magic of purity..
നന്മകളുടെ മുന്നിൽ ഏതു കുറവും തല കുനിക്കും..
പടച്ചവന്റെ പൊരുത്തത്തോടെയുള്ള പ്രണയം..
ഇതാ മനോഹരമായ ഒരു ജീവിതം നിങ്ങള്ക്ക് മുന്നിൽ സമർപ്പിക്കുന്നു...
"അവൻ കുറുമ്പനാ.. എവിടെങ്കിലും ഒളിഞ്ഞിരിപ്പായിരിക്കും.. " തകർന്ന സ്വരത്തിൽ ഉമ്മച്ചി പറയുന്ന കേട്ടു.
അവന്റെ കുട്ടിക്കുറുമ്പുകളും ഞങ്ങളടിപിടി കൂടിയതും പിന്നെ കുറച്ചു മുന്പ് വഴക്കുണ്ടാക്കിയത് വരെയുളളതും എന്റെ മനസ്സിൽ ഓടിയെത്തി.. പപ്പ ആകെ പരവശനായി ആർക്കൊക്കെയോ വിളിക്കുന്നുണ്ട്. ഞാനാണെങ്കി ടെൻഷനടിച്ച് വിയർത്തൊലിക്കുന്നു.. അലക്ഷ്യമായി എന്തൊക്കെയോ ചെയ്യുന്നുണ്ട്.
എന്താണ് സംഭവിക്കുന്നത്?! ഒരിക്കലും ഇതൊന്നും പ്രതീക്ഷിച്ചതല്ല. എന്റെ നിഹാദ്.. അവനൊന്നും വരുത്തരുതേ റബ്ബേ.. എന്റെ ചങ്ക് പൊട്ടുന്ന പോലെ..
"നാഹിദാ, നമുക്ക് അവന്റെ കൂട്ടുകാരുടെ വീട്ടിലൊന്നന്വേഷിച്ചാലോ? " പപ്പ ചോദിച്ചു. "ആ അതു നല്ല ഐഡിയ ആണ്.. " ഞാൻ വേഗം ഇറങ്ങി കാറിൽ കയറി. "അവനവിടെ തന്നെ ഉണ്ടാവും ഉമ്മച്ചീ.. " പുറത്ത് കോണിപ്പടിയിൽ തകർന്നു നില്ക്കുന്ന പാവത്തിനെ സമാധാനിപ്പിച്ചു.
"എങ്ങോട്ടേക്കാ പോണ്ടേ? "
"Ajsal ന്റെ വീട്ടിലോട്ടു വിട്ടോ.. " ഞാൻ പപ്പക്ക് വഴിയൊക്കെ കാണിച്ചു കൊടുത്തു. പുറത്ത് വെളിച്ചം മങ്ങുന്നത് കാണുമ്പോ പേടി കൂടുന്നുണ്ട്.. അവന്റെ ഉറ്റമിത്രമാ അജ്ജു. വേറെവിടെയും പോകാനിടയില്ല..
പെട്ടെന്ന് വാതില് തുറന്നു തന്നു. അവൻ തന്നെയാ പുറത്ത് വന്നത്. "എടാ അജജൂ, നിഹാദിനെ കണ്ടായിരുന്നോ? " ഞാൻ പതുങ്ങിയ സ്വരത്തിൽ ചോദിച്ചു. "ഇല്ലല്ലോ.. അവനിങ്ങോട്ട് വരാതെ ഒരാഴ്ച്ചയോളമായി.
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.