chapter-2

1.1K 115 46
                                    

💞💞💞💞💞💞ഫോറെവർ ലവ്💞💞💞💞💞💞
~by FARISHAFARAH

💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

"ഹായ് Mr.ബോസ്.. സുഖാണോ?" ഞാൻ ഒരു ചിരിയോടെ ചോദിച്ചു.
" അത് ശരി... വീണെടുത്ത് നിന്ന് എണീക്കാതെ വിശേഷം ചോദിക്കുന്നാണോ... ഞാൻ നിന്നോട് ആദ്യമേ പറഞ്ഞിട്ടുണ്ട് ഓഫീസിന് പുറത്തെത്തിയാൽ പേര് വിളിച്ചാ മതീന്ന് എണീക്കെടീ." അവൻ അതും പറഞ്ഞ് എന്റെ നേർക്ക് കൈ നീട്ടി.
" സോറി....ഷാൻ "ഞാൻ എണീറ്റു കൊണ്ട് പറഞ്ഞു.
"അതൊക്കെ വിട്.... നീ ഇപ്പൊ കോളേജിലേക്കാണോ പോവുന്നെ?" ഷാൻ ചോദിച്ചു.
"അതെ.. എന്താ ചോദിച്ചെ?" ഞാൻ ഒരു പുരികം പൊക്കിക്കൊണ്ട് ചോദിച്ചു.
"നമുക്കിന്ന് ക്ലാസ് ബങ്ക് ചെയ്താലോ?" അവൻ ചോദിച്ചു.
"എന്ത്?" ഞാൻ ഒന്നു ഞെട്ടി.
"ഇന്നത്തെ ലെക്ച്ചേയ്സൊക്കെ ബോറാ... കണ്ണും തുറന്ന് ഉറങ്ങുന്നതിലും ഭേദം പോവാതിരിക്കുന്നതാ... ഞാൻ നിനക്ക് ട്രീറ്റും തരാം... ഡീൽ?" അവൻ ചോദിച്ചു.
" ഓക്കെ... ഡീൽ... കെ എഫ് സി ആണോ?" ഞാൻ ഉത്സാഹത്തോടെ ചോദിച്ചു.
" ഓക്കെ... കെ എഫ് സി തന്നെ " അവൻ പറഞ്ഞു.
"എന്നാ നീ നജൂനും ടീംസിനും ഗ്രൂപ്പ് മെസ്സേജ് അയക്ക് അവിടെയെത്താൻ " ഞാൻ പറഞ്ഞു.
പെട്ടെന്ന് എന്റെ മൊബൈൽ റിംഗ് ചെയ്തു.
ഷഹൽ ആണ്. എന്റെയും ഷാനിന്റെയും എം ബി എ ബാച്ചിൽ തന്നെയാണ് അവനും.
"ഹലോ... ഷഹൽ... ഇല്ലടാ ഞാനിന്ന് അങ്ങോട്ടേക്കില്ല കുറച്ച് പണി ഉണ്ട്.... ബൈ " കോൾ കട്ട് ചെയ്ത് ഞാൻ ഷാനിനെ നോക്കി.
അവന്റെ മുഖത്ത് ദേഷ്യം പ്രകടമായിരുന്നു.
" അവനെന്തിനാ വിളിച്ചത്?"
"ക്ലാസിൽ എന്നെ കാണാത്തതു കൊണ്ട് വിളിച്ചതാ.... നീ എന്തിനാ അതിന് ചൂടാവുന്നെ?" ഞാൻ കൺഫ്യൂസ്ഡ് ആയി ചോദിച്ചു.
" അവൻ ആൾ ശരിയല്ല... അവനൊരു ഫ്ളേർട്ടാ.. നീ അങ്ങനെ അവനോടു അടുക്കണ്ടാ " ഷാൻ പറഞ്ഞു.
"നിനക്ക് വെറുതെ ഓരോന്ന് തോന്നുന്നെയാ.. അവൻ ഫ്ളേർട്ടൊന്നു അല്ല .. നീ എന്റെ ബെസ്റ്റ് ഫ്രണ്ടാ... എന്ന് കരുതി ഓവർ പ്രൊട്ടക്റ്റീവ് ആവരുത് " ഞാൻ പറഞ്ഞു.
" അതു ശരി.. ഇപ്പോ അങ്ങനെ ആയാ .. "
അവൻ പറഞ്ഞു.
"അതൊക്കെ വിട്.. വാ പോവാം അവിടെ എല്ലാരും കാത്തു നിൽക്കുന്നുണ്ടാവും." ഞാൻ പറഞ്ഞു.
"ഓക്കെ " അവൻ പറഞ്ഞു.
ഞങ്ങൾ കാറിനടുത്തേക്ക് നടന്നു.
********
ഞങ്ങൾ കെ എഫ് സിയിൽ എത്തിയിട്ട് അരമണിക്കൂറായി.
നജു, ഷാഹിൻ, റിയ, ഡേവിഡ്, ഷൈന,റോഹൻ, ഷാൻ പിന്നെ ഞാനും ഇതാണ് ഞങ്ങളുടെ gang.
എല്ലാവരും തിന്നുന്ന തിരക്കിലാണ്.
"നജൂ മെല്ലെ കഴിക്കെടാ പാവം ചിക്കൻ " ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
" enjoy food to the fullest എന്ന് കേട്ടിട്ടില്ലേ...... അലീസ ഞാൻ അതാ ഇങ്ങനെ കഴിക്കുന്നത് "നജു ചിക്കനെ അറ്റാക്ക് ചെയ്യുന്നതിനിടയിൽ ഗൗരവത്തിൽ പറഞ്ഞു.
"Enjoy life to the fullest എന്നാടാ പൊട്ടാ ..... ഹ ഹ ഹാ '' ഷാഹിൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
"എന്റെ കോൺസെന്ററേഷൻ പോവ്ന്ന് ജന്തൂസ്.....let me eat "നജു പറഞ്ഞു.
"ഈ താൽപര്യം നീ പഠിപ്പിൽ കാണിച്ചിരുന്നെങ്കിൽ ....എംബിഎ പാസ്സായി നീ സ്വന്തമായി കമ്പനി തുടങ്ങിയേനെ" ഡേവിഡ് പറഞ്ഞു.
ഇത് കേട്ട ഞങ്ങളെല്ലാരും ലാഫിങ് ഗ്യാസ് ശ്വസിച്ച പോലെ നിർത്താതെ ചിരിച്ചു.
അപ്പോഴാണ് ഞാൻ ഷാനിനെ ശ്രദ്ധിച്ചത്.അവൻ വേറെ ടാബിളിൽ ഇരിക്കുന്നു മൊബൈലും കുത്തിപ്പിടിച്ച് .
ഞാൻ അവന്റെ ഓപ്പോസിറ്റായി ഇരുന്നു.
"ഷാനു... എന്താ പ്രശ്നം?" ഞാൻ നെഞ്ചിനു മീതെ കൈ കെട്ടിക്കൊണ്ട് ചോദിച്ചു.
" ഒന്നൂല്ല'' ഷാൻ പറഞ്ഞു.
"നിന്നെ എനിക്ക് നന്നായി അറിയാം എന്താ എന്ന് പറ" ഞാൻ പറഞ്ഞു.

ഫോറെവർ ലവ് 💞✔[under editing]Tempat cerita menjadi hidup. Temukan sekarang