chapter-7

778 82 82
                                    

💞💞💞💞💞💞ഫോറെവർ ലവ്💞💞💞💞💞💞
~by FARISHAFARAH

💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

Happy reading..❤❤
**********

"ഭയ്യാ !!!"ഞാനറിയാതെ ഞാൻ ആ പേര് ഉച്ചരിച്ചു.

Flash back: 4 years ago
" ഭയ്യാ... എന്താ പറയുന്നത്?" അലീസ ചോദിച്ചു.
"അസു... പറയുന്ന മനസ്സിലാക്ക്... അവളെന്റെ ജീവനാ .. എനിക്കവളെ ഉപേക്ഷിക്കാൻ പറ്റില്ല... അവളെ വീട്ടിന്ന് ഇറക്കിവിട്ടു അവളുടെ വീട്ടുകാർ... ഞങ്ങളെ അവര് ജീവിക്കാൻ സമ്മതിക്കില്ല... അവൾ എന്നെ എയർപ്പോർട്ടിൽ കാത്ത് നിൽക്കും.. എനിക്ക് പോയേ പറ്റൂ " സിയാദ് പറഞ്ഞു.
"ഇന്നലെ കണ്ട അവൾക്കു വേണ്ടി നീ സ്വന്തം കുടുംബത്തെ ഉപേക്ഷിച്ചു പോവുമെന്നോ "മമ്മ ആയിരുന്നു അത്.
" മമ്മാ..." സിയാദ് വാക്കുകൾക്കായി തിരഞ്ഞു.
"നീ ഒന്നും പറയണ്ട... നിങ്ങളെ പപ്പ മരിച്ചപ്പോൾ ഞാൻ ഒന്നു തീരുമാനിച്ചതാ...പപ്പാന്റെ കുറവില്ലാതെ നിങ്ങളെ മൂന്നു പേരെയും വളർത്തുമെന്ന്. അതിൽ ഞാൻ വിജയിച്ചു..... പക്ഷേ.. " മമ്മ തേങ്ങി തേങ്ങി കരഞ്ഞുകൊണ്ടിരുന്നു.
അലീസ മമ്മയെ സോഫയിലിരുത്തി സമാധാനിപ്പിക്കാൻ ശ്രമിച്ചു.
" അപ്പോ... ഭയ്യാ പോവാൻ തീരുമാനിച്ചു അല്ലേ " അലീസ കണ്ണു നിറഞ്ഞു കൊണ്ടു ചോദിച്ചു.
പക്ഷേ മറുപടിയില്ല. സിയാദ് ലഗേജെടുത്ത് പുറത്തേക്കിറങ്ങി വാതിലടച്ചു. പാതി മനസ്സുമായി അവൻ വീടു വിട്ടറങ്ങി.
* * * *
"അസൂ" സിയാദിന്റെ കണ്ണു നിറഞ്ഞിട്ടുണ്ടായിരുന്നു.
"നിങ്ങളെന്നെ അങ്ങനെ വിളിക്കണ്ട... ഐ ഹേറ്റ് യൂ... നിങ്ങൾ ഞങ്ങളെ ഉപേക്ഷിച്ചതാണെന്ന് എനിക്കറിയാം... എന്നാലും ഞങ്ങൾ ജീവിച്ചിരിപ്പുണ്ടോ എന്നു പോലും നിങ്ങൾ ഫോണിലെങ്കിലും വിളിച്ചന്വേഷിച്ചോ... ഇപ്പോ എന്തിനാ വന്നത് "അലീസയ്ക്ക് വല്ലാതെ ദേഷ്യം വന്നു.
"എനിക്കറിയാം... ഞാൻ ചെയ്തത് തെറ്റാണ്... അതിന്റെ ശിക്ഷ ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുക്കയാണ് അസൂ... 3 വർഷമേ ഞാനും യുമ്നയും ഒരുമിച്ച് ജീവിച്ചുള്ളൂ.... അവളെ കാൻസർ കൊണ്ടുപോയി "സിയാദ് തല താഴ്ത്തി കൊണ്ടു പറഞ്ഞു.
അലീസയ്ക്ക് ദേഹം ആകെ തളരുന്നതുപോലെ തോന്നി. ഇതെല്ലാം കണ്ട് ഷാൻ നിൽപ്പുണ്ടായിരുന്നു.
അവൻ അലീസയെ താങ്ങി നിർത്തി.അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു.

ഫോറെവർ ലവ് 💞✔[under editing]Where stories live. Discover now