chapter:16

145 33 19
                                    

"ഇനി എപ്പൊഴാ വരുന്നെ? "പ്രാതല് കഴിക്കുന്നേരം ഞാൻ കാക്കുവിനോട് ചോദിച്ചു. "നോക്കട്ടെ.. ഇങ്ങോട്ട് കുറെ കേസുകള് വരുന്നുണ്ട്. ഇപ്പോ ഒരെണ്ണത്തിന്റെ അന്വേഷണത്തിരക്കിലാണ്. കൊള്ളക്കേസാ.. കക്ഷിയൊരു പിടികിട്ടാപുള്ളിയാണെന്നാ തോന്നണെ. ബാങ്ക് കവർച്ച, കോളേജ് കവർച്ച വീട് കവർച്ച, അങ്ങനെയങ്ങനെ.." പറഞ്ഞുകൊണ്ടിരിക്കെ മൂപ്പരുടെ ഫോൺ റിങായി. "ആ ഹലോ സർ..എസ് സർ..ഉടനെ എത്തിക്കോളാം.. " എന്നും പറഞ്ഞ് ധൃതിയിൽ കിച്ചണിലേക്കോടി..
അപ്പോ കോളേജിലെ പ്രശ്നം കാക്കുവിനറിയാം.. പഹയൻ എന്നോട് ഒന്നും പറയാത്തതാണ്..

കാക്കു സ്ഥലം വിട്ടപ്പോൾ വീട്ടിൽ വല്ലാത്ത ശോകമൂകമായൊരവസ്ഥ.. അലസമായി പുറത്തിരിക്കുമ്പോഴാണ് ഉമ്മച്ചി വരുന്ന കണ്ടത്.. കയ്യിൽ എന്റെ ഫോണുമുണ്ട്..
"നാഹിദാ, നിന്റെ കൂട്ടുകാരി വിളിച്ചായിരുന്നു.. ദാ ഫോൺ.. നീയെന്താ അടികൊണ്ട പോലെ? "
ഉമ്മച്ചിക്ക് മറുപടിയായി ഒരു വിഷാദം കലർന്ന ചിരി കൊടുത്ത് കയ്യീന്ന് ഫോൺ വാങ്ങി വാട്സാപ്പ് നോക്കി.. Junk group നോക്കിയപ്പോഴാണ് ഓർത്തത്,ഇന്ന് കജ്ജുവിന്റെ engagement ആണ്.. ചങ്ങാതിമാര് പോവുന്നതറിഞ്ഞപ്പോ സങ്കടം തോന്നി.. എന്നെ അയക്കുവോ ആവോ?! ഏതായാലും വിളിച്ചു ആശംസ അറിയിക്കാം.

ഒരു റിങ്ങിൽ തന്നെ ഫോണെടുത്തു.സലാം പറഞ്ഞ് സംസാരിക്കാൻ തുടങ്ങി..പുള്ളിക്കാരി അത്യധികം സന്തുഷ്ടയാണല്ലോ.. ഇന്നലെ വരെ മുരുളുന്നുണ്ടായിരുന്നു 'എനിക്ക് കല്യാണം വേണ്ട, പഠിക്കണം..ഞാനയിന് സമ്മയിക്കൂല.." എന്നൊക്കെ പറഞ്ഞ്. ഇതൊക്കെ തന്നെയാണ് എല്ലാവരുടെയും അവസ്ഥ! ചെക്കൻ അസ്സലാണ്, പിന്നെന്ത് ടെൻഷൻ?
ഞാൻ 'വരാൻ തീരെ സാധ്യതയില്ല' എന്നു പറയേണ്ട താമസം പെണ്ണ് ചെറിയ കുട്ടിയെ പോലെ വാശി പിടിക്കാൻ തുടങ്ങി..
"എടീ എരുമെ, നീ വന്നില്ലെങ്കി എനിക്കുമറിയാ പകരം വീട്ടാൻ.. നിന്റെ കല്ല്യാണത്തിന് ഞമ്മളെ പ്രതീക്ഷിക്കണ്ടാട്ടോ.. " ഓഹ്.. അവളുടെയൊരു ഭീഷണിയേയ്!
"കഴീന്നതും ഞാൻ ശ്രമിക്കാം.. അയച്ചില്ലെങ്കി ഞാനെന്ത് കാട്ടാനാ? " എന്നു മാത്രമേ എനിക്ക് പറയാനൊക്കുകയുള്ളൂ..

എങ്ങനെ പപ്പയോട് ചോദിക്കും?! ഒരു പിടിയും കിട്ടുന്നില്ലല്ലോ..കൂട്ടുകാരിൽ ആദ്യത്തെയാളെ engagement ആണെന്ന് പറഞ്ഞാൽ ഒരു മയം തോന്നിയാലായി.  പപ്പയിരുന്ന സോഫക്കടുത്ത് ഞാൻ രണ്ടും കൽപ്പിച്ച് ചെന്നു.

ഹലാലTempat cerita menjadi hidup. Temukan sekarang