വീട്ടിലെത്തുമ്പോ മഗ്രിബ് ബാങ്ക് കൊടുത്തിരുന്നു.പപ്പ പോയി ബെല്ലിട്ടതും വാതിൽ തുറന്ന് നൂറ് വാട്ടിന്റെ ബൾബ് പോലെ കത്തുന്ന നിഹാദിന്റെ മുഖമാണ് കണ്ടത്.. പപ്പ വേഗം അവന്റെ തോളിൽ കയ്യിട്ട് എന്തൊക്കെയോ പറഞ്ഞോണ്ട് അകത്തേക്ക് കൊണ്ടു പോയി..അതെ, സർപ്റൈസാണല്ലോ.. അപ്പോ
അതിന്റേതായ ചിട്ടയിലാവട്ടേന്ന് കരുതി..ഡിക്ക് തുറന്ന് സാധനം പൊക്കി താഴെ വെച്ചു.. ഹോ, എന്തൊരു ഭാരം! യ്യോ.. സൈക്കിളാണല്ലേ.. വെറുതെയല്ല. ഇതിപ്പോ ഞാനെങ്ങനെ അകത്തേക്കെത്തിക്കും?!ഇത്രയും കാലം അടിച്ചു കയറ്റിയതിന്റെ എനർജി ഉപയോഗിച്ച് കഷ്ടപ്പെട്ട് മുറ്റം വരെ എത്തിച്ചു.. ഇനി വയ്യ! ഇത്രയും ഭാരം പൊക്കിയതിന്റെ ഭാഗമായാണോന്നറീല,നല്ല നടുകടച്ചിൽ.. അപ്പോഴാണ് തലയിൽ ബൾബ് കത്തിയത് ഇന്ന രാവിലത്തെ അപകടം!! ശരിക്കും നടു എവിടെയെങ്കിലും അടിച്ചിറ്റുണ്ടാവും.. ഞാൻ പുറത്ത് കൈ വച്ച് മുരുളുവായിരുന്നു.. പെട്ടെന്ന് തോളിൽ ആരെയോ കൈ പതിച്ചു.. ഞാനൊന്നു കുടഞ്ഞെണീറ്റു.. പപ്പയാണ്.. "ഞാൻ കൊണ്ടുപോകില്ലായിരുന്നോ? നിനക്ക് ഈ ഉടഞ്ഞ നടുവും വച്ച് ഇത്രയും ഭാരം ചുമന്ന് നടക്കണ്ട വല്ല്യ കാര്യവൂണ്ടോ?.. ധൃതി അല്ലാതെന്ത്?! " ധൃതിയോ.. എനിക്കാ..എന്തിന്?!.. പപ്പന്റെ ഡിസ്ക് ഊരിപ്പോരണ്ടാന്ന് വച്ച് ഒരു help ചെയ്തപ്പോ എല്ലാം എന്റെ തലക്കായി.. ഒറ്റക്കയ്യിൽ സൈക്കിളും കൊണ്ടു പോവുന്ന മൂപ്പരെ കണ്ടപ്പോ ബാഹുബലി ഓർത്തുപോയി! ഈ ആണുങ്ങളുടെ ശക്തിയെ സമ്മതിക്കാതെ വഴിയില്ല !!
വൈകാതെ ഡോർബെൽ മുഴങ്ങി.. ഇല്ലെങ്കിൽ ആരെങ്കിലും വന്നാൽ കതക് തുറക്കുന്ന ശീലം തീരെയില്ലാത്ത നിഹാദ് ബെല്ലടിക്കണ്ട താമസം മുഖത്തൊരു Colgate ചിരിയും വച്ച് ഓടിപ്പോയി ഡോർ തിറക്കുന്നു! എല്ലാ ദിവസവും ബേർഡേ ആയിരുന്നെന്കിൽ എത്ര നന്നായിരുന്നു.അപ്പുറത്ത് കേക്കും പിടിച്ച് നിൽക്കുന്ന ഒരു പെൺകുട്ടിയെ കണ്ടു.. പിന്നിൽ എന്തോ കശകശർക്കുന്ന മറ്റൊരു കുട്ചിയും പിന്നെ ഉപ്പയും ഉമ്മയാണെവ്വ് തോന്നിക്കുന്ന രണ്ടാളും. കേക്ക് കണ്ടതും എന്റെ മനസ്സിൽ അഞ്ചു ലഡു പൊട്ടി. ഞാൻ തിരിഞ്ഞു birthday boyനെ നോക്കി. വായും പൊളിച്ച് നിക്കണ നിൽപ്പ് കണ്ടാ മതി. അവന്റെ മനസ്സിൽ പത്തു ലഡുവെന്കിലും പൊട്ടിക്കാണും.. "Happy birthday മോനു.." അവറൊന്നിച്ച് പറഞ്ഞോണ്ട് അകത്തേക്ക് നുഴഞ്ഞു കയറി.
YOU ARE READING
ഹലാല
General Fictionmagic of purity.. നന്മകളുടെ മുന്നിൽ ഏതു കുറവും തല കുനിക്കും.. പടച്ചവന്റെ പൊരുത്തത്തോടെയുള്ള പ്രണയം.. ഇതാ മനോഹരമായ ഒരു ജീവിതം നിങ്ങള്ക്ക് മുന്നിൽ സമർപ്പിക്കുന്നു...