💞💞💞💞💞💞ഫോറെവർ ലവ്💞💞💞💞💞💞
~by FARISHAFARAH💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
Happy reading guyzz❤️
***************
ആ പോസ്റ്റർ കണ്ട് ഞാൻ ഞെട്ടി.
" Shan loves Alizah
MBA's official love birds❤ "
എന്നാണ് അതിൽ അച്ചടിച്ചിരിക്കുന്നത്. കൂടെ ഷാനിന്റേയും എന്റെ ഫോട്ടോയും ഉണ്ട്.പെട്ടെന്നാണ് പുറകിൽ ആരോ നിൽക്കുന്ന പോലെ എനിക്കു തോന്നിയത്.ഷാൻ ആയിരുന്നു അത്.
അവൻ എന്റെ കൈ പിടിച്ച് നടക്കാൻ തുടങ്ങി. പോസ്റ്റർ കണ്ട ഷോക്കിനിടയ്ക്ക് എനിക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ല.അവൻ ആൽമരത്തിന്റെ ചുവട്ടിൽ എത്തിയപ്പോൾ നിർത്തി.
"അസൂ .....കൂൾ ഓക്കെ " ഷാൻ പറഞ്ഞു.
"എന്താ ..... ആ പോസ്റ്റർ കണ്ട ശേഷവും കൂളാവാനാ നീ പറയുന്നേ.... എല്ലാർക്കും അറിയാം നമ്മൾ ബെസ്റ്റ് ഫ്രണ്ട്സ് ആണെന്ന്..... പിന്നെ എങ്ങനെ ഈ പോസ്റ്റർ?? " ഞാൻ പറഞ്ഞു നിർത്തി.പെട്ടെന്ന് അവനൊരു കോൾ വന്നു.
"എടാ .....ഇത് അർജൻറ് കോൾ ആണ് ..... ഞാൻ രാത്രി നിന്റെ വീട്ടിൽ വരാം .... നിന്റെ എല്ലാ ചോദ്യത്തിനുള്ള ഉത്തരവും എന്റെ കയ്യിലുണ്ട്.... പിന്നെ എനിക്കൊരിടം വരെ ഇപ്പോ പോവാനുണ്ട് " അവൻ പറഞ്ഞു.
"ആരാ ആ കോളർ? നീ എവിടെയാ ഇപ്പോ പോവ്ന്നെ എന്നെ ഈ സിറ്റുവേഷനിൽ ഇട്ടിട്ട്?"എനിക്ക് ദേഷ്യം വന്നു.
" അത് നീ അറിയേണ്ട ആവശ്യമില്ല .... ഭയ്യയെ ഞാൻ കോൾ ചെയ്ത് പറയാം നിന്നെ പിക്ക് ചെയ്യാൻ" അവൻ പറഞ്ഞു.
"ഓ..... ഇപ്പോ അങ്ങനെയായി കാര്യങ്ങൾ !!! നീ ബുദ്ധിമുട്ടേണ്ട .... എനിക്ക് ഒറ്റയ്ക്ക് പോവാനറിയാം" ഞാൻ പറഞ്ഞു.
ദേഷ്യം വന്നാൽ കണ്ണു നിറയുന്ന എന്റെ വീക്ക്നെസ് ആണ്. എന്റെ കണ്ണു നിറഞ്ഞു.അവൻ എന്തൊക്കെയോ എന്നോട് പറയാനുണ്ടെന്ന് അവന്റെ കണ്ണുകൾ എന്നോട് പറഞ്ഞു.
ഞാൻ വേഗം ഗേറ്റ് കടന്ന് പുറത്തേക്കിറങ്ങി. ഓട്ടോയിൽ കയറി വീട്ടിലേക്ക് തിരിച്ചു.ഞാൻ അപ്പോഴാണ് ഫോൺ സ്വിച്ച് ഓൺ ആക്കിയത്.
കോൾ ലോഗ് നോക്കിയപ്പോൾ ഞാൻ ഞെട്ടി. ഇന്നലെ രാത്രി എന്നെ വിളിച്ചത് ഷാൻ ആയിരുന്നില്ല ഡാനിഷ് ആയിരുന്നു. അപ്പോൾ അവനോടാണ് എനിക്ക് പേടി ആവുന്നു എന്നൊക്കെ ഷാൻ ആണെന്ന് കരുതി ഞാൻ പറഞ്ഞത്.
YOU ARE READING
ഫോറെവർ ലവ് 💞✔[under editing]
Teen FictionWARNING☠️:ഇത് ഒരു പുതുമയൊന്നും തന്നെ ഇല്ലാത്ത കഥയാണ്. അലീസ റോഷർ ,ഷാൻ റൊബർട്ട്സൺ എന്ന രണ്ടു ബെസ്റ്റ് ഫ്രണ്ട്സിന്റെ പുതുമ ഒട്ടും ഇല്ലാത്ത കഥ. #1-truefriendship -18/08/2018 #1-malayalam-18/08/2018 #2-malayalam-03/11/2018 #2-മലയാളം-23/11/2018 #16-teenfi...