magic of purity..
നന്മകളുടെ മുന്നിൽ ഏതു കുറവും തല കുനിക്കും..
പടച്ചവന്റെ പൊരുത്തത്തോടെയുള്ള പ്രണയം..
ഇതാ മനോഹരമായ ഒരു ജീവിതം നിങ്ങള്ക്ക് മുന്നിൽ സമർപ്പിക്കുന്നു...
മൂന്ന് ദിവസത്തിനു ശേഷം കോളേജിൽ കാല് കുത്തിയപ്പോ എന്തോ കുറെ കാലത്തിന് ശേഷം വരുന്ന പോലെ തോന്നി.. ഫസ്റ്റ് പിരീഡ് സമീറുസ്താദിന്റേതായിരുന്നു. ശരിക്കും കോളേജദ്ധ്യാപകരെ ഉസ്താദെന്ന് വിളിക്ക്യാറില്ല എങ്കിലും തൊപ്പി വച്ചാൽ മൗലവിയായി ഗണിക്കുന്ന കൂട്ടത്തിലായോണ്ട് ഞങ്ങൾ അയാളെ അങ്ങനെയാ വിളിക്ക്യാറ്.. പിന്നെ സമീറുസ്താദ് മാത്രമേ ആ വേശത്തിൽ വരാറുള്ളൂ..
" നാഹിദ രണ്ടു ദിവസത്തെ നോട്ട്സ് പൂർത്തിയാക്കിക്കാണുമല്ലോ? " സെക്കണ്ട് ബെഞ്ചിലായിരുന്ന എന്റടുത്ത് വന്ന് ചോദിച്ചു.. ഞാനൊരു ഗാംഭീര്യത്തോടെ എണീറ്റ് നിന്ന് " yes usthad" എന്ന് പറഞ്ഞു..
"എന്നാലൊന്ന് കാണട്ടേ.."
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
ഞാൻ വേഗം എന്റെ അടിടാസ് ബാഗിന്റെ പിന്നിലെ സിപ്പ് തുറന്ന് നോക്കി.. പടച്ചോനെ പെട്ടു !!!!! എന്റെ കണ്ണില് ഇരുട്ട് കയറുന്ന പോലെ.. അപ്പോ ഇന്നലെ ഞാൻ ബുക്ക് മടക്കി ബാഗിൽ വച്ചില്ലേ?.. എഴുതുന്നതിനിടക്ക് നിഹാദ് വന്ന് ലുഡോ കളിക്കാനും പറഞ്ഞ് കൂട്ടിക്കൊണ്ടു പോയത് മാത്രമേ ഓർമ്മയിലുള്ളു..
അയാളുടെ കണ്ണുകൾ ഒരു ചോദ്യഭാവത്തോടെ എന്നെ ഉരുട്ടി നോക്കുന്നുണ്ട്.. അയ്യേ ഞാനാകെ നാറുമല്ലോ..ഞാനൊന്ന് ക്ലാസ് ചുറ്റിലും കണ്ണോടിച്ചു.. ഓടിച്ച കണ്ണ് സ്പോട്ടിൽ തന്നെ പിൻവലിക്കേണ്ടി വന്നു.. കാരണം ആ നൂറോളം കണ്ണുകൾ എന്നെയാണ് ഉറ്റുനോക്കുന്നത്..
"ഹലോ താനല്ലേ complete ആണെന്ന് പറഞ്ഞത്, എന്നിട്ട് നോട്ടെവിടെ? " ഉസ്താദിന്റെ ശബ്ദം ഒരു ഇടിനാദത്തെ പോലെ ക്ലാസ് മൊത്തം മുഴങ്ങി.. എന്തു പറയും?! "അത് പിന്നെ.. എഴുതി ബാഗിൽ വെക്കാൻ.. "