i know you're mine <8>

167 13 4
                                    

"എവിടെ പോയി കിടക്കുവായിരുന്നു ഞാൻ എത്ര നേരായി ബെൽ അടിക്കണേ "

Door തുറന്നതും ദേഷ്യം കൊണ്ട് yadhu പറഞ്ഞു

"എന്നെ പറയുന്നത് എന്തിനാ അശ്വിൻ door തുറക്കാൻ സമ്മതിക്കണ്ടേ"

"അവൻ എന്താ സമ്മതിക്കാത്തെ"

"ദേ അവൻ ഇവിടെ ഇരിക്കുന്നുണ്ട് ചെന്ന് ചോദിക്ക്"

>Door തുറന്നു തന്ന എന്നെ വേണം പറയാൻ hum 😏🚶🏼‍♂️<

പിറുപിറുത്തുകൊണ്ട് അഭി കിച്ചൻ ഇലേക്ക് പോയി

അശ്വിൻ കാണുന്നതിന് മുമ്പായി അവൻ അവന്റെ റൂമിലേക്ക് പോകാൻ നോക്കിയെങ്കിലും

"Yadhu..ഒന്ന് അവിടെ നിന്നെ "

പിറകിൽ നിന്ന് അശ്വിൻ ന്റെ ശബ്ദം വന്നിരുന്നു

"ഓ ഇനി ഇതിന്റെ കയ്യിൽ നിന്നും കേൾക്കണോല്ലോ "

മനസ്സിൽ അയി പറഞ്ഞുകൊണ്ട് അവൻ ഒരു ഇളിയോടെ തിരിഞ്ഞു

""എന്താ അശ്വിനേ"

അവൻ ഭയങ്കര സ്നേഹത്തോടെ വിളിച്ചു

"പൈസ എടുക്ക്"

കയ്യ് കൊണ്ട്.. തരാൻ ആക്ഷൻ കാണിച്ചുകൊണ്ട് ആണ് അശ്വിൻ പറയുന്നത്

"എന്ത് എടുക്കാനാ അശ്വിനേ നി പറയുന്നേ?"

നിഷ്കളങ്കത വാരി വിതറി yadhu ഉം ചോദിച്ചു

"എന്റെ shake കുടിച്ചതും പോരാ.. ഗ്ലാസും കൂടെ തല്ലിപൊട്ടിച്ചിട്ട് പോയേക്കുന്നു നാറി.. Aaa ഗ്ലാസ്‌ ഇന്റെ പൈസ തരാൻ ആണ് ഞാൻ പറഞ്ഞത് "

"ഞാനോ ഞാൻ എപ്പോ പൊട്ടിച്ചു നി അല്ലെ പിടിച്ചു വലിച്ചത് "

അവനും വിട്ടുകൊടുക്കാതെ തർക്കിച്ചു

"അയ്ശേരി മര്യാദക് ഞാൻ ആർക്കും ശല്യം ഇല്ലാതെ കുടിച്ചോണ്ട് ഇരിക്കുവല്ലെരുന്നോ അത് അപ്പൊ നി എന്തുവാ കാണിച്ചേ "

"ഞാൻ ഒരു ഇത്തിരി അല്ലേ കുടിച്ചോള്ളൂ അപ്പോഴേക്കും നി വന്നു തട്ടി പറിക്കാൻ നോക്കീല്ലേ.."

"ഇത്തിരി ആയാലും കൊറേ ആയാലും അത് എന്റെ സാധനം അല്ലെ"

"ആണോ എങ്കിൽ പിന്നെ മോൻ ഇട്ടേക്കണ ഷർട്ട്‌ ആർടെയ?"

I Know You Are Mine&lt;3Where stories live. Discover now