Chapter-24

438 47 56
                                    



💞💞💞💞💞💞ഫോറെവർ ലവ്💞💞💞💞💞💞
~by FARISHAFARAH

💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞


Happy reading💞

<><><><><<><><>

Shaan's pov:
ആരോ എന്റെ മുടി പിടിച്ച് വലിക്കുന്നതു പോലെ തോന്നിയിട്ടാണ് എന്റെ ഉറക്കമുണർന്നത്.കണ്ണ് തുറന്ന് ചുറ്റും നോക്കി ആരുമില്ല.

സമയം നോക്കി.12.00pm ആയി. അസുവിന്റെ ബർത്ത്ഡേ പാർട്ടി കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തിയത് 2 മണിക്കാണ്.
ഇതൊക്കെയെന്ത് എന്ന അർഥത്തിൽ ഞാൻ പിന്നെയും ഉറങ്ങാൻ കിടന്നു.ഉറക്കത്തിലേക്ക് വഴുതി വീഴുന്ന മുമ്പേ പിന്നെയും ആരോ എന്റെ മുടി വലിച്ചു.

പെട്ടെന്ന് തന്നെ ഞാൻ ചാടിയെണീറ്റു.ആളെ കയ്യോടെ പിടികൂടി.
സെവ ആയിരുന്നു അത്.

"ടീ..കാന്താരീ..നീ ആയിരുന്നല്ലേ എന്റെ മുടി വലിച്ചത്..നിന്റെ സ്നിക്കേർസ് മൊത്തം ഞാൻ തിന്ന് തീർക്കും നോക്കിക്കോ.." ഞാൻ സെവയെ വിരട്ടാനായി പറഞ്ഞു.

അവൾക്ക് ഒരു കൂസലുമില്ല.അവൾ വേഗം വായും പൊത്തി ചിരിച്ചു കൊണ്ട് എന്റടുത്ത് നിന്ന് ഓടിക്കളഞ്ഞു.ഓട്ടത്തിനിടയിൽ ആ കാന്താരി 2 സ്നിക്കേർസ് എനിക്ക് രണ്ടു കൈകളിലായി ഉയർത്തി കാണിച്ചു തന്നു.

രാവിലെ തന്നെ നൈസായി പ്ലിങ്ങിപ്പോയി.സെവ പഴയ സെവ അല്ല കെട്ടാ!!

പെട്ടെന്ന് ആരോ ചിരിക്കുന്ന കേട്ട് ഞാൻ തിരിഞ്ഞ് നോക്കി.ദീയും സിഷാനും കർട്ടനിന്റെ ഉള്ളിൽ നിന്ന് പുറത്തേക്ക് വന്നു.അവരേതാണ് ചിരി!!

"അയ്യേ..നാണമില്ലാലോ നിനക്ക് ..പീക്കിരി പോലെയുള്ള സെവനെ ചോക്ളേറ്റ് തിന്നുമെന്ന് പറഞ്ഞ് വിരട്ടാൻ..ഹെഹെ" ദീ ചിരിച്ചു കൊണ്ട് പറഞ്ഞു.

"അയ്യോ..എനിക്ക് ചിരി നിർത്താൻ വയ്യ...ഭായിന്റെ പ്ലിങ്ങിയ മുഖം നോക്ക് ദീ...ഹാ ഹാഹാ"സിഷാൻ ആക്കിച്ചിരിച്ചു കൊണ്ട് പറഞ്ഞു.

"ടാ...ടാ... വേണ്ട നീ അധികം ആക്കല്ലേ ..ഛോട്ടു..ദീ എന്നോടിത് വേണ്ടായിരുന്നു"ഞാൻ ഇല്ലാത്ത വിനയത്തോടെ പറഞ്ഞു.

ഫോറെവർ ലവ് 💞✔[under editing]Hikayelerin yaşadığı yer. Şimdi keşfedin