i know you're mine <27>

149 18 11
                                    

"Hloo.. Hloo. Heyy... Daa..."

"കെടന്ന് കാറല്ലേ അച്ചു ഞാൻ ഇവിടെ ഉണ്ട്...."

"അച്ചുവോ അത് ആരാ 👀👀"?"

"നീ തന്നെ...."

"ഇത്രേം ദിവസം ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ ഇത്ര പെട്ടന്ന് ഇത് എന്ത് പറ്റി നിനക്ക്...?എന്റെ name അശ്വിൻ എന്ന് ആണ്... So call me aswin.. 🤧"

"ഈ അശ്വിൻ എന്ന് നീട്ടി വിളിക്കാൻ എന്നെ കൊണ്ട് ഒന്നും പറ്റൂല്ല.. അതോണ്ട് ഞാൻ ഇട്ട name ആണ് അച്ചു... എങ്ങനെ ഇണ്ട്..."

"ഹ്മ്മ് വളരെ മികച്ച ഒരു പേര് തന്നെ 🙂.."

ഉച്ച വരെ ഉള്ള ജോലി എല്ലാം തീർത്തിട്ട് ബ്രേക്ക്‌ എടുത്ത്,, പുറത്തെ garden ലെ ബെഞ്ചിൽ ഇരുന്നുകൊണ്ട് ഫോൺ ചെയ്യുവാണ് അശ്വിൻ.....

ഈ കഴിഞ്ഞ ദിവസങ്ങളിൽ മുടങ്ങാതെ എന്നും വിളിക്കുന്ന ആ ആളെ തന്നെ ആയിരുന്നു അവൻ വിളിച്ചുകൊണ്ടു ഇരുന്നത്.......

അപ്രതീക്ഷിതമായി ഒരു മെസ്സേജ് ഇലൂടെ പരിചയപ്പെട്ടവർ ആണ് അവർ....അല്ലെങ്കിലും പ്രതീക്ഷിക്കാതെ വരുന്ന ആൾക്കാർ എന്നും ഇത്തിരി special തന്നെ ആയിരിക്കും...... 🤧🫀

ആദ്യത്തെ call ഇലൂടെ തന്നെ തമ്മിൽ അവർക്ക് അവരെ തന്നെ connect ചെയ്യാൻ പറ്റിയിരുന്നു..... എപ്പോഴും msg അയച്ച് ശല്യം ചെയ്തു ചെയ്ത് അവസാനം അശ്വിൻ ന്റെ മനസ്സിൽ ഒരു വലിയ സ്ഥാനം പിടിച്ചു പറ്റാൻ Adwik ന് സാധിച്ചിരുന്നു...

"നീ എന്താ വിളിച്ചിട്ട് മിണ്ടാതെ ഇരുന്നേ..."

"അത് ഒന്നുവില്ല.... 😁"

"ഹ്മ്മ് എന്തോ ഒരു ഉടായിപ്പ് ഉണ്ടല്ലോ.. പറയ് കേൾക്കട്ടെ..."

"ഉടായിപ്പോ..അത് എന്താ സാധനം എന്ന് കൂടി എനിക്ക് അറിഞ്ഞൂടാ...ഞാൻ കാന്റീൻ ലേക്ക് നടന്ന് പോകുന്ന തിരക്കിൽ ഇൽ ആയിരുന്നു..."

"ഹ്മ്മ്ഹ ഇപ്പൊ എവിടെയാ..."

"Campus ന് ഉള്ളിൽ തന്നെ.."

"Campus എന്ന് പറയുമ്പോ ആ ക്യാമ്പസ്‌ ന് name ഒന്നുമില്ലേ...?"

"അയ്യാ നോക്കി ഇരുന്നോ ഇപ്പൊ പറഞ്ഞു തരാം...."

"എന്തുവാടാ ഒന്ന് പറയ്... Just ഒന്ന് അറിഞ്ഞിരിക്കാൻ ആണ്..."

"Oo മോനെ എനിക്ക് നല്ല വിശ്വാസം ആണ്.. അയിനെകാലും ബേധം എന്റെ അഡ്രെസ്സ് അങ്ങ് പറഞ്ഞു തരുന്നത് അല്ലെ നല്ലത്...."

I Know You Are Mine&lt;3Where stories live. Discover now