💞💞💞💞💞💞ഫോറെവർ ലവ്💞💞💞💞💞💞
~by FARISHAFARAH💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
Happy reading..💕
Naju's pov:
"എനിക്ക് അല്ലാതെ പിന്നെ ആർക്കാണ് അറിയാ?"ലിയാം ചോദിച്ചു.
"എന്ത്?"ഞാൻ ചോദിച്ചു.
"എടാ....പൊട്ടാ...അതെന്റെ പെങ്ങളാണ് എസ്സ" അവൻ അതും പറഞ്ഞ് കാറിൽ നിന്നിറങ്ങി.ഷോക്കടിക്കാത്തതു കൊണ്ട് ആ ഫീലിങ്ങ് അറിയില്ലായിരുന്നു.ഇപ്പോ അതും അറിഞ്ഞു.
ഞാൻ മെല്ലെ കാറിൽ നിന്നിറങ്ങി.Essa's pov:
കാറിൽ നിന്നിറങ്ങിയ ആളെക്കണ്ട് ഞാൻ ഒന്ന് ഞെട്ടി.
"അന്നാ..."ഞാൻ അലീസയെ ഹഗ്ഗ് ചെയ്തു.
" എൽസാ...എത്ര നാളായെടാ കണ്ടിട്ട്!!" അലീസ പറഞ്ഞു.
ഞങ്ങൾ 'ഫ്രോസൺ' മൂവിയുടെ കട്ട ഫാൻസ് ആയിരുന്നു.അങ്ങനെയാണ് ഈ രണ്ട് പേരും പരസ്പരം വിളിക്കാൻ തുടങ്ങിയത്.പെട്ടെന്നാണ് ഞാൻ പ്രതീക്ഷിക്കാത്ത ഒരാൾ കാറിൽ നിന്നും ഇറങ്ങിയത്.
"ഹോ...നോ..മത്തങ്ങാത്തലയൻ"ഞാൻ പറഞ്ഞു.
എന്നോട് മറുപടി എന്ന പോലെ അവൻ പറഞ്ഞു:" വീപ്പക്കുറ്റി!!"
"നിങ്ങൾക്ക് തമ്മിലറിയുമോ?''ലിയാം ചോദിച്ചു.
"ബ്രോ...ഇത് ഞാൻ പറഞ്ഞ അവനാണ്"ഞാൻ പറഞ്ഞു.Alizah's pov:
"ഇതെന്താ സംഭവം??" ഞാൻ ചോദിച്ചു.
എസ്സ എല്ലാം പറഞ്ഞു തന്നു.നജു ചൂടായാണ് നിൽക്കുന്നത്.അവർ പരസ്പരം വിളിച്ച പേര് കേട്ട് എനിക്കും ലിയാമിനും ചിരി വന്നു.
" ലീ...എങ്ങനയാടാ ഈ വീപ്പക്കുറ്റിയെ നിനക്ക് അനിയത്തിയായി കിട്ടിയത്!! കഷ്ടം!!"നജു പറഞ്ഞു.
"ദുരന്തങ്ങൾ വരുമ്പോൾ അറിയിക്കാറില്ലല്ലോ"ലിയാം ഇല്ലാത്ത സങ്കടം അഭിനയിച്ചു കൊണ്ട് പറഞ്ഞു.
അത് കേട്ടപ്പോൾ എസ്സ അവനെ ഭസ്മം ആക്കുന്ന നോട്ടം നോക്കി." ഓക്കെ ഗായ്സ്..ഇനി ഒരു അടി വേണ്ട..എൽസാ നീ ഞങ്ങളുടെ കൂടെ പാർക്കിൽ വരുന്നോ?"ഞാൻ ചോദിച്ചു.
"ഞാനില്ല...ഈ മത്തങ്ങാത്തലയനെ എനിക്ക് സഹിക്കാൻ പറ്റില്ല"എസ്സ പറഞ്ഞു.
"ആരാടീ മത്തങ്ങാത്തലയൻ..അത് നിന്റെ ഓനെ പോയി വിളിക്ക് വീപ്പക്കുറ്റി"നജു ചൂടായിക്കൊണ്ട് പറഞ്ഞു.
അത് വരെ മിണ്ടാതിരുന്ന ഷാഹിൻ പെട്ടെന്ന് ഉണർന്നു:"അത് പോയിന്റ്"
എസ്സ അവനെ നോക്കി ദഹിപ്പിച്ചു.
" വീപ്പക്കുറ്റി നിന്റെ ഓള്" എസ്സ കൊഞ്ഞനം കുത്തിക്കൊണ്ട് പറഞ്ഞു.
"എടീ..നിന്നെ ഞാൻ"നജു പറഞ്ഞു.
YOU ARE READING
ഫോറെവർ ലവ് 💞✔[under editing]
Teen FictionWARNING☠️:ഇത് ഒരു പുതുമയൊന്നും തന്നെ ഇല്ലാത്ത കഥയാണ്. അലീസ റോഷർ ,ഷാൻ റൊബർട്ട്സൺ എന്ന രണ്ടു ബെസ്റ്റ് ഫ്രണ്ട്സിന്റെ പുതുമ ഒട്ടും ഇല്ലാത്ത കഥ. #1-truefriendship -18/08/2018 #1-malayalam-18/08/2018 #2-malayalam-03/11/2018 #2-മലയാളം-23/11/2018 #16-teenfi...