chapter:11

153 35 21
                                    

രണ്ടു ദിവസം പ്രതീക്ഷിച്ചത് പോലെ ഹോസ്പിറ്റലിൽ കിടപ്പായിരുന്നു. എന്റെ ചങ്ങാതിമാരും കാണാൻ വന്നിരുന്നു.. വലിയ പിശുക്കന്മാരായിപ്പോയി പറഞ്ഞിറ്റെന്ത്?! സുഖമില്ലാത്ത കൂട്ടുകാരിയെ നോക്കാൻ വരുമ്പോ ഫ്രൂട്ട്സ് പോലും കരുതിയിട്ടില്ല! അതു പോട്ടെ.. എനിക്കിവിടുന്നെങ്ങനേലും ഊരിപ്പോണം.. ഇവിടുത്ത മണവും പിന്നെ കോളേജിൽ പോവാത്ത സങ്കടവും ഒന്നും സഹിക്കുന്നില്ല.. ഇന്ന് ടിസ്ചാർജാവാമെന്നാണ് ഡോക്ടർ പറഞ്ഞത്.പോവുമ്പോ ഒരു സമ്മാനവും കൂടി തരാതെ വിടൂലാലോ..
ഇൻജക്ഷൻ!!!
യ്യോ എനിക്ക് ഓർക്കുമ്പം തന്നെ തല കറങ്ങുന്ന്..

വൈകാതെ ഒരു സിസ്റ്റർ വന്ന് എന്നെ കൊണ്ടു പോയി.. അവരുടെയൊക്കെ ഭാവം കണ്ടാൽ എന്നെയെന്തോ മണിയറക്കാക്കുന്ന പോലുണ്ട്..എന്തു സന്തോഷം.. മനുഷ്യനിവിടെ പേടിച്ച് വിറക്കുന്നുണ്ട്. ഞാൻ അവിടെയുള്ള ഒരു നർസിനോട് ചോദിച്ചു "ഉമ്മച്ചിയെ ഇങ്ങോട്ട് വിളിക്ക്യുവോ? " അവർ ചിരിയമർത്തി തിരിച്ചു ചോദിച്ചു "എന്താ പേടിയാ?"
അയ്യേ ഇത്ര വലിയ കുട്ടിക്ക് പേടിയാന്ന് പറഞ്ഞാ നാണക്കേടല്ലേ..
"ഏയ് പേടിയൊന്നൂല്ല,ഒരു ധൈര്യത്തിന് "
എന്ന് മാന്യമായി പറഞ്ഞു..

കാര്യം മൂപ്പത്തി പറഞ്ഞതു പോലെയൊക്കെ തന്നെയാണ് എന്നു വച്ച് മാനം കളഞ്ഞു കുളിക്കരുതല്ലോ

Ups! Ten obraz nie jest zgodny z naszymi wytycznymi. Aby kontynuować, spróbuj go usunąć lub użyć innego.

കാര്യം മൂപ്പത്തി പറഞ്ഞതു പോലെയൊക്കെ തന്നെയാണ് എന്നു വച്ച് മാനം കളഞ്ഞു കുളിക്കരുതല്ലോ..

ഉമ്മച്ചി എന്റടുത്ത് തന്നെ നിന്നു..'എന്നെ നാറ്റിക്കല്ലേ' എന്ന ഭാവം ആ മുഖത്തു നല്ലവണ്ണമുണ്ട്.. ഞാൻ കരയില്ല എന്ന് ഉറപ്പ് നൽകി തലയാട്ടി..

 ഞാൻ കരയില്ല എന്ന് ഉറപ്പ് നൽകി തലയാട്ടി

Ups! Ten obraz nie jest zgodny z naszymi wytycznymi. Aby kontynuować, spróbuj go usunąć lub użyć innego.
ഹലാലOpowieści tętniące życiem. Odkryj je teraz