i know you're mine <10>

128 9 10
                                    

"മോനെ....."

Yadhu തന്നെ ആദ്യം soap ഇടാൻ ചെന്നിരുന്നു... പിറകിലായി അഭിയും

ആ വിളിയിൽ എന്തോ പന്തികേട് തോന്നിയെങ്കിലും അത് ഗൗതം കാര്യമാക്കിയില്ല
അവൻ ഒറ്റ പിരികം പൊക്കി കണ്ണ് ചുരുക്കി അവരെ രണ്ടിനെയും നോക്കി

"മോനെ ഗൗതം... നിന്റെ പണി ഒക്കെ കഴിഞ്ഞോടാ "

Yadhu അവന്റെ തോളത്തു കയ്യ് ഇട്ടുകൊണ്ടാണ് ചോദിച്ചത്

"പണി കഴിഞ്ഞിട്ട് ഒന്നും ഇല്ലാ.. പിന്നെ ഇപ്പോൾ free ആണ് എന്താ കാര്യം പറയ് "

അവന് രണ്ട് പേരെയും നോക്കിയിട്ട് സംശയഭാവത്തോടെ ചോദിച്ചു

"കാര്യം അങ്ങനെ പ്രിതേകിച് ഒന്നുമില്ലടാ.. നി എനിക്ക് ചെറിയൊരു help ചെയ്യത് തരുവോ "

"Help oo എന്ത് help "?

"ദേ ee പേപ്പഴ്സിൽ ഒക്കെ അങ്ങേരെ കൊണ്ട് ഒന്ന് sign ചെയ്യിപ്പിക്കണം "

"അല്ല നിനക്ക് അങ്ങോട്ട് കൊണ്ട് പോയി കൊടുത്താൽ എന്താ..? "

"അത്.. അയാൾ എന്നെ കാണുമ്പോ എന്തെങ്കിലും ഒക്കെ പറഞ്ഞു ചൊറിയും അതാണ് "

അവന് വായിൽ വന്നതൊക്കെ ഒപ്പിച് പറഞ്ഞു

"എങ്കിൽ അഭിടെ കയ്യിൽ കൊടുത്തു വിട് "

അവന് തൊട്ടടുത്തു നിൽക്കുന്നവനെ ചൂണ്ടി പറഞ്ഞു

"അത്.. എനിക്ക് പറ്റില്ല.. ഇതൊക്കെ PA ആണ് ചെയ്യേണ്ടത് "

"എന്തൊക്കെയോ പ്രശ്നം ഉണ്ട് എന്ന് എനിക്ക് മനസിലായി എന്താണ് കാര്യം പറ "

അവൻ കണ്ണുകൂർപ്പിച്ചു രണ്ടെണ്ണത്തിനോടും പറഞ്ഞു

"എന്ത് പ്രശ്നം... ഒരു പ്രശ്നവും ഇല്ല നി ഒന്ന് sign മേടിച് താ കുട്ടാ"

Yadhu ന് കഴിയുന്നത്രയും തായ്മയോടെ ഗൗതത്തോട് ചോദിച്ചു

" അല്ലാ ഇത് മേടിച് തന്നാൽ എനിക്ക് എന്താ ലാഭം? "

അവന് ആ doucuments മേടിച്ചിട്ട് അതിലേക്ക് നോക്കി ചോദിച്ചു

"ആദ്യം Sign മേടിച്ചോണ്ട് നി വാ എന്നിട്ട് നി പറയുന്നത് എന്തും തരാം "

I Know You Are Mine&lt;3Where stories live. Discover now