കഴിയുമ്പോൾ എന്നെ തിരിച്ചു എടുക്കുമെന്ന് ഉറപ്പ് അല്ലെ "

"എന്തെ ഇപ്പോൾ ഇങ്ങനെ ചോദിക്കാൻ "

"അല്ലാ ഇനി sir ഗൗതത്തെ തന്നെ permanent ആക്കുവോ എന്ന് ഒരു തോന്നൽ "

"അത് ഇപ്പോഴേ പറയാൻ പറ്റില്ലടോ..ഒരുപക്ഷെ തന്നെക്കാൾ നന്നായി അവൻ അവന്റെ ജോലി ചെയ്താൽ permanent ആകണം എന്ന തീരുമാനം ഒക്കെ ഞാൻ ചെലപ്പോ എടുത്തെന്നു ഇരിക്കും..."

"അത് sir...എന്നെക്കാൾ കൂടുതൽ നന്നായി അവനു ഒരിക്കലും ചെയ്യാൻ പറ്റില്ല "

"അത് തനിക്ക് എങ്ങനെ അറിയാം..1 month ഇവിടെ ഇല്ലേ അവൻ തന്നെ തെളിയിക്കട്ടെ"

അവൾക്ക് എവിടെയൊക്കെയോ പ്രതീക്ഷ കൈവിട്ടു പോയിരുന്നു...

"അവനു നന്നായി ചെയ്യാൻ പറ്റിയില്ലെങ്കിലോ "

"അപ്പോഴത്തെ കാര്യം അപ്പൊ നോക്കാം...അതിന് ഇപ്പോളെ ഓവർ ആയിട്ട് ചിന്തിക്കുന്നത് എന്തിനാ"

"അല്ല sir...എന്റെ ജോലി അത് എനിക്ക് അത്രക്കും പ്രീയപ്പെട്ടത് ആണ്... ഈ ജോലി പോയാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല "

അവസാന അടവ് എന്ന പോലെ അവൾ പറഞ്ഞു

അതിനുള്ള ivaan ന്റെ മറുപടി വെറും പുച്ഛം മാത്രം ആയിരുന്നു

"Sir ഞാൻ പറഞ്ഞത് "

"തനിക്ക് ഈ ജോലി പോയാൽ വേറെ ജോലി നോക്കണം അല്ലാതെ ജീവിച്ചിരിക്കില്ല,മരിക്കും എന്നൊക്കെ പറഞ്ഞു നടന്നിട്ട് എന്ത് കിട്ടാനാ... താൻ മരിച്ചാൽ തന്റെ വീട്ടുകാർക്കേ പോകു.. ഞങ്ങള്ക് ഒന്നും നഷ്ടപ്പെടാൻ ഇല്ലാ"

മുഖത്തടിച്ചത് പോലെ ആയിരുന്നു ivaan ന്റെ മറുപടി

അത് കേട്ടിട്ട് എന്ത് പറയണം എന്ന് അറിയാതെ അവൾ ഒരു നിമിഷം അവിടെ നിന്നു പോയി

"താൻ പൊയ്ക്കോ ഞാനും പോകുവാ "

ഇതും കൂടെ പറഞ്ഞു Ivaan വണ്ടിയിൽ കയറി

I Know You Are Mine&lt;3Where stories live. Discover now