Chapter:14

134 32 9
                                    

രാത്രി ഡിന്നറും കഴിച്ച് കുളിച്ച് ഫ്രഷായി നിസ്കരിച്ച് ഉറങ്ങാൻ കിടന്നിട്ട് രണ്ടു മൂന്നു മണിക്കൂറായി. നിദ്രാദേവി തൊടുന്ന പോലുമില്ല..

മനസ്സിൽ മൊത്തം ഹമീദ്ക്കയുടെ ദയനീയമായ മുഖവും പോലീസും ഒക്കെയായിരുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

മനസ്സിൽ മൊത്തം ഹമീദ്ക്കയുടെ ദയനീയമായ മുഖവും പോലീസും ഒക്കെയായിരുന്നു.. എന്നാലും ആരായിരിക്കും ആ കടുംകൈ ചെയ്തത്..പാവം ആ മനുഷ്യനെ വെറുതെ അങ്ങനെ നോവിക്കണോ അവർക്ക്? പോലീസമ്മാർക്ക് തീരെ കണ്ണിൽചോരയില്ലാഞ്ഞിട്ടാ.. പെട്ടെന്ന് ചിന്തക്ക് വിരാമമിട്ട് കൊണ്ട് എന്റെ ഫോൺ റിങ്ങായി..
പാതിരാത്രിക്ക് ഏത് ഉറക്കമില്ലാത്തോനാണ് വിളിക്കുന്നേ?

KAKU calling...

കോളറുടെ പേര് കണ്ട് എനിക്കു ചിരി വന്നു. കുറച്ച് മുന്പ് പറഞ്ഞേയുള്ളൂ , ദാ വിളിക്കുന്നു.. പപ്പാടെ ഒരേ ഒരു അനിയൻ..
പപ്പന്റെ പെങ്ങമ്മാരുടെ മക്കള് മൂപ്പരെ 'കാക്ക'ാന്ന് വിളിക്കുന്ന കേട്ട് കുഞ്ഞു നാളിലെ വിളിച്ചു ശീലായതാ 'കാക്കൂ'ന്ന്...
കുറച്ച് മുന്പ് ഞാൻ ഇയ്യാളെയും കൂടിയാ കുറ്റപ്പെടുത്തിയേ.. അതെ മൂപ്പര് പോലീസാണ്.. ഒരു കൂതറ കോൺസ്റ്റബിൾ. എല്ലാവർക്കും പെരുത്ത് ബഹുമാനമാ അദ്ദേഹത്തെ. എനിക്ക് പിന്നെ അങ്ങനെയുള്ള മര്യാദയൊന്നും പഠിപ്പിക്കാത്തോണ്ട് അവനൊരു ചുക്കുമല്ല.

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
ഹലാലWhere stories live. Discover now