💞💞💞💞💞💞ഫോറെവർ ലവ്💞💞💞💞💞💞
~by FARISHAFARAH💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
Happy reading💝💝
*********ഡാനിഷ് !!
"അസു റെഡിയായാ? വാതിൽ തുറക്ക് " ഷാൻ പറഞ്ഞു.
"ങാ.... വരുന്നെടാ " ഞാൻ വേഗം വാതിൽ തുറന്നു.
"എന്താടാ മുഖം വല്ലാതിരിക്കുന്നെ?" ഷാൻ ചോദിച്ചു.
" അത് .... ഞാൻ ഡാനിഷിനെ കണ്ടു " ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു .
"നിനക്ക് തോന്നിയതായിരിക്കും .അവനെ എന്റെ റിലേറ്റീവൊന്നു അല്ലല്ലോ ഇവിടെ വരാൻ " അവൻ പറഞ്ഞു.
"എടാ ഞാൻ ശരിക്കും കണ്ടെയാ" ഞാൻ പറഞ്ഞു.
ആര് കേൾക്കാൻ .അവൻ എന്നെയും വലിച്ച് വീട്ടിന്റെ പുറത്തേക്ക് നടക്കാൻ തുടങ്ങി.
മുറ്റത്തെത്തിയപ്പോൾ ഞാൻ കൈ വിടുവിക്കാൻ ശ്രമിച്ചു.എന്റെ ബെസ്റ്റിയായോണ്ട് പറയുന്നയല്ല .നല്ല ശക്തിയാടോ അവന്.
" വിടടാ ഇഡിയറ്റ് "ഞാൻ അവന്റെ കൈക്കിട്ട് ഒരു കുത്തു കൊടുത്തു.
അതേറ്റു. ഞാനാരാ മോൾ.
"എന്തോന്നാടി ഇത്. നിന്റെ മൂക്കിനിട്ട് ഞാൻ കുത്തും "അവൻ പറഞ്ഞു.
അയ്യോ.... അവൻ ചൂടായി. പണി എട്ട് നിലയിൽ പാളി.ഫയർ ചെയ്യുന്ന മുമ്പേ രക്ഷപ്പെടണം. ഞാൻ അവിടുന്ന് ഓടാൻ തുടങ്ങി.
അവൻ പിറകെയും. ദുഷ്ടൻ!!! എന്നെ ആ വലിയ മുറ്റം ചുറ്റും അവൻ ഓടിച്ചു."നിനക്ക് ഓടാതെ പിടി തരുന്നെയാ നല്ലത് " അവൻ ഭീഷണി മുഴക്കി.
ഞാൻ ഒന്നും കേൾക്കാത്ത മട്ടിൽ ഓട്ടം തുടർന്നു.
"എന്ത്നാടാ ഇത്... ഒരു പെണ്ണായ എന്നെ ഓടിക്കുന്നത് നാണക്കേടല്ലേ " ഞാൻ ഡയലോഗടിച്ചു.
"നീ എക്സപ്ഷനൽ കേസ് ആണ് മോളെ " അവൻ പറഞ്ഞു.
ഇശ് ... ഐഡിയ ഒന്നും ഏൽക്കുന്നില്ലല്ലോ. അപ്പോഴാണ് അവന്റെ പപ്പ മാലാഖയുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടത് സോദരരേ പ്രത്യക്ഷപ്പെട്ടത്. ഞാൻ വേഗം പപ്പയുടെ പിറകിൽ പോയൊളിച്ചു.അവന്റെ ഫാമിലി എന്റേതു സ്വന്തം പോലെയാണ്. അവർക്ക് ഞാൻ സ്വന്തം മോളെ പോലെയാണ്.
അവന്റെ വീട്ടിൽ എപ്പോൾ വേണമെങ്കിലും എനിക്കു കയറിച്ചെല്ലാം." പപ്പാ... ഹാപ്പി ഹോളി " ഞാൻ പപ്പയെ പിറകിൽ നിന്ന് ഹഗ്ഗ് ചെയ്ത് കൊണ്ട് പറഞ്ഞു.
" ആ ഹാ... ഹാപ്പി ഹോളി പ്രിൻസസ്സ് "പപ്പ പറഞ്ഞു.
" ഹ ഹ ഹാ ഇവളാ പ്രിൻസസ്സ് " ഷാൻ ചിരിക്കാൻ തുടങ്ങി.
എനിക്ക് ചൂടായി.
"പോടാ വൈറ്റ് ജുബ്ബ ഇട്ട കുരങ്ങാ " ഞാൻ അവനെ കൊഞ്ഞനം കുത്തി.
"പോടി കൂറേ "അവനും വിട്ടു തന്നില്ല.
"ഓഹോ രണ്ട് ലവ് ബേഡ്സും അടി തുടങ്ങിയാ" ഭയ്യ ആയിരുന്നു അത്.
" ഭയ്യാ ഇവളെ എങ്ങനെയാ സഹിക്കുന്നത് .... എന്ത് വെറുപ്പിക്കലാണ് ഇവള് " ഷാൻ ഡ്രാമ തുടങ്ങി.
എനിക്കങ്ങ് ചൊറിഞ്ഞ് കയറി.
"മോളെ ഞാൻ പോവാണ്.എന്റെ ബിസിനസ്സ് പാർട്ട്ണർ വന്നിട്ടുണ്ട് "പപ്പ അതും പറഞ്ഞ് എന്റടുക്കൽ നിന്ന് സ്കൂട്ടായി .
ഈ സമയം ഭയ്യയും ഷാനും കത്തിയടിക്കാൻ തുടങ്ങി.
YOU ARE READING
ഫോറെവർ ലവ് 💞✔[under editing]
Teen FictionWARNING☠️:ഇത് ഒരു പുതുമയൊന്നും തന്നെ ഇല്ലാത്ത കഥയാണ്. അലീസ റോഷർ ,ഷാൻ റൊബർട്ട്സൺ എന്ന രണ്ടു ബെസ്റ്റ് ഫ്രണ്ട്സിന്റെ പുതുമ ഒട്ടും ഇല്ലാത്ത കഥ. #1-truefriendship -18/08/2018 #1-malayalam-18/08/2018 #2-malayalam-03/11/2018 #2-മലയാളം-23/11/2018 #16-teenfi...