Chapter-26

420 50 35
                                    



💞💞💞💞💞💞ഫോറെവർ ലവ്💞💞💞💞💞💞
~by FARISHAFARAH

💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

Happy reading💞


Alizah's pov:

ഷാൻ എന്നെ തിരിച്ചു വിളിക്കുമെന്ന് ഞാൻ വിചാരിച്ചു.പക്ഷേ,അവൻ എന്നെ നോക്കുക പോലും ചെയ്തില്ല.എനിക്ക് എല്ലാം നഷ്ടപ്പെട്ടു പോവുന്നതു പോലെ തോന്നുന്നു.ഒരു ദിവസം കൊണ്ട് എന്റെ ജീവിതത്തിൽ എന്തൊക്കെയാണ് സംഭവിച്ചത്!!

ഡാനിഷ് എന്റെ വീട്ടിൽ വന്നപ്പോഴുണ്ടായ സംഭവവികാസങ്ങൾ ഞാൻ ഓർക്കാൻ തുടങ്ങി:

Flashback at alizah's home:(ഏതാനും മണിക്കൂറുകൾക്ക് മുമ്പ്)

ഞാൻ ഫോൺ ചാർജിനു വച്ചു.സ്വിച്ച് ഇടാൻ മറന്നില്ല.

അപ്പോഴാണ് ആരോ ബെല്ലടിച്ചത്.ഞാൻ വേഗം ഡോർ തുറന്നു കൊടുത്തു.

ആഹാ!! അടുത്ത പണി ഇതാ എന്റെ മുമ്പിൽ നിൽക്കുന്നു.
ഡാനിഷ് ആയിരുന്നു അത്!!

എന്റെ ഭാഗ്യത്തിന് ഭയ്യ ഡോറിനടുത്തു വന്ന് അവനെ വീടിനുള്ളിലേക്ക് കയറാൻ ക്ഷണിച്ചു.അവൻ ഭയ്യയോടൊപ്പം സംസാരിച്ചു കൊണ്ട് ഹാളിലെ സോഫയിലിരുന്നു.

ഞാനിതാ ഡോറിന്റെ അടുത്ത് പോസ്റ്റായി നിൽക്കുന്നു.മമ്മ ഡാനിഷുമായി സംസാരിക്കാൻ തുടങ്ങി.അമാൻ ഇടയ്ക്ക് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്.

ഫോറെവർ ലവ് 💞✔[under editing]Where stories live. Discover now