💞💞💞💞💞💞ഫോറെവർ ലവ്💞💞💞💞💞💞
~by FARISHAFARAH💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
Happy reading..💞
3 വർഷങ്ങൾക്ക് ശേഷം.....
Alizah's pov:
"ഷാൻ .... റിമോട്ട് എവിടെ??.."ഞാൻ ടി.വി.യുടെ റിമോട്ടിനായി സോഫയിൽ തിരഞ്ഞു കൊണ്ട് ചോദിച്ചു."നല്ല ആളോടാണ് ബാബി ചോദിക്കുന്നത് ....ഹെ ഹെ.."സെവ വായും പൊത്തി ചിരിച്ചു കൊണ്ട് പറഞ്ഞു.
അവളുടെ സംസാരം കേട്ടപ്പോൾ എനിക്കും ചിരി വന്നു.പിന്നീടാണ് ആരോ ഞങ്ങളുടെ പുറകിൽ നിന്ന് ചിരിക്കുന്ന ശബ്ദം കേട്ടത്.
ഷാനിന്റെ അനിയൻ സിഷാൻ ആയിരുന്നു അത്.
"ബാബി..പീക്കിരി ആണെങ്കിലും സെവയ്ക്ക് ബുദ്ധി ഉണ്ട് ..ഹി ഹി"അവൻ ചിരിച്ചു കൊണ്ടു പറഞ്ഞു.
"ആർക്കാണ് ബുദ്ധി കൂടുതലെന്ന് നിനക്ക് ഞാൻ പറഞ്ഞു തരാം...അതായിരിക്കും അല്ലേ കൂടുതൽ നല്ലത്...സിഷാനേ...??"ഷാൻ സോഫയിലിരുന്നു കൊണ്ട് ഭീഷണിയുടെ സ്വരത്തിൽ ചോദിച്ചു.
ഷാൻ ഗൗരവത്തിലാണ് ഉള്ളത്.അത് കണ്ടിട്ട് എനിക്ക് ചിരി അടക്കാനായില്ല.ഞാൻ ചിരിക്കാൻ തുടങ്ങി.
എന്റെ ചിരി കണ്ടിട്ട് ,സിഷാൻ ഷാനിന് മറുപടി കൊടുക്കണോ എന്റെ കൂടെ ചിരിക്കണോ എന്ന ആശയക്കുഴപ്പത്തിലായി.അവൻ ചിരിച്ചാലും കുഴപ്പമാണ്,ഷാനിന് മറുപടി കൊടുത്താലും കുഴപ്പമാണ്.ഏത് വഴിയാണ് എട്ടിന്റെ പണി കിട്ടാനെന്ന് അവന് തന്നെ ഉറപ്പില്ല.
ഇതൊക്കെ കണ്ട് നിന്ന സെവ വേഗം കളിക്കാനെന്ന് പറഞ്ഞ് സ്ഥലം വിടാൻ നോക്കിയപ്പോൾ ദീ വന്ന് അവളെ സോഫയിലിരുത്തിച്ചു.
ഞാൻ ചിരി നിർത്തി ഷാനിനെ നോക്കി.
ഉയ്യന്റപ്പാ!!! ഞാൻ പെട്ട്!!!....
ഷാൻ എന്നെ നോക്കി ദഹിപ്പിക്കുന്നുണ്ട്.ഞാൻ സിഷാനെ നോക്കി.അവൻ നിന്ന് വിയർക്കുകയാണ്.
പെട്ടെന്ന് ഷാൻ സോഫയിൽ നിന്ന് എണീറ്റു.എന്റെ നേർക്ക് നടന്നു വന്നു.
ESTÁS LEYENDO
ഫോറെവർ ലവ് 💞✔[under editing]
Novela JuvenilWARNING☠️:ഇത് ഒരു പുതുമയൊന്നും തന്നെ ഇല്ലാത്ത കഥയാണ്. അലീസ റോഷർ ,ഷാൻ റൊബർട്ട്സൺ എന്ന രണ്ടു ബെസ്റ്റ് ഫ്രണ്ട്സിന്റെ പുതുമ ഒട്ടും ഇല്ലാത്ത കഥ. #1-truefriendship -18/08/2018 #1-malayalam-18/08/2018 #2-malayalam-03/11/2018 #2-മലയാളം-23/11/2018 #16-teenfi...