മാസങ്ങളും ദിവസങ്ങളും ഏതു വഴി കൊഴിഞ്ഞു വീണു എന്നറിഞ്ഞു കൂടാ.. ഈ വിശ്വത്തിൽ മനുഷ്യ ജന്മത്തിന് കീഴടക്കാൻ കഴിയാത്ത രണ്ടു കാര്യങ്ങളുണ്ട്. ഒന്നു മരണം മറ്റൊന്ന് സമയം തന്നെ! അത് ആരെയും കാത്തു നിൽക്കാതെ കണ്ടംവഴി ഓടിക്കൊണ്ടിരിക്കും.. പിറകെയോടാനേ പാവം നമ്മക്ക് ആവുള്ളൂ.. എത്ര ചെറിയ കുഞ്ഞായിരുന്ന ഞാൻ ഇപ്പോ മരവള്ളിയായത് കണ്ടില്ലേ.. എല്ലാവരുടെയും അവസ്ഥ ഇതു തന്നെ.
ഇങ്ങനെയോരോന്നും ചിന്തിച്ചു കൂട്ടുമ്പോ ഒരു ഫോൺകോൾ വന്നു. സ്ക്രീനിൽ 'Juni chunk' എന്ന് തെളിഞ്ഞു കണ്ടു. കൃത്യം ഒരു മാസം കഴിഞ്ഞു ചങ്കത്തികളെ കണ്ടിട്ട്.. സെക്കണ്ട് ഇയറും കഴിഞ്ഞ് വെക്കേഷണിലാണ്. ഞാൻ സാധാരണ ബോറഡിക്കുമ്പോ ചെല്ലാറുള്ള ബാൽക്കണിയിൽ നിന്ന് ചുറ്റും വീക്ഷിക്കുകയായിരുന്നു..
"ഹലോ ജുനി bro, എന്തുണ്ട് വിശേഷം?! " ഈ bro വിളി അവക്ക് മാത്രം ചേരുന്ന ഒന്നാണ്..
"നമ്മക്കൊക്കെ എന്തു വിച്ചേച്ചം? പിന്നേയ്.. കോളേജ് രണ്ടു മാസത്തേക്ക് അടച്ചെന്നു വച്ച് friendshipും കൂടി പൂട്ടി വെക്കണമെന്ന് നിർബന്ധമില്ല. എടക്കൊന്ന് കാണണം. മിണ്ടണം.. " അവള് പറഞ്ഞതിലും അർഥമുണ്ട്. പക്ഷെ പപ്പ..
"തനിക്കറിയാലോ എന്നെ ഈ ജയിലീന്ന് വിടുന്ന ലക്ഷണമില്ല. ഉമ്മച്ചീടെ കൂടെ വിരുന്നിനും മറ്റുമെല്ലാം വലിഞ്ഞു നടന്നിട്ട് ബോറഡിച്ചു. നിങ്ങളുടെ കൂടെ വരാൻ കൊതിയില്ലാഞ്ഞിട്ടല്ലടോ..സമ്മതിക്കണ്ടേ" പെട്ടെന്നു ചുമക്കുന്ന ശബ്ദം കേട്ടു ഞാൻ ചെരിഞ്ഞു നോക്കി.. യ്യോ! പപ്പയെ കണ്ട് ഞാൻ പരുങ്ങിപ്പോയി.
YOU ARE READING
ഹലാല
General Fictionmagic of purity.. നന്മകളുടെ മുന്നിൽ ഏതു കുറവും തല കുനിക്കും.. പടച്ചവന്റെ പൊരുത്തത്തോടെയുള്ള പ്രണയം.. ഇതാ മനോഹരമായ ഒരു ജീവിതം നിങ്ങള്ക്ക് മുന്നിൽ സമർപ്പിക്കുന്നു...