Chapter 18

159 34 32
                                    

അര മണിക്കൂറായി പപ്പയെ കാത്തു നിൽക്കാൻ തുടങ്ങിയിട്ട് ഫോൺ വിളിച്ചു നോക്കാം

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അര മണിക്കൂറായി പപ്പയെ കാത്തു നിൽക്കാൻ തുടങ്ങിയിട്ട് ഫോൺ വിളിച്ചു നോക്കാം..
റിങാവുന്നതല്ലാതെ എടുക്കുന്നില്ലല്ലോ..
കുറച്ച് കഴിഞ്ഞപ്പോ ഇങ്ങോട്ട് കോൾ വന്നു.
"ഹലോ.. പപ്പയെവിടെ കിടക്കുവാ.. എത്ര നേരമായി ഞാനിവിടെ കാത്ത് നിൽക്കുന്നൂ.. " ഞാൻ പരിഭവത്തോടെ പറഞ്ഞു.
"ആ ആ അതു മോളെ ഞാൻ ടൗണിൽ പോയി വരുന്ന വഴിക്ക് ടയർ പഞ്ചറായി ഒരു 10 minutes കൂടി.. പപ്പ ഇപ്പൊ എത്തി"

അത് കേട്ടപ്പോ ആശ്വാസമായെങ്കിലും ഇനിയും 10 min കാത്തുനിക്കണ്ടേ.. ആകാശത്ത് ഇരുട്ട് കയറുന്നുണ്ട്.. സൂര്യൻചേട്ടൻ എന്നെ ഇവിടെ ഒറ്റയ്ക്കിട്ട് കിഴക്ക് മറയുന്നു. ഒരനക്കവുമില്ല! അടുത്തൊരു അമ്പലത്തിൽ നിന്ന് ബജന കേൾക്കുന്നുണ്ട്..അത്ര മാത്രം. സകലവും ശൂന്യം..
പെട്ടെന്നാണ് 1 മീറ്റർ അകലത്തിലായി കറുത്ത ഒരു പട്ടിയെ കാണുന്നത്. ന്റെ അള്ളാഹ്.. പട്ടികളെ ഫോട്ടോയിൽ കാണുന്നതേ എനിക്ക് പേടിയാ. ഇതിപ്പോ നേർക്കുനേർ! അതും കറുത്ത് വിരൂപമായ ഒരു തെരുവ്നായ. ശെരിക്കും എന്തു ചെയ്യണമെന്ന് ഒരു പിടിയും കിട്ടിയില്ല..

പട്ടിയെ കണ്ടാൽ കല്ലെടുത്തെറിയണം എന്നു ഉമ്മച്ചി പറയാറുണ്ട്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

പട്ടിയെ കണ്ടാൽ കല്ലെടുത്തെറിയണം എന്നു ഉമ്മച്ചി പറയാറുണ്ട്.. ഞാൻ പതുക്കെ കുനിഞ്ഞു നോക്കി. പക്ഷേ പട്ടിക്ക് ഒരു കൂസലുമില്ല.
ഇനി ഈ സന്ദ്യാനേരത്ത് വല്ല പിശാചുമായിരിക്കുമോ!?..
ഞാൻ രണ്ടും കൽപ്പിച്ച് ഒറ്റ ഒാട്ടം! ഓടിയ വഴിയിൽ പുല്ല് മുളയ്ക്കില്ല.. ജീവൻ കൊതിച്ച് ഞാൻ ഓടി.. എന്നെ കടിച്ചാലേ ഒടുങ്ങൂ എന്ന മട്ടിൽ പിന്നിൽ പട്ടിയും..എത്ര ദൂരെയെത്തിയെന്നറിഞ്ഞൂടാ.. ഞാൻ വല്ലാണ്ട് തളർന്നു. ഇനി വയ്യ ഓടാൻ. കാലുകൾ ചുരുണ്ടു കൂടിയിരിക്കാണ്.. എവിടെയെങ്കിലും ഇരുന്നാലോ.. അപ്പോ പട്ടിയോ? ഞാൻ പിന്നിൽ നോക്കി.ഹാവൂ രക്ഷപ്പെട്ടു.. പട്ടിക്കെങ്കിലും പടച്ചോൻ ദയവ് കൊടുത്തിട്ടുണ്ടല്ലോ..
ഞാനവിടെ കിടന്ന ഒരു കസേരയിൽ ചെന്നിരുന്നു..

ഹലാലWhere stories live. Discover now