chapter 9

196 38 63
                                    

ആ നിമിഷം കഴിഞ്ഞതൊക്കെ ഒരു സ്വപ്നമായാൽ മതിയായിരുന്നു എന്നു പോലും ആഗ്രഹിച്ചു. നാലു പേരും എന്റെ മറുപടിയും പ്രതീക്ഷിച്ച് നിക്കുകയായിരുന്നു.
"രണ്ട് ദിവസം മുന്പ് ഞാൻ ഒരു അബദ്ധത്തിൽ സ്പൂൺ എടുത്തെറിഞ്ഞത് ഇയാള്ടെ മേലാ.. "
ഞാനൊരു ഖേദത്തോടെ പറഞ്ഞു നിർത്തി പക്ഷേ അവർക്കാർക്കും നടന്ന കാര്യം അറിയില്ല. ഞാനന്നത്തെ flashback  പറഞ്ഞ് കേൾപ്പിച്ചപ്പോ അവർക്ക് ചിരിക്കാനും എനിക്ക് കരയാനും അവസരമായി. എല്ലാം കൈ വിട്ടു പോയെന്നാ തോന്നണെ! ഇനിയിപ്പോ ആ ഭീമൻ എന്നെ കലക്കി കുടിക്കും. എല്ലാം നഷ്ടപ്പെട്ട പാവത്തിനെ പോലെ ഞാൻ എവിടെയോ നോക്കി നിൽപ്പായിരുന്നു. പെട്ടെന്ന് ആരോ ആരെയോ വിളിച്ചു. ഞാൻ തലക്ക് ഒരു കൊട്ട് കൊടുത്തു ശരിക്കും കണ്ണും തിരുമ്മി നോക്കി.. അവരും എന്നെപ്പോലെ അന്തംവിട്ടു നിക്കാണ്.
"നിങ്ങൾക്ക് ക്ലാസൊന്നൂല്ലേ? എന്തേ കുന്തങ്ങളെ പോലെ നോക്കി നിൽക്കുന്നത്? വേഗം പോവാൻ നോക്ക്. "
അയാളുടെ തുറിച്ചു നോട്ടം കണ്ടപ്പോഴാണ് മറ്റു നാല് ദുഷ്ടകളും എപ്പഴേ ഓടിക്കഴിഞ്ഞെന്ന് അറിഞ്ഞത്. അപ്പോ ഞാനിവിടെ പോസ്റ്റ് പോലെ നിൽക്കുകയായിരുന്നോ? ശ്ശേ!! ആകെ നാറി!  വീണ്ടും തല കുലുക്കി..തിരിഞ്ഞു നിന്ന് ഓടാനോങ്ങിയതും അയാളെന്തോ പറഞ്ഞു..ഞാനെന്നോടാന്നറിയാൻ തിരിഞ്ഞു ഉസ്താദിനെ നോക്കി..

"താനെന്താടീ പൊട്ടമ്മാരെ പോലെ കളിക്കണത്? " അയ്യേ

Ups! Gambar ini tidak mengikuti Pedoman Konten kami. Untuk melanjutkan publikasi, hapuslah gambar ini atau unggah gambar lain.

"താനെന്താടീ പൊട്ടമ്മാരെ പോലെ കളിക്കണത്? " അയ്യേ.. ഇയാളെന്തൊക്കെയാ ഈ വിളിച്ചു പറയുന്നെ..എന്റെ തലക്കെന്തോ ചതവ് പറ്റിയിട്ടുണ്ട്.. "ഉസ്താദ് വിളിച്ചിരുന്നോ? " അയാളൊരു കള്ളച്ചിരിയോടെ എവിടെയോ നോക്കി പറഞ്ഞു "ഞാനാരെയും വിളിച്ചില്ലല്ലോ..."

"

Ups! Gambar ini tidak mengikuti Pedoman Konten kami. Untuk melanjutkan publikasi, hapuslah gambar ini atau unggah gambar lain.
ഹലാലTempat cerita menjadi hidup. Temukan sekarang