💞💞💞💞💞💞ഫോറെവർ ലവ്💞💞💞💞💞💞
~by FARISHAFARAH💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
Happy reading💞
💥💥💥
Danish's pov:
അലീസ പറഞ്ഞ ഓരോ വാക്കും എന്നിൽ വേദനയുളവാക്കി.എന്തൊക്കെയോ തിരിച്ചു പറയാൻ തയ്യാറായി നിന്നപ്പോൾ അവളുടെ ശബ്ദമൊന്നിടറിയപ്പോൾ എനിക്ക് വിഷമമായി.
ഞാൻ 'ഓക്കെ' പറഞ്ഞ് അവിടെ നിന്ന് നടന്നകന്നു.4 വർഷങ്ങൾക്കു മുമ്പ് ഞങ്ങൾ നല്ല കട്ട ഫ്രണ്ട്സായിരുന്നു.എന്റെ കൺഫഷനാണ് എല്ലാം തകരാൻ കാരണം.അവൾ എന്നെ റിജെക്റ്റ് ചെയ്തപ്പോൾ എനിക്ക് വാശിയായിരുന്നു.പക്ഷേ, ഇപ്പോൾ എന്റെ അവളോടുള്ള ഇഷ്ടത്തിന്റെ ആഴം ഞാൻ തിരിച്ചറിഞ്ഞു.അന്ന് ഷാൻ അവർ തമ്മിൽ എഫേയ്ർ ആണെന്ന് പറഞ്ഞപ്പോൾ എനിക്ക് വല്ലാതെയായി. പിന്നീട് സത്യം അറിഞ്ഞപ്പോൾ എനിക്കെന്തോ സന്തോഷമായിരുന്നു.
ഇന്ന് അവളുടെ ബർത്ത് ഡേയ്ക്ക് തന്നെ എല്ലാരുടേയും മുമ്പിൽ വച്ച് അവളെ പ്രപ്പോസ് ചെയ്യാനാണ് ഞാൻ പ്ലാനിട്ടത്.പക്ഷേ, ഷാനിന്റെ കൂടെ അവളെ കണ്ടപ്പോൾ എനിക്കങ്ങ് ചൂടായി.എല്ലാം കയ്യീന്ന് പോയി.
സിയാദ് എന്റെ ഈ കാര്യം ഒന്നും തന്നെ അറിയില്ല.എനിക്ക് ഒരു ക്രഷ് ഉണ്ടെന്ന് അവനറിയാം.പക്ഷേ,അതാരാണെന്ന് വെളിപ്പെടുത്താൻ തീരുമാനിച്ച അന്നായിരുന്നു അലീസ അവന്റെ പെങ്ങളാണെന്ന് ഞാനറിഞ്ഞത്.
അവൻ ഈ കാര്യങ്ങളൊക്കെ അറിഞ്ഞാൽ എങ്ങനെ റിയാക്റ്റ് ചെയ്യുമെന്ന് എനിക്കറിയില്ല.
ഞാൻ പെട്ടെന്ന് എന്തു കൊണ്ടാണ് ബർത്ത്ഡേ പാർട്ടിയിൽ നിന്ന് പോയതെന്ന് അവൻ തിരക്കുന്നുണ്ടാകും.
ഞാൻ മൊബൈൽ എടുത്ത് സിയാദിനെ കോൾ ചെയ്തു.
ഞാൻ:ഹലോ
സിയാദ്:ഹലോ ഡാനി..നീ എവിടേക്കാണ് പോയത്?
ഞാൻ:ഞാൻ വീട്ടിലേക്ക് പോവുകയാണ്..നാളെ കാണാം കേട്ടോ..ഞാൻ ഇതും പറഞ്ഞ് കോൾ കട്ട് ചെയ്തു.
ഇനി എന്താണ് ചെയ്യേണ്ടതെന്ന് ആലോചിച്ച് ഒരു എത്തും പിടിയും കിട്ടുന്നില്ല.
YOU ARE READING
ഫോറെവർ ലവ് 💞✔[under editing]
Teen FictionWARNING☠️:ഇത് ഒരു പുതുമയൊന്നും തന്നെ ഇല്ലാത്ത കഥയാണ്. അലീസ റോഷർ ,ഷാൻ റൊബർട്ട്സൺ എന്ന രണ്ടു ബെസ്റ്റ് ഫ്രണ്ട്സിന്റെ പുതുമ ഒട്ടും ഇല്ലാത്ത കഥ. #1-truefriendship -18/08/2018 #1-malayalam-18/08/2018 #2-malayalam-03/11/2018 #2-മലയാളം-23/11/2018 #16-teenfi...