Chapter 24

134 27 17
                                    

രാവിലെത്തന്നെ ആരാ ഈ വിളിക്കുന്നെ? എടങ്ങേറ്!
ഫോൺ റിങാവുന്ന കേട്ട ഭാവമില്ലാതെ പുതപ്പും മൂടി കിടന്നുറങ്ങി..

പിന്നെ എണീറ്റത് എന്തോ ഒരു ദുസ്സ്വപ്നത്തിൽ കട്ടിലിൽ നിന്ന് താഴെ വീണപ്പോഴാണ്.. ക്ലോക്ക് നോക്കിയപ്പോ അഭിമാനം തോന്നി. 12 മണിയായിരിക്കുന്നു.. എന്റെ ഉറക്കിനെ വെല്ലാൻ ആർക്കു കഴിയും? ഹഹാ..

നിഹാദ് കളിക്ക്യാൻ പോയിക്കാണും.. എന്റെ അലമാര മൊത്തം വലിച്ചിട്ട് ആല പോലെ ആക്കിയിട്ടുണ്ട്.. വൃത്തിയാക്കണോ? അല്ലെങ്കി വേണ്ട..

ഞാൻ താഴെ ഇറങ്ങി അലമുറയിട്ടു.

"മമ്മീീീ.....  ചായാാാ... "

പെട്ടെന്നു പട്ടിയെ തെറിയിടുമ്പോലെ ഉമ്മച്ചി പ്രാകി. "ആഹാ.. മഹാറാണി എഴുന്നള്ളിയോ.. പോയി പല്ലു തേക്കെടീ.. രാവിലെ തന്നെ വരുന്ന വരവ് കണ്ടാ കാർക്കിച്ചു തുപ്പാൻ തോന്നും. നിനക്കു പകരം ഒരു ആൺകുട്ടിയെ പടച്ചോൻ തന്നിരുന്നേൽ ഇതിലും ഉപകാരപ്പെട്ടേനെ."
എന്നും ഇതേ ഡയലോഗ് കേട്ട് ചെവി തഴമ്പിച്ചു പോയി.

പെട്ടെന്നു കോളിങ് ബെല്ലടിച്ചു. പപ്പയായിരിക്കും.. ഞാൻ മുടി ഒതുക്കി ഒരു പ്ലക്കറ് കൊണ്ട് കുത്തിവച്ച് എന്റെ മാക്സി മാടിക്കുത്തി മോഹൻലാൽ സ്റ്റൈലിൽ ചെന്ന് വാതിൽ തുറന്നു. പെട്ടെന്നു ഒരു ബുള്ളറ്റ് ഗൈറ്റിനരികിൽ നിന്ന് പോകുന്നത് കണ്ടു കൂടെത്തന്നെ മന്നു വരുന്നതും കണ്ടപ്പോ ആകെ മജ്ബൂറായി.

വേഷം ഓർത്ത് എനിക്ക് തന്നെ ചിരി വന്നു

Oops! Bu görüntü içerik kurallarımıza uymuyor. Yayımlamaya devam etmek için görüntüyü kaldırmayı ya da başka bir görüntü yüklemeyi deneyin.

വേഷം ഓർത്ത് എനിക്ക് തന്നെ ചിരി വന്നു. പിന്നെ കണ്ടവളുടെ കഥ പറയണ്ട. ചിരിച്ച് ഒരു സൈഡിലായി മൂപ്പത്തി. 
" ഹെയ്!! അസ്സലാമുഅലൈകും.. നിനക്ക് ഞാൻ രാവിലെ എത്ര വിളിച്ചെന്നോ.. " ഞാൻ സലാം മടക്കി കാര്യം തിരക്കി. "നിനക്ക് ഈ ദുൽഹാമിനെ അറിയ്യോ? "

ഹലാലHikayelerin yaşadığı yer. Şimdi keşfedin