magic of purity..
നന്മകളുടെ മുന്നിൽ ഏതു കുറവും തല കുനിക്കും..
പടച്ചവന്റെ പൊരുത്തത്തോടെയുള്ള പ്രണയം..
ഇതാ മനോഹരമായ ഒരു ജീവിതം നിങ്ങള്ക്ക് മുന്നിൽ സമർപ്പിക്കുന്നു...
ഉമ്മുമ്മ പോയപ്പോ ആകെ ശോകമൂകമായി വീട്. ഞാനും നിഹാദും ലുഡോ കളിച്ചും ഗോരി കളിച്ചും സമയം നീക്കും..ചില ദിവസങ്ങളിൽ ഉമ്മച്ചിയും പപ്പയും ഞങ്ങടെയൊപ്പം കളിക്കാൻ കൂടും എന്നിട്ട് അവസാനം തോല്ക്കുമ്പോ എന്തെങ്കിലും ഉടായിപ്പുകളും പറഞ്ഞ് വല്ല്യ സീനാക്കും. കോളേജ്-വീട് ഇതു തന്നെ മാറി മാറി വന്നു കൊണ്ടിരുന്നു. വീട്ടിലിരുന്ന് മുഷിയുമ്പോ സ്കൂട്ടറെടുത്ത് പുറത്തെവിടെയെങ്കിലും പോകും. കൂട്ടുകാരുടെ കൂടെയൊന്നുമല്ല.. എന്റെ കച്ചറ അനിയന്റെ കൂടെ.. അവനെക്കൂടാതെ എനിക്കൊരു തൊഴിലുമില്ലല്ലോ.. നാശം! എന്റെ ബോഡിഗാഡാണെന്നാണവന്റെ അഹങ്കാരം.
അങ്ങനെ കജ്ജുവിന്റെ കല്ല്യാണം fix ചെയ്ത ദിവസം അടുത്തു. എനിക്കാണെങ്കിൽ നല്ല ഗ്രാണ്ട് ലുക്കിങ് ഉടുപ്പൊന്നുമില്ല. കുറെ കാലമായി കല്ല്യാണമൊക്കെ കൂടിയിട്ട്.. അപ്പോ ചങ്കത്തീടെ കല്ല്യാണത്തിന് ഞങ്ങള് നാല് പേരും ഡ്രസ്സ്-കോഡ് ആക്കാൻ തീരുമാനിച്ചു.
വൈകിട്ട് ചായ കുടിക്കാനിരുന്നപ്പോ ജുനിന്റെ കോൾ വന്നു..
"ഹലോ.. എടീ നമുക്ക് ടൗൺ വരെ ഒന്നു പോണം.. ഇനി ആകെ രണ്ടു ദിവസം മാത്രമേ ഉള്ളൂ.. അവക്ക് സമ്മാനവും വാങ്ങിക്കാനുണ്ട് നമുക്ക് കുപ്പായവും.. "
"ഹാ ജുനീ.. നമ്മക്ക് പോകാം. ഞാനിവിടുത്തെ മാസ്റ്ററിനോട് ചോദിച്ചു നോക്കട്ടെ. ചങ്ങായിന്റെ കല്ല്യാണമായോണ്ട് മൂപ്പര് കുറച്ച് ഇളവൊക്കെ തരൂന്ന് പ്രതീക്ഷിക്കാം.." ഞാൻ ചിരിച്ചോണ്ട് പറഞ്ഞു..
ഇനി അടുത്ത task പപ്പയോട് ചോദിക്കലാണ്. കാർ കഴുകുകയായിരുന്നു പുള്ളി. പടച്ചോനെ ഇയ്യാൾടെ മനസ്സിന് കനിവ് കൊടുക്കണേ..
"പപ്പാ.. ഞാൻ സഹായിക്കണോ? " ഞാൻ നീട്ടി വലിച്ച് ചോദിച്ചു.
¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.