i know you're mine <22>

152 14 63
                                    

"നിയോ....Are you single? "

ഇത്തിരി സമയത്തെ നിശബ്ദതക്ക് ശേഷം ivaan ഗൗതത്തെ ഒന്ന് നോക്കി കൊണ്ട് ചോദിച്ചു...

"😏Oh പറയാൻ മനസ്സില്ല "

അവനും ഒട്ടും വിട്ട് കൊടുത്തിരുന്നില്ല ......

"Okey..🤷🏼‍♂️"

"ഒന്ന് നിർബന്ധിച്ചൂടെ.... 😒"
നിസ്സാര ഭാവത്തിൽ okey പറഞ്ഞു ഇരിക്കുന്നവനെ നോക്കി അവൻ പിറുപിറുത്തു...

"ഇത് വരെ പ്രണയിച്ചിട്ടില്ലേ..... ആരെയും... 👀?"

സംസാരിക്കുക എന്നത് ഗൗതത്തിന്റെ ആവശ്യം ആയത് കൊണ്ട് തന്നെ അവൻ ചോദിച്ചു തുടർന്നു...

"എന്തൊക്കെ അറിയണം..?"

"എല്ലാം അറിയണം 😌..... പറയ് മാഷേ.."

"മാഷൊ... 🥲🤌🏼ഹ്മ്മ് പറയാം..."

കഥ പറയാൻ എന്നാ പോൽ അവൻ ഗൗതത്തിന് നേരെ ആയി ഇരുന്നു അത് കണ്ട് ഗൗതവും കഥ കേൾക്കാൻ ആയി ചെവി കോർപ്പിച്ചു അവനിൽ തന്നെ നോട്ടമിട്ട് ഇരുന്നു....

"പ്രണയിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഒരുപക്ഷെ അതിന്റെ മറുപടി "ഇല്ലാ എന്ന് തന്നെ പറയേണ്ടി വരും... Because പ്രണയിക്കാൻ ശ്രെമിച്ചു എന്ന്  വേണം പറയാൻ...."

"ഞാൻ കോളേജ് ഇൽ പൊയ്ക്കൊണ്ട് ഇരിക്കണ Time.... ഞാനും jude ഉം same കോളേജ്,,,ആ കോളേജ് ന്റെ അടുത്ത് തന്നെ ഒരു സ്കൂൾ ഉം ഉണ്ടായിരുന്നു... എന്റെ സ്വഭാവം ഏകദേശ നിനക്ക് അറിയാല്ലോ... ഞാൻ ആരോടും അങ്ങനെ പെട്ടന്ന് അടുക്കാറില്ല,, jude പിന്നെ കണ്ട എല്ലാവരോടും മിണ്ടിക്കൊണ്ട് നടക്കുന്നത് കൊണ്ട് തന്നെ അവന് ഒരുപാട് friends ഉണ്ടായിരുന്നു എനിക്കോ,, അവൻ മാത്രം......അങ്ങനെ ഒരു വർഷം കൊഴപ്പം ഇല്ലാതെ തന്നെ പോയി..."

"അല്ല... ഒള്ളത് പറയണമല്ലോ.. താൻ കൊറച്ചു look ഒക്കെ തന്നെ....അതോണ്ട് പ്രൊപോസൽ ഒന്നും കിട്ടീട്ടുണ്ടായിരുന്നില്ലേ...."

"ഞാൻ പറയണത് ആദ്യം കേൾക്കു.. അല്ലെങ്കി വേണ്ട നിർത്തിയേക്കാം..."

"അയ്യ് അയ്യ് നിർത്തല്ലേ.. ഇനി മിണ്ടൂല.. പറഞ്ഞോ...."

അവൻ തിരിഞ്ഞ് ഇരിക്കാൻ പോയതും ഗൗതം അവന്റെ കയ്യിൽ പിടിച്ചുകൊണ്ടു അവിടെ തന്നെ ഇരുത്തി കൊണ്ട് പറഞ്ഞു

I Know You Are Mine&lt;3Where stories live. Discover now