magic of purity..
നന്മകളുടെ മുന്നിൽ ഏതു കുറവും തല കുനിക്കും..
പടച്ചവന്റെ പൊരുത്തത്തോടെയുള്ള പ്രണയം..
ഇതാ മനോഹരമായ ഒരു ജീവിതം നിങ്ങള്ക്ക് മുന്നിൽ സമർപ്പിക്കുന്നു...
ഊഹ്! വയറ്റിൽ ഭയങ്കരഭാരം. കുറച്ച് സമയമായിട്ട് നല്ല വേദന.. ഉറക്കച്ചതവിൽ കണ്ണ് തുറക്കാൻ മടിച്ച് കിടക്കാണ്.. ആരോ അട്ടഹസിക്കുന്ന ശബ്ദം കേട്ടപ്പോ ചെറിയൊരു ഭയം തോന്നി.. പതുക്കെ കണ്ണുതുറന്ന് തല പൊക്കി നോക്കി.ദേ വയറ്റിൽ കിടക്കണു ഒരു ബോക്സ്.. വലിയ റെട്ടുപെട്ടിയൊന്നുമല്ല, ചെറിയൊന്ന്.. അതിലെ എഴുത്ത് വായിക്കാൻ ശ്രമിച്ചു.. M.. A ..D ..A ..B " മദാബ് അതെന്താ സാധനം?! " ഞാൻ ഉച്ചത്തിൽ വായിക്കുന്ന കേട്ട് അപ്പുറത്തിരിക്കുന്ന രണ്ട് കുരങ്ങമ്മാരും ആർത്തു ചിരിക്കലായി..
"മദാബല്ലെടി മരപോത്തെ ' ബദാം '.." ഓഹോ..കാക്കു കാലത്തെ ലാണ്ടായോ? നിഹാദിനെയും കാക്കുവിനെയും ഒന്നു തറപ്പിച്ചു നോക്കിയപ്പോഴാ പിന്നിലുള്ള ക്ളോക്കിലേക്ക് കണ്ണ് പോയത്.. ഹെ?!! 7:30 മണിയേ ആയിട്ടുള്ളൂ.. എന്റെ ഉറക്ക്! ഞാൻ തലയെണയെടുത്ത് എന്റെ വൈരാഗ്യം തീരും വരെ രണ്ടിനെയും തല്ലിയൊടിച്ചു..
ഇന്ന് കോളേജിലേക്ക് കാക്കു കൊണ്ടു വിടാമെന്ന് പറഞ്ഞു.. വുമൻസ് കോളേജല്ലേ പൊട്ടിക്കാൻ കുറെ ലഡുവും കൊണ്ടേ വരാനായിരിക്കും plan..നിഹാദിനും സ്കൂൾ തുറന്നു. ഞങ്ങൾ മൂന്നാളും സൈറ പറഞ്ഞു മൂത്തപ്പോ കോളേജ് ഗൈറ്റെത്തി.. നിഹാദ് കാക്കുവിനെ ഇറങ്ങാനേ സമ്മതിച്ചില്ല..പിടിച്ചിരുത്തി.. ഹിഹി പാവം. പെട്ടെന്ന് ഉച്ചുവും മറുഭാഗത്ത് വരുന്ന കണ്ടു..അവളെയും കൂട്ടി അകത്തു കടന്നു. അന്നാണ് കാന്റീൻ പൂട്ടിയ കാര്യം ഞങ്ങളറിയുന്നത്. ഇനി കാറും കിട്ടില്ല, ഭച്ചണത്തിന്റെ കാര്യവും ഗോവിന്ദ!
വൈകുന്നേരം കാക്കു തന്നെ കൂട്ടാൻ വന്നു. ഞാനെന്റെ ചങ്കത്തികളെ പരിചയപ്പെടുത്തി വേഗം സലാമും പറഞ്ഞ് അവിടുന്ന് സ്കൂട്ടായി.. ഇല്ലെങ്കിൽ ഈ കോഴിത്തമ്പുരാൻ വല്ല സീനുമാക്കിയേക്കാം..
"എടീ നാഹീ, അതേതായിരുന്നു ആ റോസ് ഷാളിട്ട പെണ്ണ്? " അവന്റെ ആ ലക്ഷണംകെട്ട വിളിയുണ്ടല്ലോ.. "എന്നെ അങ്ങനെ വിളിക്കണ്ടാന്ന് എത്രാമത്തെ തവണയാ പറയുന്നത് കാക്കൂ?! "
Oops! Questa immagine non segue le nostre linee guida sui contenuti. Per continuare la pubblicazione, provare a rimuoverlo o caricare un altro.