Chapter:3

274 39 15
                                    

Nahida's pov :
എന്തോ ഉച്ചത്തിൽ പറയുന്നത് കേട്ട് ഞെട്ടി ഉണർന്നു..ശ്രദ്ധിച്ചു കേട്ടപ്പോ പള്ളീന്ന് ബാങ്ക് വിളിയായിരുന്നു..ഹേ!! സമയം 12:30 ആയി..ഞാൻ അന്തം വിട്ടിരിക്ക്യായിരുന്നു..
"ഇത്താത്താന്റടുത്ത് കുമ്പകർണ്ണനും പിറകിൽ നിൽക്കണം.. എന്തൊരുറക്കാ.."
നിഹാദ് പറഞ്ഞതും ഒരു കണക്കിനു ശരി തന്നെ.. ഇന്നലെ വൈകുന്നേരം ഉറങ്ങിയതാ.. ഇപ്പഴാ ബോധം വീണത്..
എത്രയായി ഇങ്ങനെ ഉറങ്ങിയിട്ട്..താഴെ ഉമ്മച്ചി ചൂടാവുന്നുണ്ടാവും..
"ഹൈവ!! ഇന്ന് വീട് മൊത്തം ക്ളീനാക്കാൻ താത്തനോട് പറയുവല്ലോ.. കൊറേയായില്ലേ പണിയൊക്കെ എടുത്തിട്ട്..എൻജോയ് ചെയ്തോട്ടാ.., "

നിഹാദ് എന്നെ ചൂടാക്കാനായിട്ട് ജനിച്ചതാണെന്ന് തോന്നുന്നു

Ops! Esta imagem não segue nossas diretrizes de conteúdo. Para continuar a publicação, tente removê-la ou carregar outra.

നിഹാദ് എന്നെ ചൂടാക്കാനായിട്ട് ജനിച്ചതാണെന്ന് തോന്നുന്നു..ഞാനെന്റെ pillow എടുത്തു അവന്റെ തലക്കിട്ടൊരു എറി കൊടുത്തു.. ഉന്നം മാറിപ്പോയി..
"കാച്ച്" എന്ന് പറഞ്ഞു ആരോ കയ്യിലെടുത്തു..
"ഹേ അഫ്റീൻ.. നിനക്കീ വഴിയൊക്കെ ഒാർമ്മയുണ്ടോ.. "
എന്റെ പപ്പന്റെ ഏട്ടന്റെ മോളാ.. ചെറുപ്പം മുതലേ വലിയ ജോഡികളാ ഞങ്ങൾ..

എന്നെക്കാളും രണ്ടു വയസ്സിനു മൂത്തതാണ്

Ops! Esta imagem não segue nossas diretrizes de conteúdo. Para continuar a publicação, tente removê-la ou carregar outra.

എന്നെക്കാളും രണ്ടു വയസ്സിനു മൂത്തതാണ്.. എനിക്ക് മനസ്സ് തുറന്നു പറയാം പറ്റിയ ഒരേയൊരു സാധനം..
അവൾ ദുബായിലാണ്.. ഒരാഴ്ച മുന്പ് വന്നതാണെന്ന് ഉമ്മച്ചി പറയുന്ന കേട്ടിട്ടുണ്ട്
"ഹാ.. എങ്ങനെയുണ്ട് വിശേഷങ്ങളൊക്കെ
പഠുത്തമെല്ലാമെങ്ങനെ പോകുന്നു?.."
അവൾ വാതിലിൽ ചാരിനിന്ന് ചോദിച്ചു..
"ഇങ്ങനെ പോകുന്നു.. അൽഹംദുലില്ലാഹ്.
First year കഴിഞ്ഞു.ഇപ്പൊ രണ്ടു മാസം ലീവാണ് വീട്ടിലിരുന്ന്  ബോറഡിക്കൂന്ന് വിചാരിച്ചതാ ഇനിയിപ്പോ നീയുണ്ടല്ലോ.. "
ഞങ്ങൾ രണ്ടു പേരും വാരിപ്പുണർന്നു..
അവൾ  psychology പഠിക്ക്യാണ്..
"ഞാൻ വിചാരിച്ചു വല്ല്യ ആളൊക്കെ ആവുമ്പോ നമ്മളെയൊക്കെ മറക്കൂന്ന്.. "
ആണോ.. എന്നാൽ, ആരെ മറന്നാലും നാഹിദ എന്ന എന്റെ എതിരാളിയെ ഞാൻ തേടി വരും.. ദാ.. ഈ നെറ്റിയിലൊരു പാട് കണ്ടോ? ഒാർമ്മയുണ്ടോ പണ്ട് ഗോരി കളിക്കുമ്പോ തോറ്റതിന് ചിരട്ട കൊണ്ട് ഒരേറ് വച്ച് തന്നത്.. അതിനു പകരം വീട്ടാൻ.. "
അവൾ നെറ്റിയിലുള്ള പാട് കാണിച്ചു..
ഞാൻ ചെറുതായപ്പോ ഭയങ്കരം പോക്കിരിയായിരുന്നു എന്ന് എല്ലാരും പറയാറുണ്ട്.. ഇത്രയും വലുതായ എന്നെ നോക്കി ആ flashback പറയുമ്പോ നാണക്കേട് തോന്നും..

ഞങ്ങൾ താഴെയിറങ്ങി സോഫയിലിരുന്ന് വിശേഷങ്ങളൊക്കെ പറഞ്ഞു..ഞാൻ Zulfനെ കുറിച്ചും അവൾ അവളുടെ ദുബായിലെ ചെക്കനെ കുറിച്ചും...
"അപ്പോ അഫ്റീന്റെ ശൈഖ് നാട്ടിൽ വരുമ്പൊ ഞങ്ങക്കൊക്കെ എന്തെല്ലാം കൊണ്ടുവരും.. "
ഞാൻ മേലോട്ട് നോക്കി ഒരു ആക്കിച്ചിരി-
യോടെ പറഞ്ഞു..
"ടീ.. നോക്കിക്കോ നിനക്ക്  ഒരു ഉസ്താദിനെയോ മറ്റും കിട്ടും.. "
അവളത് എനിക്കിട്ട് കൊള്ളിച്ചതാണ്.. എനിക്ക് ഉസ്താദുമാരെ ഇഷ്ടമല്ലാത്തോ-
ണ്ടാ..ഞാൻ പിറകിൽ അവളെ പിടിക്കാനോടി..
"ഇവർക്കിപ്പോഴും കുട്ടിക്കളി മാറിയിട്ടേയില്ല
എന്ന് പപ്പ സോഫയിലിരുന്ന് പറയുന്ന കേട്ടു.. അതിനിടക്കേറി നിഹാദും
"അതാണ്  പപ്പ, ഇവരെയെല്ലാം കെട്ടിച്ചയക്കണം.. അപ്പോ മാറും ഈ childish സ്വഭാവമൊക്കെ.. "
അവന്റെ കളിയാക്കൽ എനിക്ക് അത്ര പിടിച്ചില്ല..ഞാൻ എതിർത്തുപറഞ്ഞു-
"ആഹാ.. വല്ല്യ matured ആയ മനുഷ്യനല്ലെ മുന്പിൽ നിക്കണത് ,ആദ്യം ഇവനെ കെട്ടിക്ക് എന്നിറ്റ് മതി ഞങ്ങളെ..
എനിക്കും ഇവൾക്കും തിരക്കില്ല.. അല്ലേ അഫ്റീ.."
അവൾ അതെന്ന് പറഞ്ഞ് hi5 അടിച്ച് ചിരിച്ചു.. പക്ഷേ ഒരാൾക്ക് മാത്രം നല്ല തിരക്കാണ് എന്നെ കെട്ടിക്കാൻ.. ഉമ്മച്ചിക്ക്
മൂത്ത മകളായോണ്ടാ.. ഞാൻ കുറച്ചു പഠിക്കണം എന്നൊക്കെ പറഞ്ഞു ഒഴിഞ്ഞു മാറലാണ് പതിവ്..
കാരണം Zulfukar നും സമയമാകണ്ടേ..
അവനും ഞാനും തമ്മിൽ വെറും മൂന്ന് വയസ്സിനേ വ്യത്യാസമുള്ളൂ..അവനാണെന്കിൽ Mangalore university ൽ engineering ന്  പഠിക്ക്യാണ്.. അതും second year..
അടുത്തൊന്നും കഴിയില്ല എന്നുറപ്പുള്ളതോണ്ടും എന്റെ പപ്പ സമ്മതിക്കില്ല എന്നതിനാലും അവനെ എനിക്ക് ഭാവിയിൽ വിധിക്കപ്പെടും എന്ന് തോന്നുന്നില്ല..



ഹലാലOnde histórias criam vida. Descubra agora