പുതിയ അഡ്മിഷനായി വരുന്ന പെൻകുട്ടികളുടെ വായും നോക്കി നിൽക്കുന്ന ഒരു ടീമിന്റെ ഇടയിൽ ആരയോ കാത്ത് മടുത്ത് നിൽപ്പാണ് zulfukar...
പടച്ചോനെ ഇവനെന്തിനാ ഇവിടെ വന്നെ?!
വല്ല സീനാക്കാനാ മറ്റും ആയിരിക്കുവോ..
പപ്പയോട് സലാം പറഞ്ഞ് അങ്ങോട്ടേക്ക് നടന്നു.. ഉള്ളിലെന്തോ ഒരു പേടി..
ഞാനങ്ങോട്ട് ചോദിക്കാൻ വാ തുറന്നതും
"ഹലോ.. നാഹിദ എന്താ ഇവിടെ? "
നല്ല ചോദ്യം.. ഇതു ഞാനങ്ങോട്ട് ചോദിക്കേണ്ടതായിരുന്നില്ലേ.. എന്റെ കോളേജിന്റെ മുമ്പിൽ എന്നോട് ചോദിക്കാൻ ഇവനാര് മാനേജറിന്റെ മകനോ..
ഞാൻ സൊല്പം കടുപ്പത്തിൽ മറുപടി കൊടുത്തു..
"ഞാനേ കോളജിലേക്ക് സിനിമ കാണാൻ വന്നതാ.. "അവന്റെ കൂട്ടുകാരൊക്കെ പൊട്ടിച്ചിരിച്ചു..
അവൻ ശരിക്കും ചമ്മി നിൽക്കാണ്..
ഇവിടെ വന്നതിന്റെ ഉദ്ദേശ്യം?? എന്ന ചോദ്യത്തിനുത്തരമായി അവൻ പറഞ്ഞു
"അതു പിന്നെ..എനിക്കിവിടെ.. ഒരാവശ്യം.. അതോണ്ട്.. "
ആഹാ.. അപ്പോ ഇവൻ എന്നെ കാണാൻ വന്നതല്ല എന്നുറപ്പായി..
എന്നാലും ഈ ചെക്കനെന്തേ ഒരു മാതിരി പെണ്ണുങ്ങളുടത്റയും ഉശിരില്ലാതെ പോയത്?!
വലിയ പ്രൊഫസറുടെ മകനാണ് പോലും..
പക്ഷേ അതൊന്നും കാണാനില്ല.. ഹഹ
ചിലപ്പോ ഉമ്മാന്റെ സ്വഭാവം അനുകരിച്ചു
കാണും..
ഈ നേരത്ത് ഇവിടെ വരണമെന്കിൽ..
"അപ്പോ നിനക്കിന്ന് ക്ളാസില്ലെ? "
അവനൊന്ന് ചെറുതായി പരുങ്ങിയോ?എനിക്കു തോന്നിയതോ?..
"ക്ളാസക്കെ ഇണ്ട്..പിന്നെ ഇവന് കുറെ ബിസിനസ് മാറ്റഴ്സും.. ഒന്നും ചോയിക്കണ്ട
ന്റെ പൊന്നോ.."
അത് ആ പൂവാലന്മാരുടെ കൂട്ടത്തിലെ ഒരാളാ പറഞ്ഞേ.. ഇവനിക്കെന്ത് നാവില്ലേ..
ആ വൃത്തികെട്ടോൻ ആക്കി പറഞ്ഞതാണോന്ന് സംശയിക്കാതിരിക്കാൻ വയ്യ..
ഞാനൊന്ന് zulf നെ ശരിക്കും കണ്ണോടിച്ചു
അവൻ അവന്റെ കുറ്റിത്താടിയും ചൊറിഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു..
നല്ല ലുക്കൊക്കേണ്ട്.. But വായ തുറന്നാ വെറും മണ്ടൻ! പേടിത്തൊണ്ടൻ എന്നു പറയുന്നതാണ് perfect!
YOU ARE READING
ഹലാല
General Fictionmagic of purity.. നന്മകളുടെ മുന്നിൽ ഏതു കുറവും തല കുനിക്കും.. പടച്ചവന്റെ പൊരുത്തത്തോടെയുള്ള പ്രണയം.. ഇതാ മനോഹരമായ ഒരു ജീവിതം നിങ്ങള്ക്ക് മുന്നിൽ സമർപ്പിക്കുന്നു...