i know you're mine <12>

136 7 18
                                    

സമയം രാത്രിയോട് അടുത്തു തുടങ്ങി....

അജയ് നെ പിക്ക് ചെയ്യാൻ വേണ്ടി റെയിൽവേ സ്റ്റേഷൻ ഇൽ ഇരിക്കുവാൻ ഗൗതം....
വന്നിട്ട് കാൽ മണിക്കൂറോളം കഴിഞ്ഞു..
ബോർ അടിക്കാതെ ഇരിക്കാൻ ഫോണിലും കുത്തികൊണ്ട് ഇരിക്കുവാണ് അവൻ

"ഇത് എന്താണ് വരാത്തെ..."
മടുപ്പോടെ പറഞ്ഞുകൊണ്ട് അവൻ ഫോൺ പോക്കറ്റിൽ വെച്ചു... അങ്ങനെ 5 min കഴിഞ്ഞതും train വന്നിരുന്നു

ട്രെയിനിൽ നിന്ന് അജയ് ഇറങ്ങി വന്നത് കണ്ടതും അവൻ അജയ്‌ടെ അടുത്തേക്ക് ചെന്നു

"ഇത് എന്തുവാടേ"

അവന്റെ കയ്യിലെ പെട്ടികൾ ഒക്കെ കണ്ട് ഗൗതം അന്തം വിട്ടു പോയി.. കൂടി പോയാൽ ഒരു മാസം നിന്നാൽ മതിയാവും... അതിന് ഒരു വർഷത്തേക്ക് ഉള്ള സാധനങ്ങളും ആയിട്ട് ആണ് അജയ് ടെ വരവ്

"ഇതോ ഇത് പെട്ടി...ഇതിന്റെ അകത്തു ഒക്കെ എന്റെ dress ...ദേ ഇതിൽ നിനക്ക് തരാൻ അന്നമ്മ തന്ന് വിട്ട കൊറേ food.. നിനക്ക് മാത്രം അല്ല എല്ലാർക്കും.. പിന്നെ ഇതിൽ...."

"Oo മതി മതി "

കയ്യിൽ ഉണ്ടായിരുന്ന എല്ലാ പെട്ടിയിലും ചൂണ്ടി കാണിച്ചുകൊണ്ട് അതിന്റെ അകത്തു എന്താണ് എന്ന് പറയുന്നവനെ കണ്ടതും ഗൗതം അവന്റെ വാ പൊത്തിയിരുന്നു...

"മിണ്ടാതെ വാ അജയ്"

എന്നും പറഞ്ഞു അവൻ പൊത്തി പിടിച്ച കയ്യ് എടുത്തു മാറ്റി

"നിനക്ക് ഇത് എന്ത് പറ്റി... അല്ലെങ്കിൽ നീ ആണല്ലോ എപ്പോഴും കലപില എന്ന് സംസാരിച്ചോണ്ട് ഇരിക്കണേ... അപ്പോൾ ഞാൻ ഒന്നും സംസാരിച്ചില്ലെങ്കിൽ ആയിരുന്നു കുറ്റം... ഇപ്പോൾ സംസാരിച്ചപ്പോഴും പ്രശ്നം ആണോ "

പൊതുവെ ഗൗതത്തിന് എല്ലാരോടും എപ്പോഴും മിണ്ടികൊണ്ട് ഇരിക്കണം... നിശബ്ദത അവന് തീരെ ഇഷ്ട്ടമുള്ള കാര്യമല്ല.... വീട്ടിൽ ആണെങ്കിലും ചെലച്ചുകൊണ്ട് നടന്നിരുന്നവൻ ആണ് ഇപ്പോൾ മിണ്ടാതെ ഇരിക്കാൻ പറയുന്നത്..... അജയ് ഒരു അത്ഭുതത്തോടെ ചോദിച്ചു

"നിനക്ക് അറിയോ..10:00 മണിമുതൽ 5:00 മണി വരെ വായും പൂട്ടി  ഇരിക്കുവാണ് ഞാൻ.. ഇടക്ക് ബ്രേക്ക്‌ time ന് മാത്രം ആണ് ഞാൻ ഒന്നു ആരോടെങ്കിലും സംസാരിക്കുന്നത്... Ee ivaan gabriel ന് ശബദം അലർജി ആണ് ചേട്ടാ...അതുകൊണ്ട് മിണ്ടാതെ ഇരിക്കാൻ ഞാൻ ശീലിച്ചു "

I Know You Are Mine&lt;3Where stories live. Discover now