💞💞💞💞💞💞ഫോറെവർ ലവ്💞💞💞💞💞💞
~by FARISHAFARAH💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
Happy reading💞
**********
Danish's pov:
അവൾ പോയ വഴിയിലൂടെ ഞാൻ ഓടി.അവൾ ഒരാളുമായി സംസാരിക്കുന്നത് കണ്ടു.പെട്ടെന്ന് അയാൾ അവളുടെ കയ്യിൽ കയറിപ്പിടിച്ചു.അവൾ അവനെ തളളി മാറ്റാൻ നോക്കി.
" YOU ARE MINE!!..." അയാൾ അവളോട് പറഞ്ഞു.
അവൾ അതു കേട്ട് വിറക്കാൻ തുടങ്ങി.ഞാൻ അയാളെ അവളിൽ നിന്നും തള്ളി മാറ്റി.
"ആർ യൂ ഒക്കെ...?" ഞാൻ അവളോടു ചോദിച്ചു.
"ആരാടീ ഇവൻ ?"അയാൾ അലറിക്കൊണ്ടു ചോദിച്ചു.
അവൾ എന്നെയൊന്നു നോക്കി.അവൾ പിന്നീട് പറഞ്ഞ വാക്കുകൾ കേട്ട് ഞാൻ ഞെട്ടി.
"ഇത് ..ഇത്...എന്റെ ..ഫിയാൻസിയാണ് ..."അവൾ അയാളോട് പറഞ്ഞു..
അയാൾ എന്നെ ഒന്നു തുറിച്ചു നോക്കിയ ശേഷം അവിടെ നിന്നും പോയിക്കളഞ്ഞു.
"സോറി...അയാൾ എന്റെ ബ്രദറിന്റെ ബെസ്റ്റ് ഫ്രണ്ടായിരുന്നു..ബ്രദർ ഒരു ആക്സിഡന്റിൽ മരണപ്പെട്ടു..അതിനു ശേഷം അയാൾ എന്നെ കല്ല്യാണം കഴിക്കണമെന്ന വാശിയിലാണ്...അയാൾ മയക്കു മരുന്നിനടിമയാണ്...അത് കൊണ്ടാണ് അയാളോട് ഞാൻ അങ്ങനെ പറഞ്ഞത്...സോറി ...നിവൃത്തി കേടു കൊണ്ടാണ്...എന്റെ ബ്രദർ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു..."അവൾ കരഞ്ഞു കൊണ്ടു പറഞ്ഞു.
"അത് സാരമില്ല...നിന്റെ ഫാമിലി???.."ഞാൻ ചോദിച്ചു.
"മമ്മയും പപ്പയും ഇതൊന്നുമറിയില്ല..അറിഞ്ഞാലും അവർക്ക് ഒന്നും തന്നെ ചെയ്യാൻ പറ്റില്ല..അവർ വെറുതെ ടെൻഷനടിക്കും...ഭയ്യയുടെ മരണത്തിൽ നിന്നും അവർ ഇതു വരെ കര കയറിയിട്ടില്ല..."അവൾ ദീർഘനിശ്വാസത്തോടെ പറഞ്ഞു നിർത്തി.
"നീ എത്ര കാലം അയാളിൽ നിന്നും ഇങ്ങനെ രക്ഷപ്പെടും...??"ഞാൻ ചോദിച്ചു.
VOUS LISEZ
ഫോറെവർ ലവ് 💞✔[under editing]
Roman pour AdolescentsWARNING☠️:ഇത് ഒരു പുതുമയൊന്നും തന്നെ ഇല്ലാത്ത കഥയാണ്. അലീസ റോഷർ ,ഷാൻ റൊബർട്ട്സൺ എന്ന രണ്ടു ബെസ്റ്റ് ഫ്രണ്ട്സിന്റെ പുതുമ ഒട്ടും ഇല്ലാത്ത കഥ. #1-truefriendship -18/08/2018 #1-malayalam-18/08/2018 #2-malayalam-03/11/2018 #2-മലയാളം-23/11/2018 #16-teenfi...