Chapter-19

397 46 19
                                    



💞💞💞💞💞💞ഫോറെവർ ലവ്💞💞💞💞💞💞
~by FARISHAFARAH

💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞



Happy reading..💞
*=*=*=*=*

Naju's pov:
അലാറത്തിന്റെ അലോസരപ്പെടുത്തുന്ന ശബ്ദം കേട്ട് എന്റെ ഉറക്കം പോയി.ഞാൻ റൂമിലെ ക്ലോക്കിൽ സമയം നോക്കി. പുലർച്ചെ നാല് മണി ആയിട്ടേ ഉള്ളൂ. അലാറം അടിഞ്ഞോണ്ട് നിൽക്കുന്നുണ്ട്.ഉറക്കച്ചടവിൽ അലാറം ക്ലോക്ക് ഓഫാക്കാനായി എടുത്തു നോക്കി.അതിൽ നിന്നല്ല അലാറം അടിയുന്നത്.
പുലർച്ചെ തന്നെ പ്ലിങ്ങായി!!!

കുറേ തിരച്ചിലിനൊടുവിൽ അലാറം അടിഞ്ഞത് എന്റെ സ്വന്തം മൊബൈലിൽ നിന്ന് തന്നെയാണെന്ന ഹൃദയം നുറുങ്ങുന്ന സത്യം ഞാൻ മനസ്സിലാക്കി.
ഞാൻ വേഗം അലാറം ഓഫ് ചെയ്തു.

ഞാൻ മൊബൈലിൽ അലാറം വെക്കാറില്ല.വെച്ചാൽ തന്നെ അത് കേട്ട് ഞാൻ എഴുന്നേറ്റ ചരിത്രവും ഇല്ല.എന്റെ കേണൽ പപ്പ വലിച്ചു നിലത്തിടാറാണ് പതിവ്.അല്ലെങ്കിൽ മമ്മ വെള്ളം തളിച്ച് എഴുന്നേൽപ്പിക്കും.കോളേജില്ലാത്തപ്പോൾ 11.30 am മുമ്പേ ഉള്ള ഒരു സമയവും ഞാൻ ഇതു വരെ കണ്ട ചരിത്രമില്ല.
അങ്ങനെയുള്ള ഞാനാണ് ഇപ്പോൾ ഈ അലാറം കാരണം ഉറക്കം പോയി ഇരിക്കുന്നത്.

പിന്നെ ആരാണ് ഈ അലാറം വെച്ചത്??..
ഞാൻ തല പുകഞ്ഞ് ആലോചിക്കാൻ തുടങ്ങി.

എന്റെ ചളിയടി സഹിക്കാൻ കഴിയാഞ്ഞിട്ട് ആ ജന്തൂസ് ആരെങ്കിലും പണി തന്നതായിരിക്കുമോ?

കുരുത്തക്കേട് എന്താ എന്ന് പോലും അറിയാത്ത ..എനിക്കിട്ട് ഒട്ടും പണി തരാതെ നിൽക്കുന്ന അസു തന്നെ ആയിരിക്കും ഇത് ചെയ്തതെന്ന് എനിക്ക് മനസ്സിലായി.
ഇന്നലെ പാർക്കിൽ ഉള്ളപ്പോൾ കോൾ ചെയ്യാനാണെന്ന് പറഞ്ഞ് അസു എന്റെ മൊബൈൽ വാങ്ങിയിരുന്നു.
അപ്പോൾ തന്നെ എനിക്ക് സംശയം തോന്നിയിരുന്നു അവൾ എന്തെങ്കിലും പണി ഒപ്പിക്കുമെന്ന്.ചളിയടിക്കുന്നതിനിടയിൽ അതിനെ കുറിച്ച് എന്നോടങ്ങ് മറന്നു പോയി.

പെട്ടെന്നാണ് ഞാൻ സമയം നോക്കിയത്.സമയം 4.10am ആയിട്ടേ ഉള്ളൂ.
ശ്ശൊ!! പത്തു മിനുട്ടാണ് ഞാൻ ആ ഈ പണി തന്നത് ആരായെന്ന് ആലോചിച്ച് ഉറങ്ങാനുള്ള സമയം കളഞ്ഞത്. അസുവിനുള്ള പണി ഞാൻ പിന്നീട് കൊടുത്തോളാം.

ഫോറെവർ ലവ് 💞✔[under editing]Hikayelerin yaşadığı yer. Şimdi keşfedin