Chapter:5

202 39 26
                                    

രണ്ടു മാസങ്ങൾക്കു ശേഷം...

  ഇന്നേതായാലും ലേറ്റായാലും കുഴപ്പമില്ല, ഫസ്റ്റ് ഡേയല്ലേ.. ടീച്ചേഴ്സ് ചീത്ത പറയില്ല.. എന്നൊക്കെ കരുതി അലാറം വെക്കാതെ കിടന്നു.. എന്നിട്ടെന്ത്!  ഭാഗ്യം ഒരിക്കലും എന്റെ ഭാഗത്ത് നിക്കൂലല്ലോ..
രാത്രി കർട്ടൻ നീക്കാൻ മറന്നതോണ്ട് ദാ സൂര്യൻ ചേട്ടൻ എന്റെ മുഖം ഉന്നമിട്ട് കത്തുന്നുണ്ട്..
കഷ്ടം തന്നെ!  മൊബൈലെടുത്ത് നോക്കിയപ്പോ കൂടുതൽ നിരാശയായി..
8:30 മണിയേ ആയുള്ളൂ..
ശിറ്റ്!  മര്യാദയ്ക്ക് അലാറം വച്ചു കിടന്നാ മതിയായിരുന്നു..
ഇനിയിപ്പോ എന്തു പറഞ്ഞിറ്റും വല്ല പ്രയോജനവുമുണ്ടോ.. രണ്ടു മണിക്കൂർ ഉറക്ക് പാഴായി..
പോയതു പോയി എന്നു സ്വയം അംഗീകരിച്ച് ബ്ളാങ്കറ്റും മാറ്റി താഴെ കാലു വച്ചതും " ഔച്ച് " എന്നൊരു കരച്ചില് കേട്ടു.

പടച്ചോനെ എന്താ ഞാൻ ചവിട്ടിയത്?!

താഴെ നോക്കി.. നിഹാദോ ?!
പാവം...നടുവിലേക്കാ കൊണ്ടത്..
"ടീ ഇത്താത്തേ.. നീ ഒരു കാലത്തും ഗുണം പിടിക്കത്തില്ല.. കുറച്ചു ത
കൂടി തടിയുണ്ടായിരുന്നാ ഞാൻ മാവേലി താണതു പോലെ പാതാളത്തിലേക്ക് താണേനെ.. "

വേദന കടിച്ചമർത്തി അവൻ പറയുന്ന കേട്ടപ്പോ ശരിക്കും ദയ തോന്നി..
"സാരല്ലട പോട്ടേ, ന്റെ കുട്ടി ക്ഷമിക്കൂ..
ഇന്നലെ നീയെന്നെ സൈക്കിളീന്ന് തള്ളിയിട്ടില്ലേ അതിന്റെ പ്രതികാരമാണെന്ന് കൂട്ടിക്കോ.. "

"ഇന്നലെ താത്തനെ സൈക്കിളീന്ന് തള്ളിയിട്ട എന്നെ പറഞ്ഞാൽ മതിയല്ലോ.. "
എനിക്ക് ചിരി പൊട്ടി.. അവന് മൂക്കിന്റെ തുമ്പത്താണ് ശുണ്ഠി ! ഹഹ..

"അതെന്തേടാ...?"
അവനങ്ങനെ പറഞ്ഞതെന്തിനാന്ന് എനിക്ക് കത്തിയില്ല..
"താത്തനെ വല്ല ടെറസിന്റെ മുകളീന്നും തള്ളിയിടണം.. "
ഒാഹോ.. അപ്പോ അതാണല്ലേ കാര്യം..
ഞാൻ കരുതി കുറ്റബോധം തോന്നിയെന്ന്!
"നീ അത്രക്കായോ.. " എന്നും പറഞ്ഞ് അവന്റെ പിറകേയോടി..

സ്റ്റെയർകേസിലൂടെ താഴേക്ക് കുതിക്കുമ്പോ കാലൊന്ന് തെന്നി..

ഡഡഡഡഡഡിിിിംം !!

കയ്യും കുത്തി ഒറ്റ പതിക്കലായിരുന്നു..
ശരിക്കും വേദനിച്ചു.. എവിടെയൊക്കെ കൊണ്ടു എന്നറിഞ്ഞൂട..
തല പൊക്കി നോക്കിയപ്പൊ വായും പൊത്തി ഇളിക്കുന്നുണ്ടായിരുന്നു എന്റെ പുന്നാര ആങ്ങള--!

ഹലാലWhere stories live. Discover now