Chapter-25

372 50 25
                                    




💞💞💞💞💞💞ഫോറെവർ ലവ്💞💞💞💞💞💞
~by FARISHAFARAH

💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

Happy reading💞

💥💥💥💥💥

Shaan's Pov:
ഞാൻ ഞെട്ടലോടെ ആരുമായിട്ടാണ് എങ്കേജ്മെന്റ് എന്ന് ചോദിച്ചു.ഡാനിഷ് എന്നെ നോക്കി ഒന്ന് ചിരിച്ചു.

"നിനക്ക് നന്നായി അറിയാൻ പറ്റുന്ന ഒരാളാണ്"ഭയ്യ ഇതും പറഞ്ഞ് കൊണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു.

നന്നായി അറിയാവുന്ന ആളാണെങ്കിൽ,അത് അലീസ ആയിരിക്കുമോ??
ആണെങ്കിൽ തന്നെ അവളതിന് സമ്മതിക്കുമോ??

എനിക്കാകെ ഷോക്കടിച്ച അവസ്ഥയായി.മനസ്സ് മൊത്തം ബ്ലാങ്കായ അവസ്ഥ.

ഡാനിഷിന് പെട്ടെന്ന് ഒരു കോൾ വന്നു.അവൻ ഞങ്ങളുടെ അടുത്ത് നിന്ന് പോവുന്നതിനു മുമ്പ് പറഞ്ഞു:"എന്റെ എങ്കേജ്മെന്റിന് വരാൻ മറക്കരുത്..കഴിഞ്ഞതെല്ലാം മറക്കണം എല്ലാവരും...എന്നാൽ ശരി ഒരു അർജന്റ് കോളുണ്ട്..ബൈ"

ഞാൻ തിരിച്ചൊന്നും പറഞ്ഞില്ല.ഞാൻ ഒന്നും പറയാതെ കാറിൽ കയറി .ലിയാമും എന്റെ കൂടെ വന്നു.

"ഷാൻ..നിങ്ങൾ രണ്ടാളും വീട്ടിൽ കയറാതെ പോവുകയാണോ!! .."ഭയ്യ ചോദിച്ചു.

"ഭയ്യ..പോയിട്ട് ഒരു അത്യാവശ്യമുണ്ട്...ഞാൻ പിന്നെ വരാം..ഞാൻ വന്നത് അസുവിനോട് പറയണ്ട..ബൈ"ഞാൻ പറഞ്ഞു.

"ഓക്കെ"ഭയ്യ പറഞ്ഞു.

ഞാൻ വേഗം കാർ ഡ്രൈവ് ചെയ്യാൻ തുടങ്ങി.എവിടേക്കാണ് ഞാൻ പോവുന്നതെന്ന് എനിക്കു തന്നെ ഒരു ഐഡിയ ഇല്ല.

"കാർ നിർത്തെടാ.."ലിയാം പറഞ്ഞ് കേട്ട് ഞാൻ കാർ സൈഡിലേക്കായി നിർത്തി.

ഫോറെവർ ലവ് 💞✔[under editing]Where stories live. Discover now