Nahida's pov.
അലാറമടിക്കുന്നത് കേട്ട ഭാവം നടിക്കാതെ തലയണ തലക്ക് മേലെ വച്ചുറങ്ങാൻ വല്ലാത്തൊരു സുഖം തന്നെ..
"താത്തക്ക് ചെവി കേട്ടൂടെ?! എത്ര നേരമായി ഇാ അലാറം തുടങ്ങിയിട്ട്.. മനുഷ്യമ്മാരെ സമാധാനായിട്ട് ഒറങ്ങാനും വിടൂല... "
നിഹാദിന്റെ ഒച്ചപ്പാട് കേട്ടപ്പഴാ ഒാർമ്മ വന്നത് ഇന്നത്തെ പരീക്ഷയെ കുറിച്ച്..
പടച്ചോനെ ഒരു എ ബി സി ടി അറിയത്തില്ല!
എന്തെങ്കിലും വായിച്ചു നോക്കണ്ടേ..
എണീറ്റിരുന്നതും മുന്നിൽ ചുമരിൽ തൂക്കിയിട്ട ക്ളോക്ക് എന്നെ നോക്കി കൊഞ്ഞണം കുത്തുന്ന പോലെ തോന്നി..
എന്റെ തമ്പുരാനെ,..ആ ചെറിയ മുള്ളിന് പത്തിൽ പോയി നിക്കാൻ കണ്ട നേരം..
ഒാഹ് പത്ത് മണിയായി.. ഇനി എന്തു ചെയ്യും?! കൃത്യം 10:30 മണിക്ക് പരീക്ഷ തുടങ്ങും..ഇന്നലെ ലുഡോ കളിക്കണ്ടായിരുന്നു എന്ന് ഖേദിക്കുമ്പഴാണ് "താത്തനോട് ഞാനപ്പഴേ പറഞ്ഞതല്ലേ കളിക്കണ്ടാന്ന്.. "
എന്ന് നിഹാദ് പറയുന്ന കേട്ടത്..
പരമദ്രോഹി !! അവനാണ് പാവം കിടക്കാനൊരുങ്ങിയ എന്നെ പിടിച്ച് കളിക്കാനിരുത്തിയത്.. എന്നിറ്റിപ്പോ..
ഞാൻ ദേഷ്യത്തോടെ എണീറ്റ് പോയി..
കുളിച്ച് റെഡിയായി..പപ്പ തുരതുരാ ഹോർണടിക്കുന്നുണ്ട്...
അദ്ദേഹത്തിന് ഒാഫിസിലേക്ക് ലേറ്റാവും അതിനും ഞാൻ കുറച്ച് വഴക്ക് കേൾക്കണം.. വലിയ ശുണ്ഠിക്കാരനാ..
ഹാവൂ.. എന്റെ ഇന്നത്തെ പരീക്ഷ ഗോവിന്ദ! ഉമ്മച്ചിയോട് സലാം പറഞ്ഞിറങ്ങി.. "മോളേ.. ദാ ടിഫിനെടുത്തോ.. " ഉമ്മച്ചി പിറകീന്ന് ഒാടി വരുന്നുണ്ട്.. "അയ്യേ.. ഞാനെന്താ സ്കൂൾ കുട്ടിയോ? ഇപ്പോഴും ടിഫിൻ കൊണ്ടു പോവാൻ..ഞാൻ കാന്റീനീന്ന് കഴിച്ചോളാം."
എന്നും പറഞ്ഞ് കാറിൽ കയറി പക്ഷെ പ്രതീക്ഷിച്ച പോലെ പുള്ളിക്കാരന്റെ വായീന്ന് വഴക്കൊന്നും കിട്ടിയില്ല.. പകരം പരീക്ഷ നന്നായി എഴുതിക്കോന്നും പറഞ്ഞ് ഇരുന്നൂറിന്റെ നോട്ട് എനിക്ക് നേരെ നീട്ടി..
ഞാൻ ലോട്ടറിയടിച്ച പൊട്ടനെ പോലെ ചിരിക്കുക മാത്രം ചെയ്തു..കോളജിൽ ചെന്നെത്തിയപ്പൊ പുസ്തകവും തുറന്ന് കുമ്പിട്ട് പഠിക്കുന്ന കുട്ടികളെ കണ്ടപ്പോഴാണ് ഒാർമ്മ വന്നത് ഒന്നും പഠിച്ചില്ലല്ലോന്ന്.. വലതു കാലും വച്ച് ഗേറ്റ് കയറി..ഇനിയെല്ലാം മേലെയിരിക്കുന്ന-വനിലേക്ക് വിട്ടു.. എന്തെങ്കിലും miracle സംഭവിച്ചാലായി..പരീക്ഷ ഹാളിലിരുന്ന് റബ്ബിനോട് പ്രാർഥിച്ച് ചോദ്യപേപർ ബിസ്മിയും ചൊല്ലി വാങ്ങി എഴുതാൻ തുടങ്ങി.. അറബിയല്ലെ അറിയുന്നതൊക്കെ ശരിക്കും എഴുതി.. അറിയാതെ വന്നതൊക്കെ അറബിമലയാളത്തിൽ കുറെ പൊട്ടത്തരങ്ങളൊക്കെ എഴുതി വച്ചു..
ഏതായാലും പാസാവും.. അതു മതി..
ആനുവൽ എക്സാമാണെന്കിലും വലിയ മാർക്കിണ്ടായിറ്റെന്തു ഫലം?!....* * * * * *
സപ്പോട്ട് ചെയ്യാൻ മറക്കല്ലേ...😉
താഴേ ഒരു സ്റ്റാർ കാണുന്നില്ലേ..
അതും അമർത്താൻ മറക്കണ്ടാട്ടോ...🤗🤗💕...
എന്തെന്കിലും തെറ്റുണ്ടെന്കിൽ
തിരുത്തി വായിച്ചോളണെ..
YOU ARE READING
ഹലാല
General Fictionmagic of purity.. നന്മകളുടെ മുന്നിൽ ഏതു കുറവും തല കുനിക്കും.. പടച്ചവന്റെ പൊരുത്തത്തോടെയുള്ള പ്രണയം.. ഇതാ മനോഹരമായ ഒരു ജീവിതം നിങ്ങള്ക്ക് മുന്നിൽ സമർപ്പിക്കുന്നു...